- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്മർ ഹോളിഡേ കഴിയാൻ നോക്കിയിരിക്കേണ്ട; ഫ്രാൻസിൽ തൊഴിൽ അന്വേഷകർക്ക് ഇതു പറ്റിയ സമയം
പാരീസ്: സമ്മർ ഹോളിഡേയുടെ ആഘോഷങ്ങൾക്കിടയിൽ തൊഴിൽ അന്വേഷിക്കാൻ നേരമില്ലെന്ന് കരുതിയിരിക്കേണ്ട. ഫ്രാൻസിൽ തൊഴിൽ അന്വേഷകർക്ക് ഏറ്റവും അനുയോജ്യമായ സമയം ഇതു തന്നെയാണെന്നാണ് വിഗദ്ധർ വിലയിരുത്തുന്നത്. ഒരു മാസം നീണ്ടു നിൽക്കുന്ന ഹോളിഡേ ആഘോഷം കഴിഞ്ഞു മാത്രമേ ഓഫീസുകൾ തുറന്നു പ്രവർത്തിക്കുകയുള്ളൂ എന്നു കരുതി ഓഗസ്റ്റിൽ അലസരായി ഇരിക്കരുത
പാരീസ്: സമ്മർ ഹോളിഡേയുടെ ആഘോഷങ്ങൾക്കിടയിൽ തൊഴിൽ അന്വേഷിക്കാൻ നേരമില്ലെന്ന് കരുതിയിരിക്കേണ്ട. ഫ്രാൻസിൽ തൊഴിൽ അന്വേഷകർക്ക് ഏറ്റവും അനുയോജ്യമായ സമയം ഇതു തന്നെയാണെന്നാണ് വിഗദ്ധർ വിലയിരുത്തുന്നത്. ഒരു മാസം നീണ്ടു നിൽക്കുന്ന ഹോളിഡേ ആഘോഷം കഴിഞ്ഞു മാത്രമേ ഓഫീസുകൾ തുറന്നു പ്രവർത്തിക്കുകയുള്ളൂ എന്നു കരുതി ഓഗസ്റ്റിൽ അലസരായി ഇരിക്കരുതെന്നാണ് ഈ മേഖലയിലെ വിദഗ്ധർ നൽകുന്ന ഉപദേശം.
സമ്മർ ഹോളിഡേയാണ് മെച്ചപ്പെട്ട തൊഴിൽ അവസരം കണ്ടെത്താനുള്ള മികച്ച സന്ദർഭമെന്നാണ് റിക്രൂട്ട്‌മെന്റ് എക്‌സ്‌പെർട്ടുകൾ വ്യക്തമാക്കുന്നത്. ഹോട്ടലുകളിലും ബീച്ചുകളിലെ ലൈഫ് ഗാർഡ് റിക്രൂട്ട്‌മെന്റുകൾക്കും മാത്രമാണ് സമ്മർ ഹോളിഡേ അനുയോജ്യമല്ലാത്തത്. അതേസമയം വാർഷിക സമ്മർ ഹോളിഡേയിൽ മിക്കയിടങ്ങളിലും ഏറെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഏറെ നാളായി നിങ്ങൾ മോഹിക്കുന്ന തൊഴിൽ ഈ അവസരത്തിൽ ലഭിക്കാൻ എളുപ്പമാണെന്നും ഇവർ പറയുന്നു.
നിങ്ങൾ ആഗ്രഹിച്ചിരുന്ന ജോലി ലഭിക്കുന്നതിനായി ആ സ്ഥാപനത്തിലേക്ക് ഈയവസരത്തിൽ അപേക്ഷ നൽകുകയാണ് നല്ലതെന്നാണ് ഫ്രഞ്ച് റിക്രൂട്ട്‌മെന്റ് ഗ്രൂപ്പായ എക്‌സ്‌പെക്ട്രയുടെ ജനറൽ ഡയറക്ടർ ഡിഡിയർ ഗെയ്ല്ലാർഡ് പറയുന്നു. അപേക്ഷ നൽകാൻ ഓഗസ്റ്റ് മാസം വരെ കാത്തിരിക്കേണ്ട ആവശ്യമില്ല. അതിനു മുമ്പു തന്നെ അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റിൽ മിക്കവരും വാർഷിക അവധിക്ക് പോകുമ്പോൾ അപേക്ഷാ ഫോമുകൾ പരിശോധിക്കാൻ എംപ്ലോയർമാർക്ക് ഏറെ സമയം ലഭിക്കുകയും ചെയ്യും. ഇതനുസരിച്ച് ഈ സമയത്ത് ഇന്റർവ്യൂവിനും മറ്റും എംപ്ലോയർ നിങ്ങളെ വിളിക്കുകയും ചെയ്യും.
മാത്രമല്ല, ഹോളിഡേ ദിവസങ്ങളായതിനാൽ ഏറെ മത്സരം നേരിടേണ്ടി വരികയുമില്ല. ഓഗസ്റ്റ് മാസത്തിൽ തുടരുന്ന തൊഴിൽ അന്വേഷണം നിങ്ങളെ കൂടുതൽ തൊഴിൽ അവസരങ്ങളിലേക്ക് അടുപ്പിക്കുകയും ചെയ്യും. അതുകൊണ്ട് സമ്മർ ഹോളിഡേയ്ക്ക് എല്ലാവരും സ്ഥലം കാലിയാക്കുമ്പോൾ ഈ അവസരം മുതലാക്കി മെച്ചപ്പെട്ട തൊഴിൽ അവസരം നേടാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് ഗെയ്ല്ലാർഡ് ഓർമിപ്പിക്കുന്നു.