ക്രിസ്ത്യാനികൾക്കും യഹൂദന്മാർക്കുമെതിരെ പള്ളിയിൽ പ്രാർത്ഥന നടത്തിയതിന് ഇന്ത്യക്കാരനായ ഇമാമിനെ സിംഗപ്പൂർ കോടതി നാടുകടത്താൻ ഉത്തരവിട്ടു. സിംഗപ്പൂരിൽ താമസമാക്കിയ നള്ളാ മുഹമ്മദ് അബ്ദുൾ ജമീലിനെയാണ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. കൂടാതെ 4000 സിംഗപ്പൂർ ഡോളർ പിഴയും ചുമത്തിയിട്ടുണ്ട്.

മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റം ആരോപിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. കോടതി വിധിച്ച പിഴ അബ്ദുൾ ജമീൽ അടച്ചതിനെ തുടർന്ന് അദ്ദേഹത്തെ ഉടൻതന്നെ നാട്ടിലേക്ക് തിരിച്ചയച്ചു.

ക്രിസ്ത്യാനികൾക്കും യഹൂദന്മാർക്കുമെതിരെ പോരാടാൻ ഞങ്ങളെ സഹായിക്കണമേ എന്നാണ് ഇമാമം പള്ളിയിൽ പ്രാർത്ഥിച്ചതെന്നാണ് ആരോപണം. അറബിയിലായിരുന്നു പ്രാർത്ഥന. ഈ സംഭവത്തിന്റെ വീഡിയോ ഫേസ്‌ബുക്കിൽ പ്രചരിച്ചതോടെയാണ് വിവാദമായത്. തുടർന്നാണ് പൊലീസ് കേസെടുത്തത്.

വിവിധ മതവിഭാഗങ്ങൾ ജീവിക്കുന്ന രാജ്യത്ത് ഇത്തരത്തിലുള്ള പ്രസ്താവനകളും പ്രസംഗങ്ങളും പ്രാർത്ഥനകളും അംഗീകരിക്കാനാകില്ലെന്നും കോടതി വിലയിരുത്തി. നിരവധി ഇന്ത്യാക്കാരും മലായ് മുസ്ലിംങ്ങളും ജീവിക്കുന്ന രാജ്യമാണ് സിംഗപ്പൂർ