- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃഗാശുപത്രിയിൽ ഒരിക്കലും ഡോക്ടറില്ല; മൃഗങ്ങളുമായെത്തി നാട്ടുകാരുടെ പ്രതിഷേധം
അമ്പലപ്പുഴ: മൃഗാശുപത്രിയിൽ ഒരിക്കലും ഡോക്ടറില്ല. കെട്ടിടത്തിന് മുന്നിൽ എപ്പോഴും ഡോക്ടർ പുറത്തു പോയിരിക്കുകയാണ് എന്ന ബോർഡും. ഫോണിൽ വിളിച്ചാലും പ്രതികരണമില്ല. ഒടുവിൽ മൃഗങ്ങളുമായി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ച് നാട്ടുകാരും. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ പഴയങ്ങാടി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന പുറക്കാട് മൃഗാശുപത്രിയിലാണ് സംഭവം.
വാക്‌സിനേഷൻ ദിവസത്തിൽ നിരവധി പേരാണ് നായ്ക്കളും പശുക്കളുമായി മൃഗാശുപത്രിയിലെത്തിയത്. എന്നാൽ ഉച്ചയായിട്ടും ഡോക്ടർ എത്താതിരുന്നതോടെ ആളുകൾ പ്രതിഷേധമുയർത്തി. പിന്നീട് അമ്പലപ്പുഴ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസെത്തി വെറ്ററിനറി ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഡോക്ടർ ഫോണെടുത്തില്ല. ഇവിടെ പതിവായി ഡോക്ടർ എത്താറില്ലെന്നാണ് ഇവരുടെ പരാതി. വൻ തുക ചെലവഴിച്ച് വാക്‌സിനേഷനുള്ള മരുന്നു വാങ്ങി വന്നാലും കുത്തിവെയ്‌പെടുക്കാൻ ഡോക്ടർ ഇല്ലാതെ വരുന്നതിനാൽ എല്ലാവരും മടങ്ങിപ്പോവുകയാണ്. വിര ഗുളിക പോലും ആശുപത്രിയിൽ ലഭ്യമല്ലെന്നാണ് ഇവരുടെ പരാതി.
ഡോക്ടർ പുറത്തു പോയിരിക്കുകയാണ് എന്ന ബോർഡ് എപ്പോഴും ആശുപത്രിക്ക് മുന്നിൽ തൂക്കിയിട്ടിരിക്കുകയാണ്. എന്തെങ്കിലും ആവശ്യത്തിന് വിളിക്കാനായി ഡോക്ടറുടെ ഫോൺ നമ്പർ ബോർഡിൽ എഴുതിയിട്ടുണ്ടെങ്കിലും ഫോണെടുക്കാറില്ലെന്നും ഇവർ പറയുന്നു.
മറുനാടന് ഡെസ്ക്