- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ കൈ മാർപ്പാപ്പ തട്ടിമാറ്റിയോ? കൈയിൽ പിടിക്കാൻ ശ്രമിക്കുന്ന ട്രംപിനെ തട്ടിമാറ്റി ഫ്രാൻസിസി പാപ്പ; സോഷ്യൽ മീഡിയിയിൽ വൈറൽ ആയ വീഡിയോയുടെ ആധികാരികതയിലും സംശയം
വത്തിക്കാൻ സന്ദർശനത്തിനിടെ ഫ്രാൻസിസ് മാർപാപ്പ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കൈ തട്ടിമാറ്റിയോ എന്നതാണ് ഇപ്പോൾ ലോകമെങ്ങും സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. പോപ്പ് ഫ്രാൻസിസ് ഡൊണാൾഡ് ട്രംപിന്റെ കൈ തട്ടിമാറ്റുന്നതരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും അല്ലെന്നുമുള്ള വാദങ്ങളും സജീവമാണ്. വത്തിക്കാൻ സന്ദർശനത്തിനിടെ മാർപാപ്പയുടെ കൈ പിടിക്കാൻ ശ്രമിക്കുന്ന ഡൊണാൾഡ് ട്രംപിനെയും അത് തട്ടിമാറ്റുന്ന മാർപാപ്പയുമാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും നിരവധി പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. ദേശീയ അന്തർദേശിയ മാധ്യമങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വത്തിക്കാൻ സന്ദർശനത്തിനിടയിലെ തമാശ എന്ന രീതിയിൽ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ബുധനാഴ്‌ച്ച വത്തിക്കാനിലെ ഫ്രാൻസിസ് മാർപാപ്പയുടെ ഔദ്യോഗിക വസതിയിലാണ് ഇരുവരും കൂടിക്കാഴ്‌ച്ച നടത്തിയത്. മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കുന്നതുൾപ്പടെ ട്രംപിന്റെ വിവിധ തീരുമാനങ്ങൾക്കെതിരെ പോപ്പ് ഫ്രാൻസിസ് നേരത്തെ വിമർശനം
വത്തിക്കാൻ സന്ദർശനത്തിനിടെ ഫ്രാൻസിസ് മാർപാപ്പ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കൈ തട്ടിമാറ്റിയോ എന്നതാണ് ഇപ്പോൾ ലോകമെങ്ങും സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. പോപ്പ് ഫ്രാൻസിസ് ഡൊണാൾഡ് ട്രംപിന്റെ കൈ തട്ടിമാറ്റുന്നതരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും അല്ലെന്നുമുള്ള വാദങ്ങളും സജീവമാണ്.
വത്തിക്കാൻ സന്ദർശനത്തിനിടെ മാർപാപ്പയുടെ കൈ പിടിക്കാൻ ശ്രമിക്കുന്ന ഡൊണാൾഡ് ട്രംപിനെയും അത് തട്ടിമാറ്റുന്ന മാർപാപ്പയുമാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും നിരവധി പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. ദേശീയ അന്തർദേശിയ മാധ്യമങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വത്തിക്കാൻ സന്ദർശനത്തിനിടയിലെ തമാശ എന്ന രീതിയിൽ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
ബുധനാഴ്‌ച്ച വത്തിക്കാനിലെ ഫ്രാൻസിസ് മാർപാപ്പയുടെ ഔദ്യോഗിക വസതിയിലാണ് ഇരുവരും കൂടിക്കാഴ്‌ച്ച നടത്തിയത്. മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കുന്നതുൾപ്പടെ ട്രംപിന്റെ വിവിധ തീരുമാനങ്ങൾക്കെതിരെ പോപ്പ് ഫ്രാൻസിസ് നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. ഭാര്യ മെലാനിയ ട്രംപും മകൾ ഇവാങ്കയും ഡൊണാൾഡ് ട്രംപിനൊപ്പമുണ്ടായിരുന്നു.