- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്കാർ സ്മാർട്ട് ഫോണുകളിലെ ആപ്പിൽ ദിവസേന ചെലവിടുന്നത് രണ്ടര മണിക്കൂർ; ഡൗൺലോഡ് ചെയ്യുന്നത് എൺപതോളം ആപ്പുകൾ; രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്നത് ഫേസ്‌ബുക്ക്, വാട്ട്സാപ്പ് ആപ്പുകൾ
മുംബൈ: ഇന്ത്യക്കാർ ദിവസേന രണ്ടര മണിക്കൂറോളം സ്മാർട്ട് ഫോണിൽ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് പഠനറിപ്പോർട്ട്. 2017ലെ ആദ്യമൂന്ന് മാസത്തെ കണക്കാണിത്. 2016 ൽ ഇതേകാലയളവിൽ രണ്ട് മണിക്കൂറായിരുന്നു ദിനംപ്രതിയുള്ള ആപ്പ് ഉപയോഗം. ആപ്പ് ഉപയോഗത്തിൽ യു.എസ്, യു.കെ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലുള്ളവരെക്കാൾ മുന്നിലാണ് ഇന്ത്യ. ഈ രാജ്യങ്ങൾ ശരാശരി ഒന്നരമണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെയാണ് ആപ്പ് ഉപയോഗിക്കുന്നത്. ഡാറ്റ അനലറ്റിക്കൽ കമ്പനിയായ ആപ്പ് ആനിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ആഗോള വ്യാപകമായി ഒരു ലക്ഷം കോടി മണിക്കൂറോളമാണ് ആപ്പ് ഉപയോഗത്തിലുണ്ടായ വർധന. ബ്രസീൽ, ചൈന, ഇന്ത്യ എന്നിവിടങ്ങളിലുള്ളവർ പ്രതിദിനം 10 ആപ്പെങ്കിലും ഉപയോഗിക്കുന്നവരാണ്. 2017ലെ ആദ്യമൂന്ന് മാസത്തെ കണക്കുപ്രകാരം ഇന്ത്യക്കാർ 80ഓളം ആപ്പുകളാണ് സ്മാർട്ട് ഫോണിൽ ഡൗൺലോഡ് ചെയ്യുന്നത്. ഇതിൽ 40 ആപ്പുകൾ മാസത്തിലൊരിക്കലെങ്കിലും ഉപയോഗിക്കുന്നുണ്ട്. ഫേസ്‌ബുക്ക്, വാട്ട്സാപ്പ് തുടങ്ങിയ ആപ്പുകളാണ് രാജ്യത്ത് ഉപയോഗത്തിൽ മുന്നിലുള്ളത്.
മുംബൈ: ഇന്ത്യക്കാർ ദിവസേന രണ്ടര മണിക്കൂറോളം സ്മാർട്ട് ഫോണിൽ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് പഠനറിപ്പോർട്ട്. 2017ലെ ആദ്യമൂന്ന് മാസത്തെ കണക്കാണിത്. 2016 ൽ ഇതേകാലയളവിൽ രണ്ട് മണിക്കൂറായിരുന്നു ദിനംപ്രതിയുള്ള ആപ്പ് ഉപയോഗം.
ആപ്പ് ഉപയോഗത്തിൽ യു.എസ്, യു.കെ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലുള്ളവരെക്കാൾ മുന്നിലാണ് ഇന്ത്യ. ഈ രാജ്യങ്ങൾ ശരാശരി ഒന്നരമണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെയാണ് ആപ്പ് ഉപയോഗിക്കുന്നത്.
ഡാറ്റ അനലറ്റിക്കൽ കമ്പനിയായ ആപ്പ് ആനിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ആഗോള വ്യാപകമായി ഒരു ലക്ഷം കോടി മണിക്കൂറോളമാണ് ആപ്പ് ഉപയോഗത്തിലുണ്ടായ വർധന.
ബ്രസീൽ, ചൈന, ഇന്ത്യ എന്നിവിടങ്ങളിലുള്ളവർ പ്രതിദിനം 10 ആപ്പെങ്കിലും ഉപയോഗിക്കുന്നവരാണ്.
2017ലെ ആദ്യമൂന്ന് മാസത്തെ കണക്കുപ്രകാരം ഇന്ത്യക്കാർ 80ഓളം ആപ്പുകളാണ് സ്മാർട്ട് ഫോണിൽ ഡൗൺലോഡ് ചെയ്യുന്നത്.
ഇതിൽ 40 ആപ്പുകൾ മാസത്തിലൊരിക്കലെങ്കിലും ഉപയോഗിക്കുന്നുണ്ട്.
ഫേസ്‌ബുക്ക്, വാട്ട്സാപ്പ് തുടങ്ങിയ ആപ്പുകളാണ് രാജ്യത്ത് ഉപയോഗത്തിൽ മുന്നിലുള്ളത്.