- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ടിൽ ഭവനരഹിതരുടെ എണ്ണം വർധിക്കുന്നു; തെരുവിൽ കഴിയുന്നവരുടെ എണ്ണം കഴിഞ്ഞ വർഷം ഇരട്ടിയായി
ഡബ്ലിൻ: രാജ്യത്ത് ഭവനരഹിതരുടെ എണ്ണം വർധിച്ചുവരികയാണെന്നും തെരുവിൽ കഴിയുന്നവരുടെ എണ്ണം കഴിഞ്ഞവർഷം ഇരട്ടിയായെന്നും ഡബ്ലിൻ റീജിയൻ ഹോംലെസ് എക്‌സിക്യൂട്ടീവ് വെളിപ്പെടുത്തിയ റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ ആറു വയസിൽ താഴെയുള്ള മൂന്നു കുട്ടികൾ കഴിഞ്ഞ രാത്രിയിൽ തെരുവിൽ അന്തിയുറങ്ങിയത് ഭവനരഹിതരുടെ പ്രശ്‌നങ്ങളിലേക്ക് കൂടുതൽ വെളിച്ച
ഡബ്ലിൻ: രാജ്യത്ത് ഭവനരഹിതരുടെ എണ്ണം വർധിച്ചുവരികയാണെന്നും തെരുവിൽ കഴിയുന്നവരുടെ എണ്ണം കഴിഞ്ഞവർഷം ഇരട്ടിയായെന്നും ഡബ്ലിൻ റീജിയൻ ഹോംലെസ് എക്‌സിക്യൂട്ടീവ് വെളിപ്പെടുത്തിയ റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ ആറു വയസിൽ താഴെയുള്ള മൂന്നു കുട്ടികൾ കഴിഞ്ഞ രാത്രിയിൽ തെരുവിൽ അന്തിയുറങ്ങിയത് ഭവനരഹിതരുടെ പ്രശ്‌നങ്ങളിലേക്ക് കൂടുതൽ വെളിച്ചം വീശി. കുട്ടികൾ ഇനി തെരുവിൽ ഉറങ്ങാനുള്ള സാഹചര്യം ഒഴിവാക്കാൻ തക്ക നിയമനിർമ്മാണം നടത്തണമെന്ന് ഫോക്കസ് അയർലണ്ട് എന്ന സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം കുറഞ്ഞത് അഞ്ചു കുടുംബങ്ങൽ എങ്കിലും തെരുവിൽ അന്തിയുറങ്ങിയതായാണ് റിപ്പോർട്ട്. കുടുംബങ്ങളെ കൂടാതെ മറ്റവധി പേർ തെരുവ് വീടാകുന്നുണ്ട്. നിലവിൽ എമർജൻസി അക്കോമഡേഷനു വേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ളത് 531 കുടുംബങ്ങളാണ് പേരാണ്. ഇതിൽ മുതിർന്നവർ 729 പേരും കുട്ടികൾ 1122 പേരുമുണ്ട്.
അക്കോമഡേഷനു വേണ്ടി 2014 ജൂണിൽ രജിസ്റ്റർ ചെയ്തവ ഡിപ്പൻഡന്റുമാരുടെ എണ്ണം 567-ൽ നിന്നാണ് ഇപ്പോൾ 1122-ൽ എത്തി നിൽക്കുന്നത്. നിലവിൽ ഡബ്ലിനിലെ ലോക്കൽ അഥോറിറ്റികൾ മുഖേന എമർജൻസി അക്കോമഡേഷൻ നൽകാൻ സാധിക്കാവുന്നത് 228 പേർക്കാണ്. ഇത് വർധിപ്പിക്കാൻ ശ്രമങ്ങൾ നടന്നുവരുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്.
അതേസമയം വീട്ടുടമ ഇറക്കിവിട്ടതിനെ തുടർന്നാണ് മൂന്നു കുട്ടികളുള്ള റൊമേനിയൻ കുടുംബം മൂന്നു ദിവസമായി തെരുവിൽ അന്തിയുറങ്ങുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിവിധ സംഘടനകൾ ഇപ്പോൾ ഭവനരഹിതർക്കായി ശബ്ദമുയർത്തിയിരിക്കുന്നത്.