കൊച്ചി: കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിക്കുന്ന 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ'(കെപിഎസി)യിലെ ആദ്യ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. 'നീലക്കണ്ണുള്ള മാനേ' എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും ശ്വേത മോഹനുമാണ്.

ഷാൻ റഹ്മാൻ ഈണം പകർന്ന ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് വയലാർ ശരത്ചന്ദ്രവർമ്മയാണ്. സിദ്ധാർത്ഥ ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ' ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനാണ് നിർമ്മിച്ചിരിക്കുന്നത്.

30 വർഷങ്ങൾക്ക് ശേഷം ഉദയ പിക്ചേഴ്സിന്റെ തിരിച്ചുവരവ് സാക്ഷ്യം വഹിക്കുന്ന ഈ ചിത്രത്തിൽ അനുശ്രീയാണ് നായിക. മുകേഷ്, സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, നെടുമുടി വേണു, കെ പി എ സി ലളിത, സുധീഷ്, മണിയൻപിള്ള രാജു തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

ഛായാഗ്രഹണം നീൽ ഡി കൂഞയും ചിത്രസംയോജനം വിനീബ് കൃഷ്ണനുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ബിജിബാലിന്റേതാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ.

ഗാനം കാണാം: