- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ പാട്ടു കേട്ടാൽ അറിയാതെ എണീറ്റു പോയില്ലെങ്കിൽ നിങ്ങൾ ഒരു മനുഷ്യൻ ആയിരിക്കില്ല; ജാനകിയമ്മയുടെ അതിമനോഹരമായ ശബ്ദത്തിൽ ഒരു നിമിഷം പോലും തെറ്റാതെ ഇതാ ഒരാൾ പാടുന്നു; ഈ അത്ഭുത ഗായകനെ എങ്ങനെ ആദരിക്കണം?
ഈ പാട്ട് ഒന്ന് കേട്ടുനോക്കൂ. അത്ഭുതവും സന്തോഷവും ഒരുമിച്ചു ചേർന്നുള്ള ആഹഌദത്തിന്റെ നിറുകയിൽ ഇരുന്നല്ലാതെ എങ്ങനെ ഈ പാട്ടു കേട്ട് മുഴുമിപ്പിക്കാൻ പറ്റും. മലയാളം ഇന്നേവരെ കേട്ട എറ്റവും മനോഹരമായ സ്ത്രീ ശബ്ദമാണ് ഇത്. സാക്ഷാൽ ജാനകിയമ്മയുടെ ശബ്ദം. എസ് ജാനകിയുടെ അതേ ശബ്ദത്തിൽ പാടുന്നത് പക്ഷേ, ഒരു പുരുഷനാണ്. നമ്മൾക്ക് ഇന്നേവരെ പരിചയം ഇല്ലാത്ത ഒരു പുരുഷ ഗായകൻ. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിൽ കേട്ട ഈ ശബ്ദം കാതിൽ നിന്ന് എങ്ങനെ മായും? കഴിഞ്ഞയാഴ്ച ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത കോമഡി ഉത്സവം പരിപാടിയുടെ ഭാഗമായി കൊച്ചിൻ മാക്‌സി ചാർളിയെന്ന കലാകാരനാണ് എസ് ജാനകിയുടെ അനുഗ്രഹീത ശബ്്ദത്തിൽ അവരുടെ പ്രശസ്തമായ 'നാഥാ നീവരും കാലൊച്ച കേൾക്കുവാൻ..' എന്ന എവർഗ്രീൻ ഹിറ്റ് ഗാനം പാടി ആസ്വാദക മനസ്സുകളെ കീഴടക്കിയത്. സ്‌ക്രീനിലേക്ക് നോക്കാതിരുന്നാൽ ജാനകിയമ്മയുടെ ശബ്ദമല്ല കേൾക്കുന്നതെന്ന് വിശ്വസിക്കാൻപോലും ആവാത്തവിധം പെർഫെക്ഷനോടെയായിരുന്നു ആലാപനം. ഇവൻ ഒരു അത്ഭുതമാണെന്നും ഇവന്റെ ശബ്ദത്തിൽ എസ് ജാനകിയുണ്ടെന്നും ഇത്
ഈ പാട്ട് ഒന്ന് കേട്ടുനോക്കൂ. അത്ഭുതവും സന്തോഷവും ഒരുമിച്ചു ചേർന്നുള്ള ആഹഌദത്തിന്റെ നിറുകയിൽ ഇരുന്നല്ലാതെ എങ്ങനെ ഈ പാട്ടു കേട്ട് മുഴുമിപ്പിക്കാൻ പറ്റും. മലയാളം ഇന്നേവരെ കേട്ട എറ്റവും മനോഹരമായ സ്ത്രീ ശബ്ദമാണ് ഇത്. സാക്ഷാൽ ജാനകിയമ്മയുടെ ശബ്ദം. എസ് ജാനകിയുടെ അതേ ശബ്ദത്തിൽ പാടുന്നത് പക്ഷേ, ഒരു പുരുഷനാണ്. നമ്മൾക്ക് ഇന്നേവരെ പരിചയം ഇല്ലാത്ത ഒരു പുരുഷ ഗായകൻ. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിൽ കേട്ട ഈ ശബ്ദം കാതിൽ നിന്ന് എങ്ങനെ മായും?
കഴിഞ്ഞയാഴ്ച ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത കോമഡി ഉത്സവം പരിപാടിയുടെ ഭാഗമായി കൊച്ചിൻ മാക്‌സി ചാർളിയെന്ന കലാകാരനാണ് എസ് ജാനകിയുടെ അനുഗ്രഹീത ശബ്്ദത്തിൽ അവരുടെ പ്രശസ്തമായ 'നാഥാ നീവരും കാലൊച്ച കേൾക്കുവാൻ..' എന്ന എവർഗ്രീൻ ഹിറ്റ് ഗാനം പാടി ആസ്വാദക മനസ്സുകളെ കീഴടക്കിയത്. സ്‌ക്രീനിലേക്ക് നോക്കാതിരുന്നാൽ ജാനകിയമ്മയുടെ ശബ്ദമല്ല കേൾക്കുന്നതെന്ന് വിശ്വസിക്കാൻപോലും ആവാത്തവിധം പെർഫെക്ഷനോടെയായിരുന്നു ആലാപനം.
ഇവൻ ഒരു അത്ഭുതമാണെന്നും ഇവന്റെ ശബ്ദത്തിൽ എസ് ജാനകിയുണ്ടെന്നും ഇത് ദൈവത്തിന്റെ മറ്റൊരു അത്ഭുതമാണെന്നും ആണ് മുമ്പൊരിക്കൽ മാക്‌സിയെ പരിചയപ്പെട്ട വേളയിൽ സാക്ഷാൽ ഗാനഗന്ധർവൻ യേശുദാസ് പോലും അഭിപ്രായപ്പെട്ടത്. എസ് ജാനകിയുടെ വലിയ ആരാധകനായ ഈ ഫോർട്ടുകൊച്ചിക്കാരന് എസ് ജാനകി പാടിയ ആറായിരത്തോളം പാട്ടുകൾ ഹൃദിസ്ഥമാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി എല്ലാ ഭാഷകളിലും ജാനകിയമ്മ പാടിയ പാട്ടുകൾ പാടുന്ന മാക്‌സി ഒരു അത്ഭുതമാണ് അടുത്തറിയുന്നവർക്കുപോലും. ജന്മംകൊണ്ട് അനുഗ്രഹീതമായ ഈശബ്ദം മാക്‌സിയെന്ന ഗായകന് അവസരങ്ങൾ നിഷേധിക്കുന്ന സാഹചര്യങ്ങൾ നിരവധി ഉണ്ടാക്കിയപ്പോൾ പൊതുവേദികളിലും ചില ആൽബങ്ങളിലും ജാനകിയമ്മയുടെ ശബ്ദത്തിൽ പാടി അദ്ദേഹം ജനങ്ങൾക്ക് പ്രിയങ്കരനായി.
ചെറുപ്പംമുതലേ മാക്‌സിക്ക് എസ് ജാനകിയുടെ ഗാനങ്ങളോട് അടുപ്പമുണ്ടായിരുന്നു. അഞ്ചാംവയസ്സുമുതൽ തന്നെ ജാനകിയമ്മയുടെ പാട്ടുകൾ ആ ശബ്ദത്തിൽ പാടിത്തുടങ്ങിയ മാക്‌സി കഴിഞ്ഞ മുപ്പതുവർഷമായി നിരവധി വേദികളിൽ ജാനകിയമ്മയുടെ ഗാനങ്ങളുമായെത്തി. ഒരു പുരുഷൻ പാടാൻ വേദിയിലെത്തി നിൽക്കുമ്പോൾ ഏതെങ്കിലും പുരുഷ ഗായകന്റെ ഗാനത്തിനായാണ് സദസ്സ് സ്വാഭാവികമായി കാതോർക്കുക.
പക്ഷേ, മാക്‌സി പാടിത്തുടങ്ങുമ്പോൾ സദസ്സ് ആദ്യമൊന്ന് അമ്പരക്കും. ആ ഞെട്ടൽ മാറുമ്പോഴേക്കും ജാനകിയമ്മയുടെ അനശ്വരഗാനത്തിന്റെ നാദധാരയിലേക്ക് അറിയാതെ അലിഞ്ഞുപോകും ആസ്വാദകർ. അത്രയ്ക്കും ആ ഗായികയുടെ ശബ്ദസൗകുമാര്യവുമായി താദാത്മ്യം പ്രാപിക്കുന്ന സ്വരമാധുരിയാണ് മാക്‌സിയുടെ ചുണ്ടുകളിലൂടെ ഒഴുകിയെത്തുക. ഗാനം തീരുന്നതോടെ നിലയ്ക്കാത്ത കയ്യടികൾ. ഫ്‌ളവേഴ്‌സിന്റെ ഇക്കഴിഞ്ഞ ഷോയിലും അതാണ് സംഭവിച്ചത്.
മുമ്പും പല ചാനൽ ഷോകളിലും മാക്‌സി ജാനകിയമ്മയുടെ ഗാനങ്ങളുമായി എത്തിയിട്ടുണ്ട്. എന്നാൽ സോളോ ആയി മാക്‌സി ചാർളി ഫ്‌ളവേഴ്‌സിൽ അവതരിപ്പിച്ച ഗാനം ഇതിനകം ലക്ഷങ്ങൾ കണ്ടുകഴിഞ്ഞു. ഇത്തരത്തിൽ പ്രത്യേക കഴിവുള്ളവരെ ഉൾപ്പെടുത്തി ഫ്‌ളവേഴ്‌സ് ചാനൽ ചെയ്യുന്ന പ്രോഗ്രാമാണ് കോമഡി ഉത്സവമെന്ന് പ്രോഗ്രാം ഷോ ഡയറക്ടർ മിഥിലാജ് മറുനാടൻ മലയാളിയോട് പറഞ്ഞു.
ഓഡിഷൻ നടത്തിയും ഇത്തരത്തിൽ വ്യത്യസ്ത കലാപ്രകടനം നടത്തുന്നവരെ കണ്ടെത്തിയുമാണ് സിലക്ഷൻ. ഇതിന്റെ ഭാഗമായാണ് മാക്‌സിയും എത്തിയത്. മൂന്നുമാസം മുമ്പ് തുടങ്ങി 12 എപ്പിസോഡുകൾ പിന്നിട്ട പ്രോഗ്രാം വ്യത്യസ്തത കൊണ്ടുതന്നെ നിരവധി പേരെ ആകർഷിച്ചുകഴിഞ്ഞു. വെള്ളിയാഴ്ച ദിവസങ്ങളിൽ രാത്രി എട്ടരയ്ക്കാണ് സംപ്രേഷണം. നടൻ മിഥുൻ ആങ്കറായും ടിനിടോം, കൊച്ചുപ്രേമൻ, ഗിന്നസ് പക്രു തുടങ്ങിയവർ അതിഥികളായും എത്തുന്ന ഷോ ആണിത്.
മോഹൻലാലിനെ മനോഹരമായി അനുകരിക്കുന്ന അമ്പതുകഴിഞ്ഞ ഓമനച്ചേച്ചി, സ്‌കൂൾ വിദ്യാർത്ഥിയായ നല്ലൊരു മിമിക്രി കലാകാരൻ കൊല്ലം സ്വദേശി ആദർശ് എന്നിവരുടെ പ്രകടനങ്ങൾക്കെല്ലാം നല്ല സ്വീകാര്യതയാണ് കിട്ടിയത്. പെർഫോമൻസ് നടത്താൻ അൽപം മടിയുണ്ടായിരുന്ന ആദർശിന് ഫ്‌ളവേഴ്‌സിലെ പ്രോഗ്രാമോടെ ആ മടി മാറി. പ്‌ളസ് ടു വിദ്യാർത്ഥിയായ ആദർശ് ഫ്ളാവേഴ്‌സിൽ നിന്നുള്ള ഊർജത്തോടെ ഹയർസെക്കൻഡറി കലോത്സവത്തിൽ മിമിക്രിയിൽ സംസ്ഥാന തലത്തിൽ ഇക്കുറി ഒന്നാം സ്ഥാനം നേടുകയും ചെയ്തുവെന്ന് മിഥിലാജ് പറഞ്ഞു.