രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം 'ദ് ഗ്രേറ്റ് ഫാദർ' ന്റെ രണ്ടാമത്തെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ആര്യ അവതരിപ്പിക്കുന്ന ആൻഡ്രൂസ് ഈപ്പൻ എന്ന കഥാപാത്രത്തെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. പൊലീസ് വേഷത്തിലെത്തുന്ന ആര്യയുടെ കഥാപാത്രമാണ് ചിത്രത്തിലെ വില്ലൻ.

വളരെ സ്റ്റെലിഷ് ലുക്കിലാണ് ആര്യയെ പോസ്റ്ററിലാവതരിപ്പിച്ചിരിക്കുന്നത്. ഈ മാസം ചിത്രം തീയറ്ററുകളിലെത്തും. പൃഥ്വിരാജ്, ആര്യ എന്നിവരുടെ നിർമ്മാണ കമ്പനിയായ ഓഗസ്റ്റ് ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. സ്നേഹ, ബേബി അനിഘ എന്നിവരാണ് മറ്റു താരങ്ങൾ.