- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി; ജനുവരി 10 വരെ അവസരം
ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി വീണ്ടും നീട്ടി. ജനുവരി 10 വരെയാണ് സമയം നീട്ടി നൽകിയത്. കമ്പനികൾ ഫെബ്രുവരി അഞ്ച് വരെ റിട്ടേണുകൾ നൽകാം. ജിഎസ്ടി റിട്ടേൺ ഫെബ്രുവരി 28 വരെ നീട്ടി. ഡിസംബർ 31 ആയിരുന്നു റിട്ടേണിന് മുൻനിശ്ചയിച്ച അവസാന തീയതി.
ഐ.ടി.ആർ-1, ഐ.ടി.ആർ-4 എന്നീ ഫോമുകളിൽ റിട്ടേണുകൾ സമർപ്പിക്കുന്നവർക്കാണ് ഇളവ്. വിവിദ് സേ വിശ്വാസ് സ്കീം പ്രകാരം നികുതി തർക്കങ്ങൾ തീർപ്പാക്കാനുള്ള കാലാവധി 2021 ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടണമെന്ന് നികുതിദായകർ ആവശ്യപ്പെട്ടിരുന്നു.
ഇന്നു മാത്രം ആദായ നികുതി റിട്ടേൺ സമർപ്പിച്ചത് 9.1 ലക്ഷം പേരെന്ന് (ഇന്ന് വൈകിട്ട് 5 മണി വരെ) ആദായ നികുതി വകുപ്പ് അറിയിച്ചു. ഇതിൽ 1.3 ലക്ഷത്തിലധികം പേർ ഇന്ന് വൈകുന്നേരം 3 മുതൽ 4 വരെ ഒരു മണിക്കൂറിൽ ഐടിആർ ഫയൽ ചെയ്തു. ഇന്ന് നാല് മണി വരെ 7,65,836 പേർ ഐടിആർ ഫയൽ ചെയ്തതായും അവസാന 1 മണിക്കൂറിനുള്ളിൽ 1,35,408 ഐടിആർ ഫയൽ ചെയ്യപ്പെട്ടതായും ആദായനികുതി വകുപ്പ് നേരത്തെ ട്വീറ്റിൽ അറിയിച്ചിരുന്നു.സാമ്പത്തിക വർഷം (അസസ്മെന്റ് ഇയർ 2020-21) 4.37 കോടി ആദായനികുതി റിട്ടേണുകൾ ആണ് ഡിസംബർ 28 വരെയുള്ള തീയതിയിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളതെന്നും ആദായനികുതി വകുപ്പ് അറിയിച്ചു
മറുനാടന് ഡെസ്ക്