തിരുവനന്തപുരം: വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ പ്രാപ്തമായ ഭക്ഷ്യ വിളകൾ കണ്ടെത്തി അവയിൽ പഠനം നടത്തണമെന്ന് രാജ്യത്തെ ഗവേഷണ സ്ഥാപനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ട് ഇന്ത്യൻ ജൈവ വൈവിധ്യ കോൺഗ്രസിനു (ഐ ബി സി 2017 ) പുതുച്ചേരിയിൽ ഞായറാഴ്ച സമാപനമായി. മണ്ണിൽ നിന്നുള്ള കാർബൺ പുറംതള്ളൽ കുറച്ചുകൊണ്ടുള്ള പ്രകൃതി സൗഹൃദപരമായ കാർഷിക സാങ്കേതികവിദ്യകൾ, ജൈവവൈവിധ്യപരമായ കൃഷിരീതികൾ എന്നിവയിലും പരീക്ഷണങ്ങൾ വേണമെന്ന് ഗവേഷണ സ്ഥാപനങ്ങളോട് ഐബി സി 2017 ആഹ്വാനം ചെയ്തു.

ജൈവവൈവിധ്യപൂർണ്ണമായ കൃഷി കാർബൺ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണെന്നതിന് പുറമെ ജലം നിലനിർത്തുവാനുള്ളമണ്ണിന്റെ സ്വാഭാവികമായ കഴിവിനെ പരിപോഷിപ്പിക്കുവാനും അങ്ങനെ വരൾച്ചയ്ക്ക് പ്രതിവിധി കണ്ടെത്തുവാനുമുള്ള ഉപായമാണെന്ന് ഐബിസി 2017 വ്യക്തമാക്കി. പരിസ്ഥിതി മാറി വരുന്ന സാഹചര്യത്തിൽ ആർ ആൻഡ് ഡിസെന്ററുകളും, ഗവേഷകരും കൃഷി, മൃഗപരിപാലനം, മത്സ്യകൃഷി എന്നിവയിൽ കൃഷിക്കാർ നേരിടുന്ന പ്രാദേശികമായപ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് പ്രധാന്യം നൽകണമെന്നും ഐബിസി നിർദ്ദേശിച്ചു.

കൂടാതെ ഭക്ഷ്യ സുരക്ഷ നേടിയെടുക്കുന്നതിനായി മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ് മെന്റ് ഗ്യാരറ്റി സകീമിലെ (മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ) മനുഷ്യവിഭവത്തെ/ തൊഴിലാളികളെപ്രയോജനപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കൃഷിയിൽ കാലാവസ്ഥ വ്യതിയാനങ്ങളെ തുടർന്നുള്ള പ്രശ്‌നങ്ങളുടെആഘാതങ്ങൾ ലഘൂകരിച്ച്, കൃഷിയുടെ വികസനം സാധ്യമാക്കുവാനായി സർക്കാർ നയങ്ങൾക്ക് പുറമെ സാങ്കേതിക, സാമ്പത്തികസഹായങ്ങൾ കൂടിക്കിച്ചേർന്ന് മികച്ച കൃഷി എന്നത് ഒരു യാഥാർത്ഥ്യമാക്കിത്തീർക്കുവാൻ സഹായിക്കുമെന്നുംനിർദ്ദേശമുണ്ടായി.

ഉറപ്പായ വരുമാനത്തിലൂടെ മാത്രമേ കാർഷിക രംഗത്തെ സാമ്പത്തിക വളർച്ച സാധ്യമാകൂ അന്നും ഐബിസി 2017ഓർമ്മിപ്പിച്ചു. കാർഷിക രംഗത്തെ വികസനത്തിനായിബയോളജിക്കൽ ഡൈവേഴ്‌സിറ്റി ആക്റ്റ് ഓഫ് ഇന്ത്യപ്രകാരംജനങ്ങളുടെ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുക, തന്മൂലം 2020-ലേക്കുള്ളഐക്യരാഷ്ട്ര സഭയുടെ കോൺവെൻഷൻ ഓൺ
ബയോളജി ഡൈവേഴ്‌സിറ്റി പ്രകാരമുള്ള ലക്ഷ്യത്തിലേക്കുള്ള നേട്ടങ്ങൾ കൈവരിക്കുക എന്നിങ്ങനെയുള്ള ശുപാർശകളും എബിസിസർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്.. ഇതിന് പുറമെ രാജ്യത്തെ എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളിലും ദേശീയജൈവവൈവിധ്യ ഭരണകൂടം ഉടനടി ജൈവവൈവിധ്യ ബോർഡുകൾ സ്ഥാപിക്കണമെന്നും ഐബിസി 2017 ശുപാർശചെയ്തു.

പാരമ്പര്യ അറിവുകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും, അവ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും സമ്മേളനം ചർച്ചചെയ്തു. ജൈവവൈവിധ്യത്തെ സംബന്ധിച്ച ആശയങ്ങൾ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ അജണ്ടയിൽഉൾപ്പെട്ടിട്ടില്ലെന്ന് ഐബിസി നിരീക്ഷിച്ചു. കാർഷിക മേഖലയിൽ ഇന്ത്യയുടെ തനത് ജൈവവൈവിധ്യ സമ്പൂർണ്ണമായ
വിളകളെ പ്രയോജനപ്പെടുത്തണമെന്നും, വളരെക്കുറച്ചു മാത്രം പ്രചാരമുള്ള ഇവയുടെ വ്യാപകമായ ഉപയോഗത്തിലൂടെഭക്ഷ്യ സുരക്ഷയിൽ നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കണമെന്നും ഐബിസി വ്യക്തമാക്കി. ഐപിആർ വ്യവസ്ഥയുടെപുനഃപരിശോധനയും, പരിഷ്‌ക്കരണവും അത്യന്താപേക്ഷിതമാണെന്നും ഐബിസി 2017 ചൂണ്ടിക്കാട്ടി.

ജൈവവൈവിധ്യത്തിന്റെ നാശത്തെ സംബന്ധിച്ചും, തന്മൂലം പരിസ്ഥിതിക്ക് സംഭവിക്കാവുന്ന നഷ് ടത്തെക്കുറിച്ചുംകുട്ടികളിൽ ബോധവത്ക്കരണം ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്നും സമ്മേളനം ഓർമ്മിപ്പിച്ചു.പുതുച്ചേരി ലഫ്. ഗവർണർ ഡോ. കിരൺ ബേദി ഐ പി എസ് (റിട്ട) മുഖ്യാതിഥിയായിരുന്ന സമാപന സമ്മേളനത്തിൽ പുതുച്ചേരി സർവകലാശാല വൈസ് ചാൻസലർ പ്രഫ. അനീസ ബഷീർ ഖാൻ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് ഡയറക്ടർഎം ദ്വാരകാനാഥ്, ഐ ബി സി വൈസ് ചെയർമാൻ ഡോ. ജി ജി ഗംഗാധരൻ, ഐ ബി സി 2017 സെക്രട്ടറിജനറൽ ഡോ. പി എൻ കൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറി ഡോ എസ് ജയകുമാർ എന്നിവർ സംസാരിച്ചു. നേരത്തെമാർച്ച് 10 ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി ഐ ബി സി 2017 ഉത്ഘാടനം ചെയ്തിരുന്നു.

മൂന്ന് ദിവസം നീണ്ടു നിന്ന ഐ ബി സി 2017ൽ കാലാവസ്ഥാ വ്യതിയാനവും, ജൈവ വൈവിധ്യവും എന്ന പ്രധാനവിഷയത്തിൽ 10 പ്ലീനറി പ്രഭാഷണങ്ങൾക്ക് വേദിയൊരുങ്ങി. പ്രധാന വിഷയത്തെക്കൂടാതെ 12 ഉപ വിഷയങ്ങളും സമ്മേളനം ചർച്ച ചെയ്തു. ഇന്ത്യയിലുട നീളമുള്ള സംസ്ഥാനങ്ങളിൽനിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും 600 ലധികം പ്രതിനിധികൾ ഐബി സി 2017 ൽ പങ്കെടുത്തു. നേപ്പാൾ, ഫ്രാൻസ് മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. 240പ്രബന്ധങ്ങളും, 278 പോസ്റ്ററുകളും സമ്മേളനം ചർച്ച ചെയ്യുകയുണ്ടായി. ഇന്ത്യൻ ജൈവവൈവിധ്യ കോൺഗ്രസിന്റെ അടുത്തപതിപ്പ് ഡോ വന്ദന ശിവ നേതൃത്വം നൽകുന്ന നവധാന്യയുടെ ആഭിമുഖ്യത്തിൽ ഡെഹ്‌റാഡൂണിൽ സംഘടിപ്പിക്കാനും
ധാരണയായി.

പോണ്ടിച്ചേരി യൂണിവേഴ് സിറ്റി, ഡിപ്പാർട് മെന്റ് ഓഫ് സയൻസ് ടെക് നോളജി ആൻഡ് എൻവയോൺമെന്റ്,പുതുച്ചേരി ഗവണ്മെന്റ്, പുതുച്ചേരി ഫോറസ് റ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട് മെന്റ്, നവധന്യ ന്യൂ ഡൽഹി,പോണ്ടിച്ചേരി സയൻസ് ഫോറം തുടങ്ങിയ സർക്കാർ സംഘടനകളും സർക്കാരിതര സംഘടനകളുമായി സഹകരിച്ചുതിരുവനന്തപുരം സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) ആണ് ഐ.ബി.സി. 2017പുതുച്ചേരിയിൽ സംഘടിപ്പിച്ചത്.