ലണ്ടൻ: ഐപിഎൽ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്ന മുൻ ചെയർമാൻ ലളിത് മോദിയെ വിദേശത്തേക്ക് കടക്കാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ശ്രമിച്ചതാണ് ദേശീയ തലത്തിലെ വൻ വിവാദമായി ഇപ്പോൾ മാറിയിരിക്കുന്നു. മോദിക്ക് വഴിവിട്ട സഹായമാണ് സുഷമ ചെയ്തുകൊടുത്തുതെന്ന് വ്യക്തമായമ്പോൾ മാനുഷിക പരിഗണണ വച്ചാണ് ഇടപെടൽ നടത്തിയതെന്നായിരുന്നു ബിജെപി നേതാക്കൾ വിശദീകരണം നൽകിയത്. കാൻസർ രോഗിയായ ഭാര്യയുടെ ചികിത്സക്ക് പോകാൻ വേണ്ടിയാണ് സഹായം ചെയ്തതെന്നാണ് വ്യക്തമാകുന്നത്. എന്നാൽ, ഈ വിശദീകരണങ്ങളെ പൊളിക്കാൻ പോന്നതാണ് ലളിത് മോദിയുടെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ.

ബിജെപി നേതാക്കളുടെ വിശദീകരണം പുറത്തുവരുമ്പോൾ ഈ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ തട്ടിപ്പുകാരനെ തിരിഞ്ഞു കുത്തുകയാണ്. ഭാര്യയുടെ ചികിത്സക്കെന്ന പേരിൽ ലണ്ടനിലേക്ക് കടന്ന ലളിത് മോദി യൂറോപ്യൻ രാജ്യങ്ങളിൽ സുന്ദരിമാർക്കൊപ്പം കറങ്ങിനടന്നുവെന്ന് ഇൻസ്റ്റാഗ്രാം ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുയാണിപ്പോൾ. ഹോളിവുഡ് സുന്ദരിമാരായ നവോമി കാംപെൽ, പാരിസ് ഹിൽട്ടൻ തുടങ്ങിയവർക്കൊപ്പം മോദി കറങ്ങി നടന്നു. കൂടാതെ സ്വന്തമായി ചാർട്ട് ചെയ്ത ഫ്‌ളൈറ്റുകളിലായിരുന്നു അഴിമതി വീരന്റെ കറക്കം.

നിരവധി സെലബ്രിറ്റിമാർക്കൊപ്പം ചെലവഴിച്ച ഫോട്ടോയും ഇൻസ്റ്റാഗ്രാമിലുണ്ട്. ക്രിക്കറ്റിൽ ഐപിഎൽ എന്ന രൂപം അവതരിപ്പിച്ച ലളിത് മോദിക്ക് വിദേശ രാജ്യങ്ങളിൽ ഉന്നതരുമായും സെലബ്രിറ്റികളുമായും ബന്ധമുണ്ട്. ഈ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ് ഇപ്പോൾ.