- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി നാളെ; തെറ്റു തിരുത്താൻ ഇനി തീയതി നീട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതുതായി വോട്ടു ചേർക്കാൻ നാളെ കൂടി മാത്രമേ അവസരമുണ്ടാകൂ. വോട്ടർ പട്ടികയിലെ തെറ്റു തിരുത്താനുള്ള അവസാന തീയതിയും നാളെ അവസാനിക്കും. വോട്ടർ പട്ടികയിൽ തെറ്റു തിരുത്താൻ ഇനി തീയതി നീട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. 2021 ജനുവരി 1ന് മുൻപ് 18 വയസ്സ് തികയുന്നവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം.
പുതുക്കിയ അന്തിമ വോട്ടർ പട്ടിക ജനുവരി 20 ന് പ്രസിദ്ധീകരിക്കും. നവംബർ 16 മുതൽ ഇന്നുവരെ കിട്ടിയത് 5,38,000 അപേക്ഷകളാണ്. നവംബർ 16 നാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. എല്ലാ പൗരന്മാർക്കും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും നിലവിലുള്ള വോട്ടർമാർക്ക് വോട്ടർപട്ടികയിലെ വിവരങ്ങളിൽ നിയമാനുസൃത മാറ്റങ്ങൾ വരുത്തുന്നതിനും ഡിസംബർ 31 വരെ അവസരമുണ്ട്.
വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് തിരുത്തലുകൾക്കുമായി www.voterportal.eci.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വോട്ടർ ഹെൽപ് ലൈൻ ആപ്പിലൂടെയും അപേക്ഷിക്കാം . കൂടുതൽ വിവരങ്ങൾക്കായി 1950 എന്ന ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
മറുനാടന് ഡെസ്ക്