- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂജ പഠിപ്പിക്കാനാണെന്ന് പറഞ്ഞ് കുട്ടികളുമായി മുറികളിൽ കയറി വാതിലടച്ചിരിക്കും; തുണിയഴിച്ചു മാറ്റി മടിയിലിരുത്തുന്നത് യോഗാഭ്യാസത്തിൽ കുണ്ഡലിനി ഉണർത്താനെന്ന് പറഞ്ഞ്; ഈശ്വര ചൈതന്യം പ്രവേശിക്കുന്നത് നട്ടെല്ലിലൂടെയായതിനാൽ പിറകിൽ വേദന വരുമ്പോൾ ഓം ശാന്തി എന്ന് പറയണം; പൊലീസ് പിടിയിലായ ശിവഗിരി സ്വാമി ധർമവൃതൻ കടുംകൈക്ക് മുതിർന്നത് ആത്മീയതയുടെ മറവിൽ
തൃശൂർ: ആത്മീയതയുടെ പേരിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന രീതിയായിരുന്നു ശിവഗിരി ആശ്രമത്തിലെ സ്വാമിയും ആശ്രമത്തിന്റെ തന്നെ നിയന്ത്രണത്തിലുള്ള തൃശൂർ കൊറ്റനല്ലൂർ ബ്രഹ്മനന്ദാലയത്തിലെ സെക്രട്ടറിയുമായ സ്വാമി ശ്രീനാരായണ ധർമ്മവൃതൻ എന്ന പേരിലറിയപ്പെടുന്ന താമരാക്ഷന്റെത്. ചൈൽഡ് ലൈൻ പ്രവർത്തകർക്ക് മുന്നിൽ കുട്ടികൾ നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നിന്ന് മനസ്സിലാവുന്നത് കുട്ടികൾക്ക് നേരിടേണ്ടി വന്നത് അതി ക്രൂരമായ പീഡനമെന്നാണ്. രാത്രി സമയങ്ങളിൽ പൂജ പഠിപ്പിക്കാനാണെന്ന് പറഞ്ഞ് മുറിയിൽ കയറി വാതിലടയ്ക്കും. പിന്നീട് വസ്ത്രങ്ങൾ ഊരിമാറ്റാൻ നിർദ്ദേശിക്കും. നഗ്ന ശരീരമായി നിന്നെങ്കിൽ മാത്രമേ പൂജ അഭ്യസിക്കാൻ പറ്റൂ എന്നാണ് താമരാക്ഷൻ പറഞ്ഞിരിക്കുന്നത്. ചില യോഗാ മുറകളൊക്കെ ചെയ്തതിന് ശേഷം മടിയിലിരുത്തും. ഈ സമയം ഇയാളും നഗ്നനായിരിക്കും. പിന്നീട് ഈശ്വര ചൈതന്യം നമ്മുടെ ഉള്ളിലേക്ക് കയറുന്നത് നട്ടെല്ലിലൂടെയാണെന്നും അത് പിൻഭാഗത്ത് കൂടിയാണ് പ്രവേശിക്കുന്നതെന്നും അതിനാൽ കുറച്ചു വേദന തോന്നുമെന്നും പറയും. യോഗയുടെ ഫലമായി കുണ
തൃശൂർ: ആത്മീയതയുടെ പേരിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന രീതിയായിരുന്നു ശിവഗിരി ആശ്രമത്തിലെ സ്വാമിയും ആശ്രമത്തിന്റെ തന്നെ നിയന്ത്രണത്തിലുള്ള തൃശൂർ കൊറ്റനല്ലൂർ ബ്രഹ്മനന്ദാലയത്തിലെ സെക്രട്ടറിയുമായ സ്വാമി ശ്രീനാരായണ ധർമ്മവൃതൻ എന്ന പേരിലറിയപ്പെടുന്ന താമരാക്ഷന്റെത്. ചൈൽഡ് ലൈൻ പ്രവർത്തകർക്ക് മുന്നിൽ കുട്ടികൾ നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നിന്ന് മനസ്സിലാവുന്നത് കുട്ടികൾക്ക് നേരിടേണ്ടി വന്നത് അതി ക്രൂരമായ പീഡനമെന്നാണ്.
രാത്രി സമയങ്ങളിൽ പൂജ പഠിപ്പിക്കാനാണെന്ന് പറഞ്ഞ് മുറിയിൽ കയറി വാതിലടയ്ക്കും. പിന്നീട് വസ്ത്രങ്ങൾ ഊരിമാറ്റാൻ നിർദ്ദേശിക്കും. നഗ്ന ശരീരമായി നിന്നെങ്കിൽ മാത്രമേ പൂജ അഭ്യസിക്കാൻ പറ്റൂ എന്നാണ് താമരാക്ഷൻ പറഞ്ഞിരിക്കുന്നത്. ചില യോഗാ മുറകളൊക്കെ ചെയ്തതിന് ശേഷം മടിയിലിരുത്തും. ഈ സമയം ഇയാളും നഗ്നനായിരിക്കും. പിന്നീട് ഈശ്വര ചൈതന്യം നമ്മുടെ ഉള്ളിലേക്ക് കയറുന്നത് നട്ടെല്ലിലൂടെയാണെന്നും അത് പിൻഭാഗത്ത് കൂടിയാണ് പ്രവേശിക്കുന്നതെന്നും അതിനാൽ കുറച്ചു വേദന തോന്നുമെന്നും പറയും. യോഗയുടെ ഫലമായി കുണ്ഡലിനി ഉണരുന്നത് ഇങ്ങനെയാണെന്ന് പറഞ്ഞിട്ടായിരുന്നു ഇയാളുടെ രതി വൈകൃതങ്ങൾ.
ഏറെ സഹികെട്ടതിന് ശേഷം ഒരു കുട്ടിയുടെ ധൈര്യമാണ് വിവരം പുറത്തറിയാനിടയായത്. സ്‌കൂളിൽ നിന്നും എഴുതി എടുത്ത ചൈൽഡ്‌ലൈൻ നമ്പറിൽ വിളിച്ചറിയിച്ചതിനെ തുടർന്നാണ് സംഭവം കേസായത്. പൊലീസ് കേസായതോടെ ശിവഗിരി ആശ്രമ അധികൃതരുടെ സഹായത്തോടെ താമരാക്ഷൻ ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ പരാതി നൽകിയ കുട്ടികളെ സ്വാധീനിക്കുവാനുള്ള ശ്രമം തുടർന്നു. ഇയാളുടെ ബന്ധുക്കൾ കുട്ടികളുടെ വീട്ടിലെത്തുകയും പീഡനമല്ല നടന്നത്, ആത്മീയതയിലേക്ക് കടക്കുമ്പോൾ ചെയ്യുന്ന ചില പ്രക്രിയകളാണെന്നും അതിനാൽ പരാതി പിൻവലിക്കണമെന്നുമായിരുന്നു. എന്നാൽ മാതാപിതാക്കൾ തയ്യാറാകാതിരുന്നതോടെ പണം എറിഞ്ഞ് വീഴ്‌ത്താനുള്ള ശ്രമമവും നടത്തി. ചൈൽഡ്‌ലൈനിന്റെയും പൊലീസിന്റെയും പൂർണ്ണ പിൻതുണ ഉണ്ടായിരുന്നതിനാൽ ഇവരാരും തന്നെ വലയിൽ വീണില്ല. ഇതോടെ എല്ലാം അവതാളത്തിലായി എന്ന് മനസ്സിലാവുകയും അവസാന നിമിഷം വരെ ഒപ്പമുണ്ടായിരുന്ന ആശ്രമ അധികൃതർ കൈവിടുകയുമായിരുന്നു. ഇതോടെയാണ് പൊലീസ് താമരാക്ഷനെ അറസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ അധ്യയന വർഷത്തിൽ എത്തിയവരായിരുന്നു പീഡനത്തിനിരയായ കുട്ടികൾ. ഇതിന് മുൻപും ഇത്തരത്തിൽ പീഡനം നടത്തിയിട്ടുണ്ടോ എന്ന വിവരവും പൊലീസ് അന്വേഷിക്കുന്നുണ്ട്. മുൻപ് പഠിച്ച കുട്ടികളെ വീടുകളിൽ പോയി കണ്ട് സംസാരിക്കാനും കൗൺസിലിങ് നൽകാനും ചൈൽഡ് ലൈൻ പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്. വലിയ പീഡന വിവരം പുറത്ത് വന്നതോടെ ആത്മീയ കേന്ദ്രങ്ങളിലൊക്കെ പൊലീസ് റെയ്ഡ് നടത്തണമെന്നും അന്തേവാസികളായവരെ പ്രത്യേകം കൗൺസിലിങ് നൽകുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്യണമെന്ന ആവശ്യം ഉയരുകയാണ്.
പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനം നടത്തി എന്ന പരാതിയിൽ ജൂൺ 19 നാണ് പൊലീസ് കേസെടുത്തത്. ആശ്രമത്തിലെ ഏഴ് വിദ്യാർത്ഥികളെയാണ് താമരാക്ഷൻ പീഡിപ്പിച്ചത്. പത്തോളം കുട്ടികളാണ് അന്തേവാസികളായി ഉണ്ടായിരുന്നത്. ഇവർ ആശ്രമത്തിൽ താമസിച്ചുവരികയായിരുന്നു. പൂജയും ആത്മീയ കാര്യങ്ങളും പഠിച്ചു വരികയായിരുന്നു ഇവർ. ധർമ്മവൃതനാണ് ആശ്രമനടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്നത്. ഇതിൽ ചില കുട്ടികൾ തൊട്ടടുത്തുള്ള സ്‌കൂളിൽ പഠിച്ചിരുന്നു. ഇങ്ങനെ സ്‌കൂളിൽ പഠിച്ചുകൊണ്ടിരുന്ന ഒരു കുട്ടി ധർമ്മവൃതന്റെ ലൈംഗിക പീഡനത്തെക്കുറിച്ച് ചൈൽഡ് ലൈൻ പ്രവർത്തകരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
ചൈൽഡ് ലൈൻ പ്രവർത്തകരാണ് ആളൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുന്നത്. ഇതിന് മുമ്പേതന്നെ ചൈൽഡ് ലൈൻ പ്രവർത്തകർ ആശ്രമത്തിലെത്തി വിവരങ്ങൾ അന്വേഷിച്ചിരുന്നു. പൊലീസ് ആശ്രമത്തിലെത്തിയപ്പോഴേക്കും ധർമ്മവൃതൻ മുങ്ങി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നാല് കുട്ടികൾ തങ്ങൾ ലൈംഗിക പീഡനത്തിന് ഇരയായതായി മൊഴി നൽകി. അങ്ങനെ ധർമ്മവൃതനെതിരെ പോക്സോ അനുസരിച്ച് നാല് കേസുകൾ രജിസ്റ്റർ ചെയ്തു. തുടർന്ന് പൊലീസ് സംഘം ആശ്രമത്തിൽ താമസിച്ചുവന്ന മറ്റ്് കുട്ടികളെയും കണ്ടെത്തി മൊഴിയെടുത്തു. ഇതിൽ മൂന്ന് കുട്ടികൾ കൂടി ലൈംഗിക പീഡനത്തിനിരയായെന്ന് മൊഴി നൽകിയതോടെ ധർമ്മവൃതനെതിരെ ഏഴ് പോക്സോ കേസും പൊലീസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. നിർദ്ധന കുടുംബത്തിലെ കുട്ടികളാണ് ശിവഗിരി മഠത്തിന് കീഴിലുള്ള ഈ ആശ്രമത്തിൽ താമസിച്ച് പഠിക്കുന്നത്. 12 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികളും ബാക്കിയുള്ളവർ 13 ഉം 14ഉം വയസ്സുള്ളവരുമാണ്. ഇടുക്കി പെരുവന്താനം സ്വദേശി താമരാക്ഷനാണ് ശിവഗിരി മഠത്തിലെത്തി സന്യാസം സ്വീകരിച്ച് സ്വാമി ശ്രീനാരായണ ധർമ്മവൃതനായി മാറിയത്.
പ്രശസ്തമായ വർക്കല ശിവഗിരി ആശ്രമത്തിന്റെ കീഴിലുള്ളതാണ് കൊറ്റനല്ലൂരിലുള്ളത്. 5 വർഷമായി ഇയാൾ ആശ്രമത്തിലെ സെക്രട്ടറിയാണ്. പീഡനത്തിനിരയായ കുട്ടികളെ മാതാപിതാക്കളുമായി ബന്ധപ്പെടാൻ ഇയാൾ അവസരം നൽകിയിരുന്നില്ല. ഇയാളുടെ പീഡനം എതിർക്കുന്ന കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. കൂടാതെ ആശ്രമത്തിലെ മുഴുവൻ ജോലികളും ചെയ്യിപ്പിച്ചിരുന്നു. അതിനാൽ ആരും എതിർത്തിരുന്നില്ല. ഒടുവിൽ പീഡനം സഹിക്കാനാവാതെ സ്‌ക്കൂളിൽ പ്രദർശ്ശിപ്പിച്ചിരുന്ന ചൈൽഡ് ലൈന്റെ നമ്പർ എഴുതി കൊണ്ട് വരികയും ആശ്രമത്തിലെ ജോലിക്കാരിയുടെ ഫോൺ ആരും കാണാതെ എടുത്തുകൊണ്ട് വന്ന് പരാതി വിളിച്ചറിയിക്കുകയുമായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ ആശ്രമത്തിലെത്തി വിവരങ്ങൾ ശേഖരിക്കുകയും വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു.
കേസെടുത്തതിന് ശേഷം ഒളിവിൽ പോയ ഇയാളെ ചെന്നൈയിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ പൊലീസ് മേധാവി എം.കെ പുഷ്‌കരന്റെ നിർദ്ധേശത്തെ തുടർന്ന് ചാലക്കുടി ഡി.വൈ.എസ്‌പി സി.ആർ സന്തോഷിന്റെയും ആളൂർ എസ്‌ഐ വി.വി വിമലിന്റെയും നേതൃത്വത്തിലായിരുന്നു താമരാക്ഷന്റെ അറസ്റ്റ്. അഡി.എസ്‌ഐ ഇ.എസ് ഡെന്നി, എസ്‌ഐ വൽസകുമാർ, എഎസ്ഐ മാരായ സി.കെ സുരേഷ്, കെ.കെ രഘു, ജിനുമോൻ തച്ചേത്ത് തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.