റെ നാളത്തെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട് കമൽഹാസന്റെ വിശ്വരൂപം രണ്ടാം ഭാഗം എത്തുന്നുവെന്ന് ഉറപ്പായി.വിശ്വരൂപം 2വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്വിറ്ററിലൂടെ നടൻ കമൽഹാസൻ പുറത്തുവിട്ടു. ചിത്രം ഈ വർഷം തന്നെ തീയേറ്ററിൽ എത്തിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി. എന്റെ രാജ്യത്തിനോടും ജനങ്ങളോടുമുള്ള സ്‌നേഹത്തോടെ എന്ന് ട്വീറ്റ് ചെയ്താണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

നെഞ്ചിൽ കൈവെച്ച് നിൽക്കുന്ന നായകനാണ് പോസ്റ്ററിലുള്ളത്. പാറിക്കളിക്കുന്ന ത്രിവർണ പതാക നെഞ്ചോടു ചേർത്തു വച്ചിരിക്കുന്ന രീതിയിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.

മുഖത്ത് മുറിവ് പറ്റിയിരിക്കുന്നതായും കാണാം. ഇന്ത്യാ ഗേറ്റാണ് പശ്ചാത്തലത്തിൽ. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസനും സഹോദരൻ സി.ചാരുഹാസനുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കമൽ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥയും സംവിധാനവും.

90 കോടി മുടക്കിയാണ് വിശ്വരൂപം ഒന്നാംഭാഗം നിർമ്മിച്ചത്. ഇതിനു പിന്നാലെ രണ്ടാംഭാഗവും പുറത്തിറക്കണം എന്നായിരുന്നു പദ്ധതി. എന്നാൽ നിർമ്മാതാവ് ഓസ്‌കാർ രവി ചന്ദ്രനുമായുള്ള ചില പ്രശ്‌നങ്ങളെ തുടർന്ന് ചിത്രം നീണ്ടുപോവുക ആയിരുന്നു. അദ്ദേഹം പിൻവാങ്ങിയതോടെ, ഇനി ചിത്രം കമൽ സ്വതന്ത്രമായി നിർമ്മിക്കും. അതോടെ ചിത്രത്തിന്റെ പ്രവർത്തനങ്ങൾ ഏറ്റവും നല്ലരീതിയിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ