- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താടിവച്ച് കിടിലൻ ലുക്കിൽ മമ്മൂക്ക; ഒപ്പം ചുള്ളനായി പൃഥിരാജും ആര്യയും; ദ ഗ്രേറ്റ് ഫാദറിന്റെ ലൊക്കേഷനിൽ താരങ്ങൾ ഒത്ത് കൂടിയപ്പോൾ
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് മെഗാ സ്റ്റാർ മമ്മൂട്ടി. താടിയൊക്കെ വളർത്തി പുതിയ ലുക്കിലാണ് മെഗാ സ്റ്റാർ ഈ ചിത്രത്തിലെത്തുന്നത്. ദ് ഗ്രേറ്റ്ഫാദർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമാസ് ആണ്. ഷാജി നടേശൻ, ആര്യ, സന്തോഷ് ശിവൻ എന്നിവരാണ് ഓഗസ്റ്റ് സിനിമാസിലെ മറ്റുപങ്കാളികൾ. കഴിഞ്ഞ ദിവസം പൃഥ്വിരാജ് ഷൂട്ടിങ് സെറ്റിൽ സന്ദർശനം നടത്തുകയുണ്ടായി. ലൊക്കേഷനിലെ ത്തിയ ഫോട്ടോ പൃഥ്വി തന്റെ ഫേസ്‌ബുക്കിൽ ഷെയർ ചെയ്യുകയും ചെയ്തു. ഒപ്പം മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് പൃഥ്വിരാജ് ഫേസ്‌ബുക്കിലൂടെ വെളിപ്പെടത്തി. ഗ്രേറ്റ് ഫാദറിന്റെ ലൊക്കേഷനിൽ ദാവീദിനൊപ്പം എന്ന ക്യാപ്ഷനോടെയാണ് പൃഥ്വി ഫോട്ടോ ഫേസ്‌ബുക്കിലിട്ടത്. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ആര്യയെയും ഫോട്ടോയിൽ കാണാം. ദ ഗ്രേറ്റ് ഫാദറിൽ പ്രധാനമായ ഒരു കഥാപാത്രത്തെയും ആര്യ അവതരിപ്പിക്കുന്നുണ്ട്. സ്നേഹയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക.
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് മെഗാ സ്റ്റാർ മമ്മൂട്ടി. താടിയൊക്കെ വളർത്തി പുതിയ ലുക്കിലാണ് മെഗാ സ്റ്റാർ ഈ ചിത്രത്തിലെത്തുന്നത്. ദ് ഗ്രേറ്റ്ഫാദർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമാസ് ആണ്. ഷാജി നടേശൻ, ആര്യ, സന്തോഷ് ശിവൻ എന്നിവരാണ് ഓഗസ്റ്റ് സിനിമാസിലെ മറ്റുപങ്കാളികൾ.
കഴിഞ്ഞ ദിവസം പൃഥ്വിരാജ് ഷൂട്ടിങ് സെറ്റിൽ സന്ദർശനം നടത്തുകയുണ്ടായി. ലൊക്കേഷനിലെ ത്തിയ ഫോട്ടോ പൃഥ്വി തന്റെ ഫേസ്‌ബുക്കിൽ ഷെയർ ചെയ്യുകയും ചെയ്തു. ഒപ്പം മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് പൃഥ്വിരാജ് ഫേസ്‌ബുക്കിലൂടെ വെളിപ്പെടത്തി. ഗ്രേറ്റ് ഫാദറിന്റെ ലൊക്കേഷനിൽ ദാവീദിനൊപ്പം എന്ന ക്യാപ്ഷനോടെയാണ് പൃഥ്വി ഫോട്ടോ ഫേസ്‌ബുക്കിലിട്ടത്.
ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ആര്യയെയും ഫോട്ടോയിൽ കാണാം. ദ ഗ്രേറ്റ് ഫാദറിൽ പ്രധാനമായ ഒരു കഥാപാത്രത്തെയും ആര്യ അവതരിപ്പിക്കുന്നുണ്ട്. സ്നേഹയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക.