കൊച്ചി: 'ബഷീറിന്റെ പ്രേമലേഖനം' എന്ന റൊമാന്റിക് കോമഡി ചിത്രത്തിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'പ്രണയമാണിത്' എന്ന് തുടങ്ങുന്ന മധുരമായ ഈ സൂഫി ഗാനത്തിന്റെ വരികൾ ആർ. വേണുഗോപാലാണ്. വിഷ്ണു മോഹൻ സിത്താരയാണ് ഈണം പകർന്നിരിക്കുന്നത്. സച്ചിൻ രാജു, വിഷ്ണു മോഹൻ സിത്താര, ജോയേഷ് ചക്രബൊർത്തി എന്നിവർ ആലപിച്ചിരിക്കുന്നു.

അനീഷ് അൻവർ സംവിധാനം നിർവഹിച്ച 'ബഷീറിന്റെ പ്രേമലേഖന'ത്തിൽ മധുവും ഷീലയും വലിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കുന്നു. ഫർഹാൻ ഫാസിലും സന അൽതാഫുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോയ് മാത്യു, അജു വർഗ്ഗീസ്, ആശ അരവിന്ദ്, കണാരൻ ഹരീഷ്, സുനിൽ സുഖദ, മണികണ്ഠൻ, ഷാനവാസ്, ശ്രീജിത്ത് രവി, നോബി, ബൈജു എഴുപുന്ന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷിനോദ്, ഷംഷീർ, ബിപിൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത്ത് ടച്ച്‌റിവറുമാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ഫോർട്ട് എന്റർടൈന്മെന്റിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്.

ഗാനം കാണാം: