ന്യുയോർക്ക്: സന്തോഷത്തോടെ ആരെങ്കിലും ജീവിക്കുകയാണെങ്കിൽ മറ്റുള്ളവർക്ക് അത് ഇഷ്ടമാകില്ല. അന്യന്റെ ജീവിതം കുളമാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്ന ലോകത്ത് തന്നെയാണ് ഇതും സംഭവിക്കുന്നത്. ഷിക്കാഗോ സ്വദേശിയായ സീൻ സ്റ്റീവൻസൺ, മിൻഡി നിസ് ദമ്പതികളുടെ മാതൃകാ ജീവിതമാണ് വിഷയം. ഇവർ സന്തോഷത്തോടെ കഴിയുന്നത് ആർക്കും പിടിക്കുന്നില്ല. കുള്ളനും ഭാര്യയും എങ്ങനെ സന്തോഷത്തോടെ കഴിയുന്നുവെന്നതാണ് നാട്ടുകാർ ഉയർത്തുന്ന ചോദ്യം.

വെറും രണ്ടടി എട്ടിഞ്ച് ഉയരമുള്ള സീന്റെ ഭാര്യ മിൻഡിക്ക് ആറടി ഉയരമുണ്ട്. വ്യത്യസ്ത ഉയരമുള്ള ദമ്പതികൾ എങ്ങനെ സംതൃപ്തമായ ജീവിതം നയിക്കും? രണ്ടടി ഉയരക്കാരനായ സീന് ഭാര്യയെ ലൈംഗികമായി സംതൃപ്തിപ്പെടുത്താനാകുമോ? തുടങ്ങിയവയാണ് നാട്ടുകാരുടെ ചോദ്യങ്ങൾ. സോഷ്യൽ മീഡിയയിലും ഈ ചർച്ച സജീവമാണ്. എന്നാൽ ഇത്തരം ചർച്ചകൾക്ക് മറുപടി നൽകി ആസ്വദിച്ച് ജീവിതം ആഘോഷിക്കുകയാണ് ഈ ദമ്പതികൾ.

തങ്ങൾ തികച്ചും സംതൃപ്തമായ ജീവിതമാണ് നയിക്കുന്നതെന്ന് ദമ്പതികൾ പറഞ്ഞിട്ടും ആരും ഇവരെ വെറുതെവിടുന്നില്ല. സോഷ്യൽ മീഡിയയിലൂടെ നാട്ടുകാർ ഇത്തരം ചോദ്യങ്ങൾ നിരന്തരം ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവിൽ നാട്ടുകാരുടെ ചോദ്യങ്ങൾ അസഹനീയമായപ്പോൾ കഴിഞ്ഞ ദിവസം മിൻഡിസിന്റെ ക്ഷമ കെട്ടു. സോഷ്യൽ മീഡിയയിലൂടെ മറുപടിയും നൽകി. സെക്‌സുമായി ബന്ധപ്പെട്ട ആശങ്കകൾക്കാണ് മറുപടി പറയേണ്ടി വന്നത്.

മറ്റാരേക്കാളും മനോഹരമായ ദാമ്പത്യമാണ് തങ്ങൾ നയിക്കുന്നത്. ഞാനെന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സീനിനെ അങ്ങേയറ്റം പ്രണയിക്കുന്നു. മറ്റുള്ളവരുടെ ലൈംഗിക ജീവിതം അന്വേഷിച്ച് അസ്വസ്ഥമാകാതെ സ്വന്തം കാര്യം അന്വേഷിക്കാൻ തങ്ങളെ പരിഹസിക്കുന്നവർക്ക് മിൻഡിസ് മറുപടി നൽകി. ലൈംഗിക സംതൃപ്തി കിട്ടില്ലെങ്കിലും പണം മോഹിച്ചാണ് മിൻഡിസ് സീനിനെ വിവാഹം കഴിച്ചതെന്നാണ് സോഷ്യൽ മീഡിയയിലെ ചിലരുടെ കണ്ടെത്തൽ. എന്നാൽ താൻ കണ്ടിട്ടുള്ള ഏറ്റവും ലൈംഗികാവേശമുള്ള പുരുഷൻ സീനാണെന്നാണ് ഇവരുടെ മറുപടി. സീനും ദാമ്പത്യത്തിൽ സന്തുഷ്ടനാണ്. സെക്‌സിനെ കുറിച്ചും ആവശത്തോടെ സംസാരിക്കുന്നു.

ബ്രിറ്റിൽ ബോൺ ഡിസോർഡർ എന്ന രോഗത്തെ തുടർന്ന് വളർച്ച മുരടിച്ച സീൻ മോട്ടിവേഷൻ ക്ലാസുകൾ നടത്തുകയാണ്. മുൻ അമേരിക്കൻ ബിൽ ക്ലിന്റൻ, ദലൈലാമ തുടങ്ങിയവർക്കൊപ്പം വേദി പങ്കിടാറുള്ള സീൻ പ്രവർത്തന രംഗത്ത് അതിപ്രശസ്തനാണ്. ഒരു ഫേസ്‌ബുക്ക് സംവാദം വഴി പരിചയപ്പെട്ട ഇരുവരും രണ്ട് വർഷം മുമ്പാണ് ഒരുമിച്ച് താമസിക്കാൻ തീരുമാനം എടുത്തത്. സീന്റെ മോട്ടിവേഷൻ ക്ലാസുകൾക്ക് ഇപ്പോൾ ദമ്പതികൾ ഒരുമിച്ചാണ് പോകുന്നത്.