ബ്രാംപ്ടൻ: കാനഡയിലെ മലയാളി സംഘടനകളുടെ മാതൃ സംഘടനയായ കനേഡിയൻ മലയാളി ഐക്യവേദി ഇന്ത്യയുടെ എഴുപതിനാലാമത്തെ സ്വതന്ത്രദിനാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. കാനഡയുടെ അങ്ങോളമിങ്ങോളം ഭാഗങ്ങളിനിന്നും വിവിധ സംഘടനാ നേതാക്കന്മാർ ചരിത്രത്തിൽ ആദ്യമായി നടന്ന ഈ ചടങ്ങിൽ പങ്കെടുത്തു. ഫെഡറേഷൻ ഓഫ് കനേഡിയൻ മലയാളീ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനം യോഗത്തിൽ അധ്യക്ഷത വഹിച്ചു.

സംഘടനയുടെ ദേശീയ നേതാവായ മിസ്സിസ്സാഗ കേരള അസോസിയേഷൻ പ്രസിഡണ്ട് ശ്രീ പ്രസാദ് നായർ സ്വാഗതം അർപ്പിച്ചു സംസാരിച്ചു. കാനഡയിലെ മലയാളി സംഘടനകളുടെ ഫെഡറേഷൻ എന്നത് കാലാകാലങ്ങളായി ഇവിടുത്തെ സംഘടനകൾ മനസ്സിൽ സൂക്ഷിച്ച ഒരു സ്വപ്നമായിരുന്നു എന്ന് സദ്ദേഹം പറഞ്ഞു. ഈ ഐക്യവേദി കാലഘട്ടത്തിന്റെ ആവിശ്യമാണ് എന്ന് തിരിച്ചറിഞ്ഞു കാനഡയിലെ ചെറുതും വലുതുമായ എല്ലാ സംഘടനകളും അതിന്റെ പ്രവർത്തനങ്ങളിൽ എല്ലാ സംഘടനകളും പങ്കുചേരുന്നതായി ശ്രീ പ്രസാദ് നായർ പറഞ്ഞു.

കാനഡയിലെ ബ്രാംപ്ടൻ മേയർ ശ്രീ പാട്രിക് ബ്രൗൺ എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. കാനഡയിലെ മലയാളി സമൂഹം ഈ നാടിനു മഹത്തരമായ സേവനങ്ങൾ ആണ് ചെയ്യുന്നത് എന്ന് മേയർ അനുസ്മരിച്ചു. ബ്രാംപ്ടൺ എം പി പി അമർജ്യോത് സന്ധു എം പി പി ദീപക് ആനന്ദ് തുടങ്ങിയവർ സമ്മേളനത്തിന് ആശംസകൾ നേർന്നു.

സ്വതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി കനേഡിയൻ മലയാളീ ഐക്യവേദി പ്രഡിഡന്റ് ശ്രീ കുര്യൻ പ്രക്കാനം പതാക ഉയർത്തി. മലയാളീ സമൂഹം സംഘടിതമായി നിലനിൽക്കേണ്ട കാലമാണിതെന്നും ഈ കൂട്ടായ്മയിൽ രാഷ്രീയ ജാതി മത വിഭാജിയ ചിന്തകൾക്ക് അതീതമായി മലയാളി സമൂഹം നിലകൊള്ളണമെന്നും ശ്രീ കുര്യൻ പ്രക്കാനം തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കാനഡയിലെ മലയാളി സംഘടനകളുടെ കൂട്ടായ് മുന്നേറ്റം എന്ന ആശയത്തിന് ആദ്യകാലത്തു ഏറെ ആഗ്രഹിച്ച കനേഡിയൻ മലയാളീ നേതാവായ ശ്രീ ബോബി സേവ്യറിന്റെ പാവന സ്മരണയ്ക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നതായി ശ്രീ കുര്യൻ പ്രക്കാനം പറഞ്ഞു. മലയാളീ സമൂഹം സംഘടിതമായി നിലനിൽക്കേണ്ട കാലമാണിതെന്നും ഈ കൂട്ടായ്മയിൽ രാഷ്രീയ, ജാതി, മത, വിഭജിയ ചിന്തകൾക്ക് അതീതമായി മലയാളി സമൂഹം ഒന്നായി നിലകൊള്ളണമെന്നും ശ്രീ കുര്യൻ പ്രക്കാനം തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

കനേഡിയൻ മലയാളീ ഐക്യവേദി ദേശീയ നേതാവും ഓർമ്മ യുടെ പ്രസിഡന്റുമായ ശ്രീ അജു ഫിലിപ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. വിവിധ സംഘടനാ നേതാക്കളായ ശ്രീമതി രാജേശ്വരി നായർ, ജോൺ കെ നൈനാൻ , ജോജി തോമസ്, മനോജ് ഇടമന , രവി മേനോൻ , എബ്രഹാം ഐസക്, സജീബ് കോയ , സുമൻ കുര്യൻ തുടഞ്ഞിയവർ ആശംസകൾ നേർന്നു.