രിക്കുന്നവരുടെ ആത്മാക്കൾ മാനത്തെ നക്ഷത്രങ്ങളായി പരിണമിക്കുമെന്നൊരു സങ്കൽപ്പമുണ്ട്. നക്ഷത്രങ്ങൾ ചിരഞ്ജീവികളാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാൽ നക്ഷത്രങ്ങൾക്കും അന്ത്യമുണ്ടെന്ന് ശാസ്ത്രജ്ഞന്മാർ വർഷങ്ങൾക്ക് മുമ്പെ കണ്ടെത്തിയിരുന്നു. എന്നാൽ ഒരു നക്ഷത്രം പൊലിയുന്നതിന്റെ കാഴ്ചകൾ എങ്ങനെയാണെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നുണ്ടോ...?. അതുമായി ബന്ധപ്പെട്ട ഇമേജുകളാണ് ഗവേഷകർ ഇപ്പോൾ പുറത്തിറിക്കിയിരിക്കുന്നത്.

ഒറ്റ നോട്ടത്തിൽ അത് കണ്ടാൽ മനുഷ്യമസ്തിഷ്‌കമാണെന്നേ തോന്നൂ. എന്നാൽ അതൊരു നക്ഷത്രത്തിന്റെ അന്ത്യനിമിഷങ്ങളുടെ ചിത്രമാണ്. ആദ്യകാല നക്ഷത്രങ്ങൾ ഒരു സൂപ്പർനോവ പോല പൂർണമായും പൊട്ടിത്തർന്ന് കത്തിത്തീരുകയായിരുന്നുവെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. യാതൊരു വിധ ബ്ലാക്ക്‌ഹോളുകളും അവശേഷിക്കാതെയായിരുന്നു അവയുടെ അന്ത്യം. എന്നാൽ തകർച്ചയുടെ വേളയിൽ അവ വൻതോതിൽ രാസപദാർത്ഥങ്ങൾ സ്‌പേസിലേക്ക് പുറന്തള്ളുകയും അതിലൂടെ ഇക്കാണുന്ന പ്രപഞ്ചമുണ്ടാകുകയും ചെയ്തുവെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

നമ്മുടെ സൂര്യന്റെ മാസിനേക്കാൾ 55,000ത്തിനും 56,000 ത്തിനും ഇടയിൽ ഇരട്ടി വലുപ്പമുള്ള ചില പ്രൈമോർഡിയൽ നക്ഷത്രങ്ങൾ തികച്ചും അസാധാരണമായാണ് എരിഞ്ഞടങ്ങിയതെന്നാണ് ഇതു സംബന്ധിച്ച് ഗവേഷം നടത്തിയ സംഘം അഭിപ്രായപ്പെടുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, സാന്തക്രൂസ്, യൂണിവേഴ്‌സിറ്റി ഓഫ് മിന്നെസോട്ട എന്നിവിടങ്ങളിലെ ഗവേഷകരാണ് പുതിയ നിഗമനങ്ങൾക്ക് കാരണമായ ഗവേഷണങ്ങൾ നടത്തിയിരിക്കുന്നത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് എനർജിയുടെ നാഷണൽ എനർജി റിസർച്ച് സയന്റിഫിക്ക് കംപ്യൂട്ടിങ് സെന്ററിലും മിന്നെസോട്ട യൂണിവേഴ്‌സിറ്റിയിലെ മിന്നെസോട്ട സൂപ്പർ കംപ്യൂട്ടിങ് ഇൻസ്റ്റിറ്റ്യൂട്ടിലും നിരവധി സൂപ്പർ കമ്പ്യൂട്ടറുകൾ ഒരേസമയും റൺ ചെയ്യിപ്പിച്ച് നിരീക്ഷിച്ച ശേഷമാണ് ഗവേഷകർ ഇതുമായി ബന്ധപ്പെട്ട നിഗമനങ്ങളിലെത്തിച്ചേർന്നിരിക്കുന്നത്.

കാസ്‌ട്രോ എന്ന പേരിൽ വികസിപ്പിച്ചെടുത്ത ഒരു കംപ്രസിബിൾ ആസ്‌ട്രോഫിസിക്‌സ് കോഡിനെ അവംലംബിച്ചാണ് ഗവേഷകർ തങ്ങളുടെ നിലപാടുകളിലെത്തിച്ചേർന്നിരിക്കുന്നത്. ഡിഒഇയുടെ ലാറൻസ് ബെർക്ക്‌ലി നാഷണൽ ലബോറട്ടറിയുടെ കംപ്യൂട്ടേഷനൽ റിസർച്ച് ഡിവിഷനിൽ വച്ചാണിത് വികസിപ്പിച്ചെടുത്തത്. ഗവേഷകരുടെ ഈ കണ്ടെത്തലുകൾ അടുത്തിടെ ആസ്‌ട്രോഫിസിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യതലമുറയിലെ നക്ഷത്രങ്ങളുടെ കാര്യം രസകരമാണെന്നാണ് ഗവേഷകർ പറയുന്നത്. അതായത് അവ ഹൈഡ്രജനേക്കാളും ഹീലിയത്തേക്കാളും അവ ആദ്യം ഹെവി എലിമെന്റുകളോ അല്ലെങ്കിൽ കെമിക്കൽ എലിമെന്റുകളോ ആണ് ഉൽപാദിപ്പിക്കുന്നതെന്നാണ് ഗവേഷകരുടെ പക്ഷം. ഇവ എരിഞ്ഞടങ്ങുന്നതോടെ അവർ ബാഹ്യസ്‌പേസിലേക്ക് അതിന്റെ കെമിക്കൽ ക്രിയേഷനുകളെ അയക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ മറ്റ് നക്ഷത്രങ്ങൾ, സോളാർ സിസ്റ്റം, ഗ്യാലക്‌സികൾ തുടങ്ങിയവ ഉരുത്തിരിയാൻ വഴിയൊരുങ്ങുകയും ചെയ്തു.