- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിന് മുമ്പുള്ള ലൈംഗികത തെറ്റാണോ എന്ന ചോദ്യമുയർത്തുന്ന 'ദ ഗുഡ് ഗേൾ' സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു; അമ്മ-മകൾ ബന്ധത്തിന്റെ ഉയർന്നതലങ്ങൾ ഉയർത്തിക്കാട്ടുന്ന ചിത്രം ഇത് വരെ കണ്ടത് അരക്കോടിയിലധികം പേർ; ചിത്രം ഇന്നത്തെ സമൂഹത്തിൽ അിതി പ്രാധാന്യമർഹിക്കുന്നെന്ന് പ്രേക്ഷകർ
മുംബൈ: അമ്മയും മകളും തമ്മിലുള്ള സംഭാഷണത്തിലൂടെ വിവാഹത്തിന് മുമ്പുള്ള ലൈംഗികത തെറ്റാണോ എന്ന ചോദ്യമുന്നയിക്കുന്ന 'ദ ഗുഡ് ഗേൾ' സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. ഒരു മുറിയിൽ വെച്ച് മാത്രം ചിത്രീകരിച്ച ചിത്രം അമ്മയും മകളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും സ്വന്തം ജീവിതത്തിൽ നടത്തുന്ന തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ കുറിച്ചുമെല്ലാംചർച്ച ചെയ്യുന്നു. താൻ ഗർഭിണിയാണോ എന്ന് പ്രഗ്‌നൻസി ടെസ്റ്റിലൂടെ തിരിച്ചറിയാൻ ശ്രമിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ബാത്റൂമിലേക്ക് അമ്മ കടന്നുവരുന്നതോടെ ആരംഭിക്കുന്ന ചിത്രം പത്ത് മിനുട്ടാണ് ഉള്ളത്. അമ്മയെ കണ്ട മകൾ ആദ്യം എല്ലാം ഒളിപ്പിച്ചുവെക്കാൻ ശ്രമിച്ചെങ്കിലും അമ്മ കൈയോടെ പിടികൂടുകയായിരുന്നു. അമ്മ സത്യം മനസ്സിലാക്കി പൊട്ടിത്തെറിക്കുമെന്ന പ്രതീക്ഷിച്ച മകളോട് ഇത്തരമൊരു സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന് ആ അമ്മ പറയുന്നത് ഒരു അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെ വെളിവാക്കുന്നതാണ്. ആരാണ് നമ്മുടെ സ്വന്തം ജീവിതത്തിൽ തീരുമാനങ്ങളെടുക്കേണ്ടതെന്ന് വളരെ ചു
മുംബൈ: അമ്മയും മകളും തമ്മിലുള്ള സംഭാഷണത്തിലൂടെ വിവാഹത്തിന് മുമ്പുള്ള ലൈംഗികത തെറ്റാണോ എന്ന ചോദ്യമുന്നയിക്കുന്ന 'ദ ഗുഡ് ഗേൾ' സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. ഒരു മുറിയിൽ വെച്ച് മാത്രം ചിത്രീകരിച്ച ചിത്രം അമ്മയും മകളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും സ്വന്തം ജീവിതത്തിൽ നടത്തുന്ന തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ കുറിച്ചുമെല്ലാംചർച്ച ചെയ്യുന്നു.
താൻ ഗർഭിണിയാണോ എന്ന് പ്രഗ്‌നൻസി ടെസ്റ്റിലൂടെ തിരിച്ചറിയാൻ ശ്രമിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ബാത്റൂമിലേക്ക് അമ്മ കടന്നുവരുന്നതോടെ ആരംഭിക്കുന്ന ചിത്രം പത്ത് മിനുട്ടാണ് ഉള്ളത്.
അമ്മയെ കണ്ട മകൾ ആദ്യം എല്ലാം ഒളിപ്പിച്ചുവെക്കാൻ ശ്രമിച്ചെങ്കിലും അമ്മ കൈയോടെ പിടികൂടുകയായിരുന്നു. അമ്മ സത്യം മനസ്സിലാക്കി പൊട്ടിത്തെറിക്കുമെന്ന പ്രതീക്ഷിച്ച മകളോട് ഇത്തരമൊരു സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന് ആ അമ്മ പറയുന്നത് ഒരു അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെ വെളിവാക്കുന്നതാണ്. ആരാണ് നമ്മുടെ സ്വന്തം ജീവിതത്തിൽ തീരുമാനങ്ങളെടുക്കേണ്ടതെന്ന് വളരെ ചുരുങ്ങിയ വാചകങ്ങളിൽ ആ അമ്മ മകളെ പറഞ്ഞുമനസ്സിലാക്കുന്നു.
ഞാൻ നിങ്ങളുടെ ഗുഡ് ഗേൾ അല്ല, അമ്മ പറയുന്നത് ശരിയാണ്, എനിക്ക് തീരുമാനങ്ങൾ എല്ലായ്‌പ്പോഴും തെറ്റാണ് എന്ന് കരഞ്ഞു പറയുന്ന മകൾക്ക് സ്വന്തം ജീവിതാനുഭവങ്ങളാണ് അമ്മ മറുപടിയായി നൽകുന്നത്.
'ഒരു പെൺകുട്ടിക്ക് അവളുടെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാനാകുമോ? എനിക്കത് അറിയുമായിരുന്നില്ല. ഇക്കാര്യത്തിൽ നിന്റെ ഭാഗത്ത് ഒരു തെറ്റുമില്ല. ഗുഡ് ഗേളായിരിക്കാൻ നിന്റെ മേൽ സമ്മർദം ചെലുത്തിയത് ഞാനാണ്. അതുമൂലം കാര്യങ്ങൾ തുറന്ന് പറയാൻ നീ വിമുഖത പ്രകടിപ്പിച്ചു. ഇപ്പോൾ സംഭവിച്ചത് സംഭവിക്കാതിരുന്നെങ്കിൽ നന്നായിരുന്നു. പക്ഷേ സംഭവിച്ച് കഴിഞ്ഞ കാര്യങ്ങളിൽ നമുക്കൊന്നും ചെയ്യാൻ സാധിക്കില്ല. എന്നാൽ ഈ സാഹചര്യത്തെ എങ്ങനെ നേരിടണം എന്നത് നിങ്ങളുടെ കൈകളിലാണ് ഇരിക്കുന്നത്. പ്രായപൂർത്തിയാൽ അതിനർഥം സ്വന്തം ഇഷ്ടപ്രകാരം എന്തും ചെയ്യാം എന്നല്ല. ചെയ്യുന്ന എല്ലാറ്റിലും ഉത്തരവാദിത്തം നമുക്ക് തന്നെ എന്നാണ്.' അമ്മ പറഞ്ഞുനിർത്തി.
അമ്മക്കെന്നോട് ദേഷ്യമില്ലേ എന്നായിരുന്നു ഇതിനെല്ലാമുള്ള മകളുടെ മറുപടി. ഈ അവസ്ഥയിൽ നിനക്കൊപ്പം ഞാനല്ലാതെ മറ്റാര് നിൽക്കുമെന്നായിരുന്നു അമ്മയുടെ മറുപടി. മക്കൾ ഗുഡ് ബോയിയും ഗുഡ് ഗേളായും വളരണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് മക്കളോടും ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും ആ അമ്മ പറയുന്നു. നമ്മുടെ കുടുംബം എങ്ങനെ ജീവിക്കണമെന്ന് സമൂഹമല്ല തീരുമാനിക്കേണ്ടത്, നമ്മളാണ്.
ഗുർദീപ് കോലി, പ്ലബിത ബൊർഥാകൂർ എന്നിവർ അമ്മയും മകളുമായി വേഷമിട്ട ചിത്രത്തിന്റെ സംവിധാനം റിതേഷ് മേനോനാണ്.