- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലിയ ഭട്ടിന് ഡ്രൈവർ ഇല്ലാതെ ജീവിക്കാനാവില്ല; തന്റെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി തന്റെ ഡ്രൈവറെന്നും നടി; താരത്തിന്റെ പുതിയ വെളിപ്പെടുത്തലുകൾ ഇങ്ങനെ
ബോളിവുഡിലെ താരസുന്ദരി, ആദ്യചിത്രത്തിലൂടെ ബോളിവുഡിന്റെ ഭാവിതാരം, മഹേഷ് ഭട്ട് എന്ന എക്കാലത്തെയും മികച്ച ഫിലിം മേക്കർ മഹേഷ് ഭട്ടിന്റെ മകൾ എന്നിവയൊക്കെ ആലിയ ഭട്ടിനെപ്പറ്റിയുള്ള വിശേഷണങ്ങളാണ്. കൂടാതെ ഹിന്ദിയിലെ പ്രശസ്തമായ ചാറ്റ് ഷോയിൽ രാഷ്ട്രപതിയുടെ പേരു മാറിപ്പോയ ആലിയ ഒരുകാലത്തു ആലിയജോക്ക്‌സിന്റെ പേരിലും അറിയപ്പെട്ടിരുന്നു. ഇപ
ബോളിവുഡിലെ താരസുന്ദരി, ആദ്യചിത്രത്തിലൂടെ ബോളിവുഡിന്റെ ഭാവിതാരം, മഹേഷ് ഭട്ട് എന്ന എക്കാലത്തെയും മികച്ച ഫിലിം മേക്കർ മഹേഷ് ഭട്ടിന്റെ മകൾ എന്നിവയൊക്കെ ആലിയ ഭട്ടിനെപ്പറ്റിയുള്ള വിശേഷണങ്ങളാണ്. കൂടാതെ ഹിന്ദിയിലെ പ്രശസ്തമായ ചാറ്റ് ഷോയിൽ രാഷ്ട്രപതിയുടെ പേരു മാറിപ്പോയ ആലിയ ഒരുകാലത്തു ആലിയജോക്ക്‌സിന്റെ പേരിലും അറിയപ്പെട്ടിരുന്നു. ഇപ്പോൾ ആലിയ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് വാർത്തകളിൽ നിറയുന്നത്.
തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാരാണെന്ന് താരത്തിന്റെ വെളിപ്പെടുത്തലാണ് പുതിയ ചർച്ച . തന്റെ ഡ്രൈവറാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെന്നും അദ്ദേഹമില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്നാണ് ആലിയ പറഞ്ഞത്. ഒരു പ്രമുഖ ദേശീയ ചാനലിൽ നടന്ന അവാർഡ് ദാന ചടങ്ങിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
'എന്നെ സ്‌കൂട്ടറും കാറും ഓടിക്കാൻ പഠിപ്പിച്ചയാളാണ് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തി. അത് എന്റെ ഡ്രൈവർ സുനിലാണ്. എന്റെ വലംകൈയാണ് അദ്ദേഹം. അദ്ദേഹമില്ലാതെ എനിക്ക് ജീവിക്കാനാകില്ല. ഒരു കാറിനെപ്പറ്റിയും സ്‌കൂട്ടറിനെപ്പറ്റിയും അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും വളരെ കഷ്ടപ്പെട്ട് എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്.എന്റെ പരസ്യങ്ങളെല്ലാം കാണുമ്പോൾ സുനിലിന് നല്ല അഭിപ്രായമാണ്. ഷൂട്ടിങ് കഴിഞ്ഞെത്തി ഞാനങ്ങനെ ചെയ്തു, ഇങ്ങനെ യൂ ടേൺ തിരിച്ചു എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ അദ്ദേഹം വളരെ എക്‌സൈറ്റഡാകാറുണ്ട്'', ആലിയ പറയുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് സ്ത്രീകളുടെ സുരക്ഷയെന്ന് ആലിയ പറഞ്ഞു. സംസാരത്തിനുള്ള സ്വാതന്ത്യമുണ്ടെങ്കിൽ എന്തു കൊണ്ട് യാത്ര ചെയ്യാനുള്ള സ്വാതന്ത്യം ആയിക്കൂടാ എന്നും താരം ചോദിച്ചു. രാത്രിയിൽ വാഹനം ഓടിക്കാനും, രാത്രി വൈകിയും സുഹൃത്തുക്കൾക്കൊപ്പം പുറത്ത് പോകാനും പാർട്ടി നടത്താനും കഴിയണം. ഇത്തരം പോചോദ്യങ്ങൾ ഉയരുന്നത് നമ്മൾ തെറ്റായി എവിടെയോ പോവുകയാണെന്ന അർത്ഥമാണ് ഉണ്ടാക്കുന്നതെന്നും ആലിയ വ്യക്തമാക്കി.