കുവൈറ്റ: ഇറാഖ് അധിനിവേശ പ്രമേയം വീണ്ടും സിനിമയാകുന്നു . ഹസ്സൻ തിക്കൊടി എന്ന പ്രവാസി എഴുത്തുകാരന്റെ സ്വന്തം അനുഭവമാണ് അദ്ദേഹത്തിന്റെ തന്നെ തിരക്കഥയിൽ സിനിമയാകുന്നത്.

1990 ഓഗസ്റ്റ് രണ്ടിന് രാത്രി രണ്ടു മുപ്പതിനു മദ്രാസിലേക്കുള്ള ബ്രിട്ടിഷ് എയർവേസ് വിമാനത്തിലെ യാത്രക്കാരനായ ഹസ്സനും തന്റെ സഹയാത്രികരും അനുഭവിക്കുന്ന മാനസിക വ്യഥ തീവ്രത ഒട്ടും നഷ്ട്ടപെടാതെ ഈ തിരക്കഥയിൽ ഉൾപെടുത്തിയിരിക്കുന്നു.
മുന്നുറ്റി അൻപതു യാത്രക്കാരുമായി റൺവേയിലൂടെ നീങ്ങിയ വിമാനത്തിൽ പൈലെറ്റ്ന്റെ വിമാനത്താവളം അടച്ചിരിക്കുന്നു ,യാത്ര സാധ്യമല്ല എന്ന അറിയിപ്പിലൂടെയാണ് സംഭവപരമ്പരയുടെ തുടക്കം. രണ്ടര മണിക്കൂർ നീണ്ട വിമാനത്തിൽ തന്നെയുള്ള കാത്തിരിപ്പിനു വിരാമമാകുന്നത് യാത്രക്കാരെ ബസ്രയിലേക്ക് കൊണ്ടുപോകാൻ ബസ്സുകൾ വരുമ്പോഴാണ്. ബസ്രയിലെത്തിയ യാത്രക്കാരെ നീണ്ട പതിനാല് ദിവസമാണ് പട്ടാളക്കാർ
അവിടെ താമസിപ്പിച്ചത്.

അവിടെ നിന്നും വിമാനത്തിലുണ്ടായിരുന്ന അമേരിക്കകരെയും യുറോപ്യക്കാരെയും പട്ടാളക്കാർ പിടിച്ചു കൊണ്ട് പോകുന്നതും , ഹസ്സൻ തന്റെ സഹയാത്രികനായ അമേരിക്കൻ പൗരത്വമുള്ള പാലക്കാട് സ്വദേശി ഭാസ്‌കരമേനോൻ എന്ന സുഹൃത്തിനെ രക്ഷപെടുത്തുന്നതും ജിജ്ഞാസ നഷ്ട്പേടാതെ തന്നെ ഇതിൽ അവതരിപ്പിക്കുന്നു. 1991ൽ മാതൃഭൂമി ആഴ്ചപതിപ്പിൽ താൻ തന്നെ എഴുതിയ സ്വപ്ന ഭൂമിയുടെ പതനം എന്ന ലേഖന പരമ്പരയാണ് ഇതിന്റെ ഇതിവൃത്തം. കുവൈറ്റിലും ഇന്ത്യയിലുമായി ചിത്രികരിച്ചു 2017ൽ ചിത്രം പൂർത്തീകരിക്കാനാണു ഉദ്ദേശിക്കുന്നത്‌