തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ സ്വന്തം അമ്മയ്്ക്ക് എന്തുകൊണ്ട് വോട്ട് ചെയ്തില്ല എന്ന് വ്യക്തമാക്കി സർക്കാർ ഉദ്യോഗസ്ഥനായ മകൻ ഇട്ടെ ഫേസ്‌ബുക്ക് പോസ്റ്റ് സൈബർ ലോകത്ത് വൈറലായിരുന്നു. രാജേഷ് കുമാർ എന്ന സിവിൽ പൊലീസ് ഓഫീസറാണ് അമ്മയ്ക്ക് വോട്ട് ചെയ്യാത്തതിനാൽ ഒരു വോട്ടിന് പരാജയം രുചിച്ചത്. ഇതിന്റെ കര്യകാരണം വിശദീകരിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റ് ബ്രിട്ടീഷ് മാദ്ധ്യമങ്ങളിൽ പോലും വൈറലായി. ബിബിസിയിലായാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവന്നത്.

ഒറ്റ വോട്ടുകൊണ്ട് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അമ്മ പരാജയപ്പെട്ടതിന്റെ സന്തോഷം പങ്കുവച്ചായിരുന്നു മകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ആലപ്പുഴ ജില്ലയിലെ താമരക്കുളം പഞ്ചായത്തിൽ ബിജെപി സ്ഥാനാർത്ഥി തോൽവി രുചിച്ചത് ഒറ്റ വോട്ടിനായിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായി മകൻ രാജേഷ് കുമാറാണ് അമ്മയ്ക്ക് എതിരായി സിപിഐ(എം) സ്ഥാനാർത്ഥിക്ക് തപാൽവോട്ടു ചെയ്തത്. തന്റെ ഒറ്റവോട്ടു കൊണ്ട് അമ്മ തോറ്റപ്പോൾ തനിക്ക് ഏറെ സന്തോഷമുണ്ടായെന്ന് പറഞ്ഞാണ് രാജേഷ് കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ബിജെപിയുടേത് സവർണ്ണ രാഷ്ട്രീയം ആണെന്നും സംവരണ വിഷയത്തിൽ തെറ്റായ നിലപാടാണെന്നും പറഞ്ഞു കൊണ്ടായിരുന്നു എന്തുകൊണ്ടാണ് അമ്മ തോറ്റതിൽ തനിക്ക് സന്തോഷിക്കുന്നത് എന്നാണ് രാജേഷ് വിശദീകരിക്കുന്നത്.

ഇതേക്കുറിച്ച് മലയാള മാദ്ധ്യമങ്ങളിലെല്ലാം വാർത്തയായിരുന്നു. ഇതിനിടെയാണ് ഇന്നലെ ബിബിസിയിലും ഇത് വാർത്തയായത്. ബിഹാർ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് സ്വന്തം അമ്മ ബിജെപി സ്ഥാനാർത്ഥിയായിരുന്നിട്ടും എന്തുകൊണ്ട് താൻ വോട്ടു ചെയ്തില്ലെന്ന് മകൻ വിശദീകരിച്ചത് വാർത്തയായത്. നരേന്ദ്ര മോദിയുടെ ബ്രിട്ടീഷ് സന്ദർശനം തുടങ്ങുന്നതിന് മുന്നോടിയായാണ് ഈ വാർത്ത ബിബിസിയിൽ ഇടംപിടിച്ചത് എന്നതും ശ്രദ്ധയമായി.
'The man who refused to vote for his mother' എന്ന തലക്കെട്ടിൽ ബിബിസിയുടെ ട്രെൻഡിങ് ലിസ്റ്റിൽ തന്നെയാണ് ഈ വാർത്ത ഇടം പിടിച്ചിരിക്കുന്നത്.

നരേന്ദ്ര മോദിയുടെ ഗുജറാത്തിന്റെ അവസ്ഥയെ കുറിച്ചുമെല്ലാം രാജേഷ് കുമാർ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ഇക്കാര്യങ്ങളൊക്കെ ബിബിസിയുടെ വാർത്തയിലും പ്രതിപാദിക്കുന്നുണ്ട്. സിപിഐ(എം) പ്രവർത്തകർ ഈ പോസ്റ്റ് ആഘോഷമാക്കിയപ്പോൾ ബിജെപി പ്രവർത്തകരുടെ രൂക്ഷ വിമർശനത്തിനും ഇടയാക്കിയിരുന്നു.

രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

താമരക്കുളം പഞ്ചായത്തിൽ ആറാം വാർഡിൽ ബിജെപി ക്കായ് മൽസരിച്ച എന്റെ അമ്മ പരാജയപ്പെട്ടിരിക്കുന്നു, ഇടതുപക്ഷത്തോട്. അമ്മക്കെതിരെ സർക്കാരുദ്യോഗസ്ഥനായ മകൻ രാജേഷ് കുമാർ ചെയ്ത തപാൽ വോട്ടും പരാജയത്തിന് കാരണമായി. ഉടൽപ്പിറപ്പുകളെ , ആത്മരതിയായ് മാറുമെന്ന നീറ്റലിലും ഇതെഴുതുന്നത്, ഏതൊരു' 56 ഇഞ്ചുകാരനേക്കാളും ' മെച്ചപ്പെട്ട ഒരു ദേശീയബോധമുള്ളതിനാൽ ..... അവളുടെ അന്നവും ചോരയുമായ 125 കോടി വരുന്ന എന്റെ സഹോദരങ്ങളെപ്പറ്റി ആശങ്കകളും പ്രത്യാശകളുമുള്ളതിനാൽ. മോദി 15 വർഷം തുടർച്ചയായി ഭരിച്ച ഗുജറാത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പോലും ഇന്ത്യയിൽ 28മത് സ്ഥാനത്തായിരുന്നു .അവിടുത്തെ ഗ്രാമീണ ജനതയിൽ 70% പേരും ഓപ്പൺ എയറിലാണ് മലവിസർജ്ജനം നടത്തുന്നത്. ശുചിത്വത്തിന്റെ കാര്യത്തിൽ രാജ്യത്തെ ആദ്യ 50 ൽ വരുന്ന ഒരു നഗരം പോലുമവിടെയില്ല. എന്നിട്ടും ശുചിത്വത്തെപ്പറ്റി അപമാന ഭീതിയും, വികസനത്തെപ്പറ്റി വികല സ്വപ്നവും നമുക്ക് വിറ്റവർ ഡൽഹി പിടിച്ചു.

ബ്രാഹ്മണപരിവാർ കേരളത്തിൽ , ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെത്തിയത് , RSS സർസംഘചാലക് നൽകിയ 'ഒരു വാളുമായാണ് '. തിരഞ്ഞെടുപ്പിന് മധ്യത്തിൽ കുത്തിയ വാളിന് ചുറ്റുമായ് അവർ സവർണ്ണരെയും അവർണ്ണരെയും ഇന്ത്യൻ ന്യൂനപക്ഷങ്ങളെയും നിർത്തി. മോഹൻ ഭഗവത് സവർണ്ണരിൽ പ്രതീക്ഷ നിറച്ചു, വാൾ നിങ്ങൾക്ക് , സംവരണം അവസാനിപ്പിക്കും , പഴയ അടിമകൾ തിരികെയെത്തും. ഈഴവരായ എന്റെ സമുദായക്കാരോട് മോദി ....ജി പറഞ്ഞു , വാൾ നിങ്ങൾക്ക് , സംവരണം തൊടില്ല.

സവർണ്ണരുമവർണ്ണരും ചേർന്ന്, ഹിന്ദു രാഷ്ട്രമെന്ന മണ്ടൻ ഉട്ടോപ്യക്കായ് , ന്യൂനപക്ഷങ്ങളെ ആ വാളാൽ അവസാനിപ്പിക്കുമെന്നവർ കരുതി.എല്ലാം കഴിഞ്ഞും 'ബാക്കിയാവുന്ന വാളിനെപ്പറ്റി ' ആരുമോർത്തില്ല. ഇന്ന് റിസൾട്ട് വന്നപ്പോൾ കേരളത്തിൽ പലയിടത്തും ആ വാൾ അതിന്റെ ജോലി ചെയ്തതായ് ഞാൻ കണ്ടു. എന്റെ അമ്മയോടുള്ള സ്‌നേഹം ഈ രാജ്യത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിൽ തടസ്സമാകാൻ ഞാനനുവദിച്ചില്ല എന്നതിൽ അഭിമാനം തന്നെ.

സുഹൃത്ത് നിഷാദിന്റെ വാക്കുകൾ അർത്തലക്കുന്നുണ്ടായിരുന്നു. ചോരമണം മാറാത്ത അവന് അവന്റെ അമ്മയെ നഷ്ടമായിട്ടും ,അവന്റെ തുടിപ്പികൾ നില പ്പിക്കാതെ അവനെ കാത്ത മുസ്ലിം ക്രിസ്ത്യൻ അമ്മമാർ ... വിടരാത്ത അവന്റെ കണ്ണുകൾക്ക് ഇമയനക്കം കൊണ്ട് പോലും കടപ്പാട് വെക്കാൻ പറ്റാതെ പോയ മുസ്ലിം മുല നീരുറവകൾ ,ക്രിസ്ത്യൻ മുല നീരുറവകൾ .... അവന്റെ ജീവന്റെ മാലാഖമാർ ....എന്റെയും നമ്മുടെയും അമ്മമാർ ...എണ്ണമില്ലാത്തോർ.

എന്റെ സ്‌കൂളിൽ അദ്ധ്യാപികയായിരുന്ന അമ്മ ,എനിക്ക് ഹ്രദയപാഠമാക്കി തന്ന പ്രതിജ്ഞ അമ്മ മറന്നപോൾ , അമ്മയേയും ഇന്ത്യയിലെ മറ്റനേകം സഹോദരീ സഹോദരന്മാരെയും അതോർമ്മിപ്പിക്കാൻ ഈ പോസ്റ്റ് കാരണമാവട്ടെ. മോദിയുടെ വികസന സ്വപ്നങ്ങൾ ഇന്ന് പൂവണിയുന്നു ,ലോകത്തിലേക്കും വലിയ 'കപ്പൽ നിർമ്മാണ ശാലകൾ ' ഇന്ത്യയിൽ ബ്രാഹ്മണ പരിവാർ സംഘടനകൾ പണിതുയർത്തിക്കൊണ്ടിരിക്കുന്നു. യൂറോപ്പിലേക്ക് ചരിത്രത്തില്ലേക്കും വലിയ മനുഷ്യ പലായനത്തിനുള്ള പത്തേമാരികൾ തീർക്കാൻ..... ഹിന്ദു മാത്രമല്ല .....പഞ്ചാബിയും , പട്ടേൽ മാരും,മറാഠിയും , ഗൂർഖയും, ബോഡോയും ,സാന്താളും, ഗോണ്ടുമെല്ലാം ഉണർന്നു തുടങ്ങി .ഇന്ത്യൻ സായുധ സേനകൾ നമുക്ക് പിരിച്ച് വിടാം , നിരവധി സേനകൾ .... ശ്രീരാമ സേന, ഹിന്ദു സേന , ഹനുമാൻ സേന ,ദിനം തോറുമോരാന്ന്.

താമരക്കുളം പഞ്ചായത്തിൽ ആറാം വാർഡിൽ ബിജെപി ക്കായ് മൽസരിച്ച എന്റെ അമ്മ പരാജയപ്പെട്ടിരിക്കുന്നു, ഇടതുപക്ഷത്തോട്. അമ്മക്...

Posted by Rajesh Kumar on Saturday, 7 November 2015

ഉടപ്പിറപ്പുകളെ , നമ്മൾ ആശയറ്റവരല്ല . ജപ്പാൻ ലോകത്തിനെ സമാധാനം പഠിപ്പിക്കാൻ അണു ബോംബേറ്റു വാങ്ങി. അതു പോലെ , വരും തലമുറകൾക്കായ്, ആണും പെണ്ണും ഭിന്ന ലൈംഗിക വിഭാഗങ്ങളും വിവേചനത്തിനതീതരായ് കഴിയുന്ന ,പുരോഗമന ജനാധിപത്യ മതേതര ഇന്ത്യയെ ,മത തീവ്രവാദികളിൽ നിന്ന് കാത്തു സൂക്ഷിക്കാനായ് ,ത്യാഗങ്ങൾക്ക് നിയോഗം ലഭിച്ച ,യാതനകളുടെ തലമുറയാണ് നമ്മുടേത്. നമ്മളത് നിറവേറ്റുക തന്നെ ചെയ്യും. ജയ് ഹിന്ദ്.