മനാമ : സാമൂഹ്യനീതിക്കും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി ജീവിതകാലം മുഴുവൻ നിർഭയമായി പോരാടാൻ സമയം ചിലവഴിച്ച മനുഷ്യസ്‌നേഹിയായിരുന്നു സ്വാമി അഗ്‌നിവേശ് എന്ന് മൈത്രി സോഷ്യൽ അസ്സോസിയേഷൻ അഭിപ്രായപ്പെട്ടു.

സമൂഹത്തിലെ ജാതീയവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങൾക്കായി ജീവിതം സമർപ്പിച്ച വ്യക്തി കുടി ആയിരുന്നു അദ്ദേഹം. ആര്യസമാജിലൂടെ ആത്മീയതയിലേക്കും അവിടെനിന്ന് സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളിലേക്കും കടന്നുവന്ന സ്വാമി സ്ത്രീവിരുദ്ധ വിവേചനങ്ങൾക്കെതിരെയും തെരുവിലിറങ്ങി പോരാടിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

മതസൗഹാർദ്ദത്തിനും സമുദായ മൈത്രിക്കും വേണ്ടി നിലകൊണ്ട അദ്ദേഹത്തിനെതിരെ വർഗീയശക്തികളുടെ ആക്രമണങ്ങൾ പലവട്ടം ഉണ്ടായി. അതിൽ തളരാതെ വർഗീയതക്കെതിരായ നിരന്തര പോരാട്ടത്തിൽ പങ്കെടുത്ത ആളായിരുന്നു ഇന്ത്യൻ മതനിരപേക്ഷതയ്ക്കും മനുഷ്യാവകാശ സംരക്ഷണ പ്രസ്ഥാനത്തിനു നികത്താനാവാത്ത നഷ്ടമാണ് സ്വാമി അഗ്‌നിവേശിന്റെ വിയോഗം എന്ന് മൈത്രി സോഷ്യൽ അസോസിയേഷൻ വാർത്ത കുറിപ്പിൽ അറിയിച്ചു