- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ ബാറുകളും റസ്റ്റോറന്റുകളും ജൂൺ പകുതി വരെ അടഞ്ഞ് തന്നെ കിടന്നേക്കും; അയർലന്റിൽ ഈസ്റ്റർ സമയത്ത് കാര്യമായ എളവുകൾ ഉണ്ടാകില്ലെന്ന് സൂചന
ഏപിൽ അഞ്ചിന് നിലവിലെ ലെവൽ അഞ്ച് നിയന്ത്രണങ്ങൾ അവസാനിക്കാനിരിക്കെ ഈസ്റ്ററിനും അയർലന്റിലെ ജനങ്ങൾക്ക് കാര്യമായ ഇളവുകൾ ലഭിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഇന്ന് ചേരാനിരുന്ന എൻഫെറ്റ് യോഗം അടുത്ത തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയതോടെയാണ് കാര്യമായ ഇളവുകളൊന്നും ഉണ്ടാകില്ലെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്.
രാജ്യത്തെ ബാറുകളും റസ്റ്റോറന്റുകളും ജൂൺ പകുതി വരെ അടഞ്ഞ് തന്നെ കിടക്കുമെന്ന് അറിഞ്ഞതോടെ ഏറെ പേരും നിരാശയിലാണ്. വർധിച്ചു വരുന്ന കോവിഡ് രോഗികളുടെ എണ്ണം ആണ് ഇളവുകൾ ഇല്ലാതാക്കാൻ കാരണവും.കോവിഡ് നിയന്ത്രണങ്ങളിൽ പ്രധാനമായും അഞ്ച് മാറ്റങ്ങളാണ് സർക്കാർ പരിഗണിക്കുന്നതെന്നാണ് അറിയുന്നത്.ഇതിൽ ഹെയർ ഡ്രസേഴ്സ് തുടങ്ങിയ വ്യക്തിഗത സേവനങ്ങൾ തുറക്കുന്നതിന് അനുമതിയുണ്ടാകില്ലെന്ന സൂചനകളാണ് ഉന്നത സർക്കാർ കേന്ദ്രങ്ങൾ നൽകുന്നത്.
അഞ്ച് കിലോ മീറ്റർ എന്നാ യാത്രാ പരിധിയിൽ ഇളവ്, ഔട്ട് ഡോർ ഒത്തുചേരലിൽ വിപുലീകരണം,നിർമ്മാണമേഖല ഘട്ടംഘട്ടമായി പുനരാരംഭിക്കൽ,കുട്ടികൾക്കുള്ള കായിക പരിശീലനം,മുതിർന്നവർക്കായി ഗോൾഫ്, ടെന്നീസ് പോലെയുള്ള നോൺ കോണ്ടാക്ട്സ് സ്പോർട്സുകൾ എന്നിവയൊക്കെയാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.