ലോക പ്രശസ്തമായ മമ്മി ചിത്രങ്ങളുടെ നിരയിലേയ്ക്ക് പുതിയ ചിത്രം കൂടി എത്തുന്നു.'ദ മമ്മി റീബൂട്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനകം ഹിറ്റായി കഴിഞ്ഞു. അലക്സ് കുർട്സ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹോളിവുഡ് ഹീറോ ടോം ക്രൂസ് ആണ് നായകൻ.

സോഫിയ ബോട്ടേലയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ആബെൽ വാലിസാണ് നായിക. മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ആകാംക്ഷയുണർത്തുന്ന രംഗങ്ങളാണ് മമ്മിയിലുള്ളത്.ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് നിർമ്മാതാവ് ക്രിസ് മോർഗൻ ആണ് ചിത്രം നിർമ്മിക്കുന്നത്.2017 ജൂൺ ഒമ്പതിനു ചിത്രം തീയേറ്ററുകളിലെത്തും.

1932ൽ ബോറിസ് കാർലോഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി മമ്മി' മുതൽ ഒട്ടേനകം ചിത്രങ്ങൾ ഈ സിരീസിൽ പുറത്തുവന്നിട്ടുണ്ട്. 1999, 2001, 2008 വർഷങ്ങളിലായി പുറത്തുവന്ന 'ദി മമ്മി ട്രിലജി'യാവും അതിൽ പുകുകലമുറയ്ക്ക് ഏറ്റവും പരിചയമുള്ള മമ്മി ചിത്രങ്ങൾ. ദി മമ്മി 1999ലും ദി മമ്മി റിട്ടേൺസ് 2001ലും ദി മമ്മി: ടോംബ് ഓഫ് ദി ഡ്രാഗൺ എംപറർ 2008ലും പുറത്തുവന്നു.