- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്‌നേഹവർഷ'ത്തിലെ കുഞ്ഞു ഗായികയുടെ ഗാനത്തിന്റെ മേക്കിങ് വീഡിയോ കാണാം; ക്രിസ്തീയ ഭക്തിഗാന ആൽബത്തിൽ 'കുഞ്ഞുതെന്നൽ' ഗാനം ആലപിച്ചത് ദയ ബിജിബാൽ
കൊച്ചി: ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ ആൽബമായ 'സ്‌നേഹവർഷ'ത്തിൽ ദയ ബിജിബാൽ ആലപിച്ച ഗാനത്തിന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. 'കുഞ്ഞു തെന്നൽ' എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് ഷാജി ഇല്ലത്തിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അഫ്‌സൽ യുസുഫ് ആണ്. മ്യൂസിക് 247 നിർമ്മിച്ച 'സ്‌നേഹവർഷം' ആൽബത്തിൽ അനു എലിസബത്ത്, ഷാജി ഇല്ലത്ത് എന്നിവരുടെ വരികൾക്ക്
കൊച്ചി: ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ ആൽബമായ 'സ്‌നേഹവർഷ'ത്തിൽ ദയ ബിജിബാൽ ആലപിച്ച ഗാനത്തിന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. 'കുഞ്ഞു തെന്നൽ' എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് ഷാജി ഇല്ലത്തിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അഫ്‌സൽ യുസുഫ് ആണ്.
മ്യൂസിക് 247 നിർമ്മിച്ച 'സ്‌നേഹവർഷം' ആൽബത്തിൽ അനു എലിസബത്ത്, ഷാജി ഇല്ലത്ത് എന്നിവരുടെ വരികൾക്ക് ശബ്ദം നൽകാൻ വിജയ് യേശുദാസ്, രമ്യാ നമ്പീശൻ, നജിം അർഷാദ്, അഫ്‌സൽ യുസുഫ്, അരുൺ അലട്ട്, സൗമ്യ രാമകൃഷ്ണൻ എന്നിവരടങ്ങുന്ന പ്രമുഖ ഗായകരാണ് അണിനിരക്കുന്നത്.
ഈ ക്രിസ്മസ് വേളയിൽ ദൈവത്തിന്റെ സ്‌നേഹവർഷം ചൊരിയുമെന്ന പ്രത്യാശയുടെ പ്രതീകമായി അഫ്‌സൽ യുസുഫ് ഈണം നൽകിയ ആൽബത്തിലെ ഗാനങ്ങളെല്ലാം മനോഹരമായ വരികൾ കൊണ്ടും വ്യതസ്തമായ ഈണങ്ങൾ കൊണ്ടും ശ്രദ്ധേയമാകുന്നു. സംവിധായകൻ ലാൽ ജോസ് ആണ് 'സ്‌നേഹവർഷം' ആൽബം ലോഞ്ച് ചെയ്തത്.
മേക്കിങ് വീഡിയോ കാണാം: