- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂനം പാണ്ഡയുടെ നഗ്നതാ പ്രദർശനവുമായെത്തിയ ട്രെയിലറിൽ നായകനായി ശക്തി കപൂർ; ശ്രദ്ധാ കപൂർ മുൻനിര നായികയായി തിളങ്ങുമ്പോൾ ലൈംഗികതയുടെ അതിപ്രസരം നിറഞ്ഞ സിനിമയിൽ അഭിനയിക്കുന്ന അച്ഛനെതിരെ വിമർശനവുമായി സോഷ്യൽമീഡിയ; ദി ജേർണി ഓഫ് കർമയുടെ പ്രമേയം അറുപതുകാരനും യുവതിയും തമ്മിലുള്ള പ്രണയം
നഗ്നത പ്രദർശിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ വിവാദ നായിക പൂനം പാണ്ഡെ നായികയാകുന്ന പുതിയ ചിത്രം 'ദി ജേർണി ഓഫ് കർമ'യുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നഗ്‌നതയുടെയും ലൈംഗികതയുടെയും അതിപ്രസരം നിറഞ്ഞ ട്രെയിലറിന് നേരെ ഇപ്പോൾ രൂക്ഷ വിമർശനം ഉയരുകയാണ്. അറുപതുകാരനും യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം. ശക്തി കപൂർ ആണ് പൂനത്തിനൊപ്പം പ്രധാനവേഷത്തിലെത്തിയിരിക്കുന്നത്. അതിനാൽ തന്നെ ശക്തി കപൂറിന് നേരെയാണ് വിമർശനങ്ങൾ ഉയരുന്നത്. മകൾ ശ്രദ്ധ കപൂർ മുൻനിര നായികയായി തിളങ്ങുമ്പോൾ എന്തിനാണ് ഇതുപോലുള്ള സിനിമകളിൽ അഭിനയിക്കുന്നതെന്നാണ് വിമർശകരുടെ ചോദ്യം. പോൺ സിനിമകളേക്കാൾ വൃത്തികെട്ട സിനിമയായിരിക്കും ഈ ചിത്രമെന്നാണ് ട്രെയിലറിന് ലഭിക്കുന്ന പ്രതികരണം.2013ൽ റിലീസ് ചെയ്ത നഷ എന്ന ചിത്രത്തിന് ശേഷം പൂനം നായികയായി വരുന്ന ബോളിവുഡ് ചിത്രമാണ് ദ് ജേർണി ഓഫ് കർമ. നടൻ നാന പടേക്കറിനെതിരേ പീഡനാരോപണം ഉന്നയിച്ച നടി തനുശ്രീ ദത്തയെ പരിഹസിച്ച് കഴിഞ്ഞ ദിവസം ശക്തി കപൂർ രംഗത്ത് വന്നിരുന്നു. വിഷയത്തിൽ ശക്തി
നഗ്നത പ്രദർശിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ വിവാദ നായിക പൂനം പാണ്ഡെ നായികയാകുന്ന പുതിയ ചിത്രം 'ദി ജേർണി ഓഫ് കർമ'യുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നഗ്‌നതയുടെയും ലൈംഗികതയുടെയും അതിപ്രസരം നിറഞ്ഞ ട്രെയിലറിന് നേരെ ഇപ്പോൾ രൂക്ഷ വിമർശനം ഉയരുകയാണ്.
അറുപതുകാരനും യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം. ശക്തി കപൂർ ആണ് പൂനത്തിനൊപ്പം പ്രധാനവേഷത്തിലെത്തിയിരിക്കുന്നത്. അതിനാൽ തന്നെ ശക്തി കപൂറിന് നേരെയാണ് വിമർശനങ്ങൾ ഉയരുന്നത്. മകൾ ശ്രദ്ധ കപൂർ മുൻനിര നായികയായി തിളങ്ങുമ്പോൾ എന്തിനാണ് ഇതുപോലുള്ള സിനിമകളിൽ അഭിനയിക്കുന്നതെന്നാണ് വിമർശകരുടെ ചോദ്യം.
പോൺ സിനിമകളേക്കാൾ വൃത്തികെട്ട സിനിമയായിരിക്കും ഈ ചിത്രമെന്നാണ് ട്രെയിലറിന് ലഭിക്കുന്ന പ്രതികരണം.2013ൽ റിലീസ് ചെയ്ത നഷ എന്ന ചിത്രത്തിന് ശേഷം പൂനം നായികയായി വരുന്ന ബോളിവുഡ് ചിത്രമാണ് ദ് ജേർണി ഓഫ് കർമ.
നടൻ നാന പടേക്കറിനെതിരേ പീഡനാരോപണം ഉന്നയിച്ച നടി തനുശ്രീ ദത്തയെ പരിഹസിച്ച് കഴിഞ്ഞ ദിവസം ശക്തി കപൂർ രംഗത്ത് വന്നിരുന്നു. വിഷയത്തിൽ ശക്തിയുടെ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് അത് പത്ത് വർഷം മുൻപ് നടന്ന സംഭവമല്ലേ; അന്ന് താൻകുഞ്ഞായിരുന്നു എന്നാണ് ശക്തി കപൂർപ്രതികരിച്ചത്. ഇതും വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്.ഇതിന് പിന്നാലെയാണ് പുതിയ ചിത്രത്തിന്റെ ട്രെയിലർപുറത്തിറങ്ങുന്നത്. ഇതോടെ ആരാധകർശക്തി കപൂറിനെതിരേ തിരിഞ്ഞിരിക്കുകയാണ്.