- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജി ബാലിന്റെ ഈണത്തിൽ ശ്രേയ ഘോഷാലിന്റെ ശബ്ദത്തിൽ മനോഹരഗാനം; കുഞ്ചാക്കോ ബോബൻ അനു സിത്താര ജോഡികളുടെ ചിത്രം'രാമന്റെ ഏദൻതോട്ടം'ത്തിലെ ആദ്യ സോങ്ങ് പുറത്ത്
കുഞ്ചാക്കോ ബോബൻ - അനു സിത്താര ചിത്രം 'രാമന്റെ ഏദൻതോട്ടം'ത്തിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'അകലെയൊരു കാടിന്റെ' എന്ന് തുടങ്ങുന്ന ഈ ശ്രുതിമധുരമായ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാൽ ആണ്. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്നു. രഞ്ജിത്ത് ശങ്കർ തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ ജോജു ജോർജ്, രമേശ് പിഷാരടി, അജു വര്ഗ്ഗീസ്, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്. ഡ്രീംസ് എൻ ബിയോണ്ട് ന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ നിർമ്മിച്ചിട്ടുള്ള 'രാമന്റെ ഏദൻതോട്ടം' മെയ് 12ന് തിയേറ്ററുകളിൽ എത്തും.
കുഞ്ചാക്കോ ബോബൻ - അനു സിത്താര ചിത്രം 'രാമന്റെ ഏദൻതോട്ടം'ത്തിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'അകലെയൊരു കാടിന്റെ' എന്ന് തുടങ്ങുന്ന ഈ ശ്രുതിമധുരമായ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാൽ ആണ്. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്നു.
രഞ്ജിത്ത് ശങ്കർ തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ ജോജു ജോർജ്, രമേശ് പിഷാരടി, അജു വര്ഗ്ഗീസ്, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്. ഡ്രീംസ് എൻ ബിയോണ്ട് ന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ നിർമ്മിച്ചിട്ടുള്ള 'രാമന്റെ ഏദൻതോട്ടം' മെയ് 12ന് തിയേറ്ററുകളിൽ എത്തും.
Next Story