മ്മൂട്ടിയെ നായകനാക്കി നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. 'ദ ഗ്രേറ്റ് ഫാദർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ഓഗസ്റ്റ് സിനിമാസ് നിർമ്മിക്കും

ഒരു അച്ഛന്റെയും കുട്ടിയുടെയും കഥയാണ് ഒരു സസ്‌പെൻസ് വഴിയിലൂടെ ചിത്രം പറയുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ പൃഥ്വിരാജ്, ഷാജി നടേശൻ, ആര്യ, സന്തോഷ് ശിവൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

ചിത്രത്തിൽ ആര്യയാണ് പ്രധാന നെഗറ്റീവ് റോൾ അവതരിപ്പിക്കുന്നത്. തമിഴ് താരം സ്‌നേഹയായിരിക്കും ചിത്രത്തിൽ നായിക. മുൻപ് വന്ദേമാതരം എന്ന ചിത്രത്തിൽ സ്‌നേഹ മമ്മൂട്ടിയുടെ നായിക ആയിട്ടുണ്ട്. ഈ മാസം തൃശൂരിൽ ചിത്രീകരണം ആരംഭിക്കും.

സപ്തമശ്രീ തസ്‌കരാ,ഡബിൾ ബാരൽ, ഡാർവിന്റെ പരിണാമം തുടങ്ങി ഓഗസ്റ്റ് സിനിമാസ് നിർമ്മിച്ച മിക്ക ചിത്രങ്ങൾക്കുമൊപ്പം സഹകരിച്ചയാളാണ് ഹനീഫ് അദേനി. പരസ്യ ചിത്രങ്ങളിലെ പരിചയസമ്പത്തുമായാണ് ഹനീഫ് അദേനി മമ്മൂട്ടിയെ നായകനാക്കി സ്‌റ്റൈലിഷ് എന്റർടെയിനർ ഒരുക്കുന്നത്.