- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ദ ഗ്രേറ്റ് ഫാദറിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി; മമ്മൂട്ടി കിടിലൻ ഗെറ്റപ്പിലെത്തുന്ന ചിത്രം മാർച്ച് അവസാനം തിയേറ്ററുകളിലേക്ക്; വീഡിയോ കാണാം
തിരുവനന്തപുരം: മമ്മൂക്ക കിടിലൻ ഗെറ്റപ്പിലെത്തുന്ന ദ ഗ്രേറ്റ് ഫാദറിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. തോപ്പിൽ ജോപ്പനു ശേഷം മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ. ഡേവിഡ് നൈന എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതിരിപ്പിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് തന്നെ യുവാക്കൾക്കിടയിൽ തരംഗമാണ്. വളരെ രഹസ്യമായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ അവസാനഘട്ടത്തിലാണ്. മാർച്ച് 30നാകും ഗ്രേറ്റ് ഫാദർ തിയറ്ററുകളിലെത്തുക. നേരത്തെ ചിത്രത്തിന്റേതായി പുറത്തു വന്നിരിക്കുന്ന പോസ്റ്ററുകളിൽ താരങ്ങളുടെ മുഖം വ്യക്തമാക്കിയിരുന്നില്ല. ചിത്രത്തിന് രഹസ്യ സ്വഭാവം കൂടുതലാണെന്നായിരുന്നു അണിയറ സംസാരവും. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പ്രേക്ഷകർക്ക് മുൻവിധി നൽകാതിരിക്കാനാണ് ഇത്തരം നീക്കമെന്നും അണിയറ വാർത്തകളുണ്ടായിരുന്നു. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ പൃഥ്വിരാജ്, ഷാജി നടേശൻ, ആര്യ, സന്തോഷ് ശിവൻ എന്നിവർ ചേർന്നാണ് ഗ്രേറ്റ് ഫാദർ നിർമ്മിക്കുന്നത്. രചനയും സംവിധാനവും ഹനീഫ് അദീനിയാണ്. സ്റ
തിരുവനന്തപുരം: മമ്മൂക്ക കിടിലൻ ഗെറ്റപ്പിലെത്തുന്ന ദ ഗ്രേറ്റ് ഫാദറിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. തോപ്പിൽ ജോപ്പനു ശേഷം മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ.
ഡേവിഡ് നൈന എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതിരിപ്പിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് തന്നെ യുവാക്കൾക്കിടയിൽ തരംഗമാണ്. വളരെ രഹസ്യമായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ അവസാനഘട്ടത്തിലാണ്. മാർച്ച് 30നാകും ഗ്രേറ്റ് ഫാദർ തിയറ്ററുകളിലെത്തുക.
നേരത്തെ ചിത്രത്തിന്റേതായി പുറത്തു വന്നിരിക്കുന്ന പോസ്റ്ററുകളിൽ താരങ്ങളുടെ മുഖം വ്യക്തമാക്കിയിരുന്നില്ല. ചിത്രത്തിന് രഹസ്യ സ്വഭാവം കൂടുതലാണെന്നായിരുന്നു അണിയറ സംസാരവും. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പ്രേക്ഷകർക്ക് മുൻവിധി നൽകാതിരിക്കാനാണ് ഇത്തരം നീക്കമെന്നും അണിയറ വാർത്തകളുണ്ടായിരുന്നു.
ഓഗസ്റ്റ് സിനിമയുടെ ബാനറിൽ പൃഥ്വിരാജ്, ഷാജി നടേശൻ, ആര്യ, സന്തോഷ് ശിവൻ എന്നിവർ ചേർന്നാണ് ഗ്രേറ്റ് ഫാദർ നിർമ്മിക്കുന്നത്. രചനയും സംവിധാനവും ഹനീഫ് അദീനിയാണ്. സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് മമ്മൂട്ടി പുതിയ സിനിമയിലെത്തുന്നത്. തമിഴ് താരം സ്നേഹയാണ് നായിക. ബേബി അനിഖ മമ്മൂട്ടിയുടെ മകളുടെ വേഷത്തിലെത്തുന്നുണ്ട്.
പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സ്നേഹയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ തുറുപ്പു ഗുലാനിലും സ്‌നേഹയായിരുന്നു നായിക.