- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതാഘാതത്തിൽ മുഖം നഷ്ടപ്പെയാൾക്ക് പുതിയ മുഖം നൽകാൻ നെഞ്ചിൽ നട്ടു വളർത്തുന്നു; വൈദ്യശാസ്ത്ര രംഗത്തെ ഒരു പുതിയ പരീക്ഷണത്തിന്റെ കഥ
ചൈനക്കാരനായ ടെക്‌നീഷ്യൻ യാൻ ജിയാൻബിൻ കുറച്ചു കാലമായി ഇടതു നെഞ്ചിൽ ഒരു മുഴയുമായിട്ടാണ് നടക്കുന്നത്. വൈദ്യുതാഘാതമേറ്റ് ഒരു കണ്ണും മൂക്കും നഷ്ടപ്പെട്ട് വിരൂപമായ മുഖം മാറ്റി വയ്ക്കാനുള്ള ചികിത്സയുടെ ഭാഗമായി ഡോക്ടർമാർ തന്നെ വളർത്തിയെടുത്തതാണിത്. ഒരു ഉയർന്ന വോൾട്ടേജ് ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണിക്കായി തുറന്നപ്പോൾ ഉണ്ടായ ശക്തിയ
ചൈനക്കാരനായ ടെക്‌നീഷ്യൻ യാൻ ജിയാൻബിൻ കുറച്ചു കാലമായി ഇടതു നെഞ്ചിൽ ഒരു മുഴയുമായിട്ടാണ് നടക്കുന്നത്. വൈദ്യുതാഘാതമേറ്റ് ഒരു കണ്ണും മൂക്കും നഷ്ടപ്പെട്ട് വിരൂപമായ മുഖം മാറ്റി വയ്ക്കാനുള്ള ചികിത്സയുടെ ഭാഗമായി ഡോക്ടർമാർ തന്നെ വളർത്തിയെടുത്തതാണിത്. ഒരു ഉയർന്ന വോൾട്ടേജ് ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണിക്കായി തുറന്നപ്പോൾ ഉണ്ടായ ശക്തിയേറി വൈദ്യുതാഘാതമേറ്റാണ് യാനിന്റെ മുഖം നഷ്ടമായത്. ഷെൻയാങ് ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ ഇയാൾക്ക് പുതിയൊരു മുഖം ഉണ്ടാക്കിക്കൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ഇതിന്റെ ഭാഗമായാണ് ആറു മാസം മുമ്പ് യാനിന്റെ ഇടതു നെഞ്ചിൽ ചർമ്മം വളർത്തിയെടുക്കാൻ തുടങ്ങിയത്. യാനിന് പുതിയ മുഖരൂപം നൽകാൻ ആവശ്യമായി ചർമ്മം വളർത്തിയെടുക്കുകയായിരുന്നു. സാലിൻ ജലം കുത്തിവച്ച് നെഞ്ചിൻപുറത്തെ ചർമ്മം തലയോളം വലിപ്പമുള്ള മുഴയാക്കി വളർത്തിയെടുത്ത് ഈ ചർമ്മം പിന്നീട് പ്ലാസ്റ്റിക് സർജറിയിലൂടെ മുഖത്ത് രൂപഭാവങ്ങളോടെ വച്ചു പിടിപ്പിക്കുന്നതാണ് ഈ ശസ്ത്രക്രിയ.
്അഞ്ചു സങ്കീർണ ഘട്ടങ്ങളിലൂടെയാണ് ഈ ശസ്ത്രക്രിയ പൂർത്തിയാക്കാനാകുകയെന്ന് ഡോക്ടർമാർ പറഞ്ഞു. ആദ്യ രണ്ടു ഘട്ടങ്ങളിലായി വാരിയെല്ലിന്റെ ഭാഗവും പുതുതായി വളർത്തിയെടുത്ത ചർമ്മവും ഉപയോഗിച്ച് യാനിന്റെ മുഖത്ത് പുതിയ മൂക്കിനു രൂപം നൽകും. പുതുതായി വച്ചു പിടിപ്പിച്ച മുഖത്ത് രക്തധമനികൾ സംവിധാനിക്കുകയാണ് അടുത്ത ഘട്ടം. മൂന്നാമത്തേതാണ് മുഖം മാറ്റിവയ്ക്കൽ. ഇവിടെ മുഖത്തിന് രൂപഭാവം നൽകി യാനിന്റെ മുഖത്തെ സവിശേഷതകൽ പുനർ സൃഷ്ടിക്കുന്നു. ഈ മുഴുവൻ പ്രകിയയും പൂർത്തിയാകണമെങ്കിൽ രണ്ടു വർഷമെടുക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.
സമാന ശസ്ത്രക്രിയയിലൂടെ ചൈനയിൽ തന്നെ ഒരു 17-കാരി പെൺകുട്ടിക്ക് നേരത്തെ ഡോക്ടർമാർ മുഖം നൽകിയിട്ടുണ്ട്. അഞ്ചാം വയസ്സിൽ പൊള്ളലേറ്റ് മുഖം വികൃതമായ 17-കാരി ഷു ജിയാന്മെയ്ക്ക്് ആണ് ശസ്ത്രക്രിയയിലൂടെ പുതിയ മുഖം ലഭിച്ചത്. ഇതുവഴി 12 വർഷത്തിനു ശേഷം തനിക്ക് ശരിക്കും ചിരിക്കാൻ സാധിച്ചെന്നു പെൺകുട്ടി പിന്നീട് പ്രതികരിച്ചിരുന്നു. വിലയേറിയ ഈ ശസ്ത്രക്രിയയുടെ ചെലവ് താങ്ങാനുള്ള ശേഷി ഷുവിന്റെ മാതാപിതാക്കൾക്കില്ലാത്തതിനാൽ ഡോക്ടർമാർ സ്വന്തം ചെലവിലാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്.