- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോഡ്ജിയും ചെറുകാറും വരുന്നു; ഇന്ത്യൻ വിപണിയുടെ അഞ്ച് ശതമാനം ലക്ഷ്യമിട്ട് റിനൗൾട്ടിന്റെ പുതിയ താരങ്ങൾ
റിനൗൾട്ട് രണ്ട് പുതിയ പ്രൊഡക്ടുകൾ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. സ്മാൾ യൂട്ടിലിറ്റി വെഹിക്കിളായ ലോഡ്ജിയും നാല് ലക്ഷത്തിന് താഴെ വിലയുള്ള കോംപാക്ട് കാറുമാണവ. ഇതിൽ ചെറിയ കാർ റിനൗൾട്ട് നിസാൻ കൂട്ടുകെട്ടിന്റെ സിഎംഎഫ് എയുടെ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യ പോലുള്ള മാർക്കറ്റുകളിൽ തങ്ങളുടെ കാറുകൾ വിറ്റഴിക്കുന്നതിനായാണ് ക
റിനൗൾട്ട് രണ്ട് പുതിയ പ്രൊഡക്ടുകൾ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. സ്മാൾ യൂട്ടിലിറ്റി വെഹിക്കിളായ ലോഡ്ജിയും നാല് ലക്ഷത്തിന് താഴെ വിലയുള്ള കോംപാക്ട് കാറുമാണവ. ഇതിൽ ചെറിയ കാർ റിനൗൾട്ട് നിസാൻ കൂട്ടുകെട്ടിന്റെ സിഎംഎഫ് എയുടെ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യ പോലുള്ള മാർക്കറ്റുകളിൽ തങ്ങളുടെ കാറുകൾ വിറ്റഴിക്കുന്നതിനായാണ് കഴിഞ്ഞ വർഷം ഈ പ്ലാറ്റ് ഫോമിനെക്കുറിച്ച് ഇരുകമ്പനികളും ചിന്തിച്ചത്.
24 മുതൽ 36 വരെയുള്ള മാസങ്ങൾക്കിടയിൽ ഇന്ത്യയിലെ മാർക്കറ്റ് ഷെയറിന്റെ അഞ്ച് ശതമാനം നേടുന്നതിനായി തങ്ങൾക്ക് വ്യക്തമായ പദ്ധതികളുണ്ടെന്നാണ് റിനൗൾട്ട് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ സുമീത്ത് സോഹ്നേ പറയുന്നത്. ഇതിന്റെ ഭാഗമായി അടുത്ത വർഷം കമ്പനി ഒരു യൂട്ടിലിറ്റി വെഹിക്കിളും നാല് ലക്ഷത്തിൽ താഴെ വിലയുള്ള ഒരു ചെറുകാറും പുറത്തിറക്കുമെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. 2013ൽ ഇന്ത്യയിലെ തങ്ങളുടെ മാർക്കറ്റ് ഷെയർ 2.2 ശതമാനമായിരുന്നുവെന്നും പുതിയ കാറുകളിലൂടെ അഞ്ച് ശതമാനമെന്ന ലക്ഷ്യത്തിലെത്തുമെന്നും സോഹ്നേ പറയുന്നു.
കമ്പനിയുടെ മികച്ച വിൽപനയുള്ള വാഹനമായ എസ് യുവി ഡസ്റ്ററിന്റെ ആൾ വീൽ ഡ്രൈവ് വേർഷൻ ബുധനാഴ്ച പുറത്തിറക്കിയിരുന്നു. ഡൽഹി എക്‌സ്‌ഷോറൂമിൽ ഇതിന്റെ വില 11.89 ലക്ഷം മുതൽ 12.99 ലക്ഷം വരെയാണ്. 2012 മധ്യത്തിൽ ലോഞ്ച് ചെയ്തത് മുതൽ ഇതുവരെയായി ഡസ്റ്റർ റിനൗൾട്ടിന്റെ ഒരു ലക്ഷം യൂണിറ്റുകളാണ് ഇന്ത്യയിൽ ചെലവായത്. ഇന്ത്യൻ മാർക്കറ്റിൽ ഇത്രയധികം വിജയം നേടിയ റിനൗൾട്ടിന്റെ ഏകവാഹനമാണ് ഡസ്റ്റർ. എന്നാൽ ഡസ്റ്റർ റീബാഡ്ജിങ് ചെയ്യാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലന്നാണ് സോഹ്നേ പറയുന്നത്.