- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രേറ്റ് ഫാദറിൽ മമ്മൂട്ടിക്ക് പകരം ടിനി ടോം എന്ന് പ്രചരിപ്പിച്ചവർ കാണുക; ഗ്രേറ്റ്ഫാദറിലെ ആക്ഷൻ മേക്കിം വീഡിയോ പുറത്തുവിട്ടു; മമ്മൂട്ടി സ്റ്റണ്ട് ചെയ്യുന്നത് അത്ഭുതത്തോടെയാണ് നോക്കിനിന്നതെന്ന് ആര്യ
ഗ്രേറ്റ് ഫാദറിൽ മമ്മൂട്ടിക്ക് പകരം ടിനി ടോം ആണ് സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചതെന്നും മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചെന്നുമുള്ള വിമർശനങ്ങൾക്ക് മറുപടി നൽകി ആക്ഷൻ മേക്കിങ് വീഡിയോ പുറത്തുവിട്ടു. മമ്മൂട്ടിയുടേത് ഹോളിവുഡ് നിലവാരം പുലർത്തുന്ന സംഘനമാണെന്നും ജാക്കി ചാൻ ശൈലിയെ ഓർമ്മപ്പെടുത്തുന്നതായിരുന്നെന്നും ഗ്രേറ്റ്ഫാദറിൽ ഒപ്പം അഭിനയിച്ച ആര്യ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും ടിനി ടോം ആണ് സംഘട്ടനരംഗങ്ങൾ കൈകാര്യം ചെയ്തതെന്നും വിമർശനമുയർന്നത്. ഹനീഫ് അദേനിയുടെ ഗ്രേറ്റ്ഫാദറിലെ ക്ലൈമാക്സ് സീനിലെ ആക്ഷൻ രംഗം ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടി അഭിനയിക്കുന്നതിന്റെ വീഡിയോ ആണ് ഗ്രേറ്റ്ഫാദർ ടീം പുറ്തതുവിട്ടിരിക്കുന്നത്. വാഗമണിൽ വച്ച് നടന്ന ക്ലൈമാക്സ് രംഗത്തിന്റെ ചിത്രീകണത്തിൽ ഡ്യൂപ്പില്ലാതെ അനായാസം ചെയ്യുന്ന മമ്മൂട്ടി തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയായ ആര്യ നേരത്തെ പറഞ്ഞിരുന്നു. ഒരു പ്രത്യേക സ്റ്റണ്ട് രംഗം അദ്ദേഹം ഒരുപാട് തവ
ഗ്രേറ്റ് ഫാദറിൽ മമ്മൂട്ടിക്ക് പകരം ടിനി ടോം ആണ് സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചതെന്നും മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചെന്നുമുള്ള വിമർശനങ്ങൾക്ക് മറുപടി നൽകി ആക്ഷൻ മേക്കിങ് വീഡിയോ പുറത്തുവിട്ടു.
മമ്മൂട്ടിയുടേത് ഹോളിവുഡ് നിലവാരം പുലർത്തുന്ന സംഘനമാണെന്നും ജാക്കി ചാൻ ശൈലിയെ ഓർമ്മപ്പെടുത്തുന്നതായിരുന്നെന്നും ഗ്രേറ്റ്ഫാദറിൽ ഒപ്പം അഭിനയിച്ച ആര്യ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും ടിനി ടോം ആണ് സംഘട്ടനരംഗങ്ങൾ കൈകാര്യം ചെയ്തതെന്നും വിമർശനമുയർന്നത്.
ഹനീഫ് അദേനിയുടെ ഗ്രേറ്റ്ഫാദറിലെ ക്ലൈമാക്സ് സീനിലെ ആക്ഷൻ രംഗം ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടി അഭിനയിക്കുന്നതിന്റെ വീഡിയോ ആണ് ഗ്രേറ്റ്ഫാദർ ടീം പുറ്തതുവിട്ടിരിക്കുന്നത്. വാഗമണിൽ വച്ച് നടന്ന ക്ലൈമാക്സ് രംഗത്തിന്റെ ചിത്രീകണത്തിൽ ഡ്യൂപ്പില്ലാതെ അനായാസം ചെയ്യുന്ന മമ്മൂട്ടി തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയായ ആര്യ നേരത്തെ പറഞ്ഞിരുന്നു. ഒരു പ്രത്യേക സ്റ്റണ്ട് രംഗം അദ്ദേഹം ഒരുപാട് തവണ പരിശീലിക്കുന്നത് ഞാൻ കണ്ടു.
ഡ്യൂപ്പിനെക്കൊണ്ട് ചെയ്യിക്കാൻ സമ്മതിക്കാതെ അത് ശരിയാകും വരെ അദ്ദേഹം ചെയ്തുകൊണ്ടിരുന്നു. കൈകൾ പിറകിൽ കെട്ടിയനിലയിലായിരുന്നു അദ്ദേഹം. ഇതുമായി ചാടി പെട്ടന്ന് കൈകൾ മുന്നിലെത്തിക്കണം. ശരിക്കും പറഞ്ഞാൽ ജാക്കി ചാനിന്റെ മാതൃകയിലുള്ള ഒരു സ്റ്റണ്ട്. മമ്മൂട്ടി ഈ സ്റ്റണ്ട് ചെയ്യുന്നത് അത്ഭുതത്തോടെയാണ് ഞാൻ നോക്കിനിന്നതെന്നുമാണ് ആര്യ പറഞ്ഞത്.