- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു കന്യാസ്ത്രീമാരുടെ കണ്ണീര് കണ്ട് സന്മനസ്സോടെ മുന്നോട്ട് വന്നവരേറെയെങ്കിലും വീര്യം കെടുത്തിയവരും കുറവല്ല; ഇരയെ സ്വഭാവഹത്യ ചെയത പി.സി.ജോർജിനെ പോലുള്ള എംഎൽഎമാരും കന്യാസ്ത്രീകൾ നടത്തുന്നത് സമരകോലാഹലമെന്ന് അധിക്ഷേപിച്ച കോടിയേരിയും നിങ്ങൾക്ക് നാണമില്ലേ ഇതെന്നോട് ചോദിക്കാൻ എന്ന് നിസ്സാരവൽകരിച്ച മോഹൻലാലും വീര്യം കെടുത്തി; ഒപ്പം മുഖം തിരിച്ച പല ക്രൈസ്തവസംഘടനകളും; 14 ദിവസത്തെ കന്യാസ്ത്രീകളുടെ സമരം പിരിച്ചുവിട്ടെങ്കിലും നീതിക്കായുള്ള പോരാട്ടം അവസാനിക്കുന്നില്ല
കൊച്ചി: ഇനി ഫ്രാങ്കോമാർ ഇതിനായി ധൈര്യപ്പെട്ട് മുന്നോട്ട് വരരുത്...സഭയിൽ നവീകരണത്തിന്റെ സമയമായിരിക്കുന്നു. ഈ സമരം,ഫ്രാങ്കോയ്‌ക്കെതിരെയല്ല ഫ്രാങ്കോയുടെ ചെയ്തികൾക്ക് എതിരാണ് ഈ സമരമെന്ന് സിസ്റ്റർ അനുപമ വെള്ളിയാഴ്ച പറഞ്ഞപ്പോൾ, അതുഇരയാക്കപ്പെടുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള ശബ്ദമായിരുന്നു. പതിനാലുദിവസമായി കൊച്ചി ഹൈക്കോടതി ജംഗ്ഷനിൽ നടന്ന സമരം പിരിച്ചുവിട്ടപ്പോൾ ഫാ.അഗസ്റ്റിൻ വട്ടോളി പറഞ്ഞത് ഇങ്ങനെ: 'ഇതോടെ സമരം അവസാനിക്കുകയല്ല, പകരം ഇരയാക്കപ്പെട്ട സഹോദരിക്കു നീതി കിട്ടും വരെ നമ്മൾ സമരരംഗത്തുണ്ടാകും. ഇനിയുള്ള പ്രവർത്തനങ്ങൾ എപ്രകാരം ആയിരിക്കണം എന്നതിനെക്കുറിച്ച് ഞായറാഴ്ച കൊച്ചിയിൽ ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകും. ഒരിക്കലും തുറന്നു പറയില്ല എന്ന ഉറപ്പുള്ളതുകൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ ഉപദ്രവിക്കാൻ ധൈര്യപ്പെട്ടത്. പൗരോഹിത്യ അടിമത്തത്തിൽ അവർ അത്ര ദൈന്യത നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്. തുറന്നു പറഞ്ഞാൽ ഇനി എവിടേയ്ക്കു പോകും എന്ന ചോദ്യത്തിനു മുന്നിൽ, എവിടെയും അഭയം ലഭിച്ചില്ലെങ്കിൽ ഇവിടെ ആ
കൊച്ചി: ഇനി ഫ്രാങ്കോമാർ ഇതിനായി ധൈര്യപ്പെട്ട് മുന്നോട്ട് വരരുത്...സഭയിൽ നവീകരണത്തിന്റെ സമയമായിരിക്കുന്നു. ഈ സമരം,ഫ്രാങ്കോയ്‌ക്കെതിരെയല്ല
ഫ്രാങ്കോയുടെ ചെയ്തികൾക്ക് എതിരാണ് ഈ സമരമെന്ന് സിസ്റ്റർ അനുപമ വെള്ളിയാഴ്ച പറഞ്ഞപ്പോൾ, അതുഇരയാക്കപ്പെടുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള ശബ്ദ
മായിരുന്നു. പതിനാലുദിവസമായി കൊച്ചി ഹൈക്കോടതി ജംഗ്ഷനിൽ നടന്ന സമരം പിരിച്ചുവിട്ടപ്പോൾ ഫാ.അഗസ്റ്റിൻ വട്ടോളി പറഞ്ഞത് ഇങ്ങനെ:
'ഇതോടെ സമരം അവസാനിക്കുകയല്ല, പകരം ഇരയാക്കപ്പെട്ട സഹോദരിക്കു നീതി കിട്ടും വരെ നമ്മൾ സമരരംഗത്തുണ്ടാകും. ഇനിയുള്ള പ്രവർത്തനങ്ങൾ എപ്രകാരം ആയിരിക്കണം എന്നതിനെക്കുറിച്ച് ഞായറാഴ്ച കൊച്ചിയിൽ ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകും. ഒരിക്കലും തുറന്നു പറയില്ല എന്ന ഉറപ്പുള്ളതുകൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ ഉപദ്രവിക്കാൻ ധൈര്യപ്പെട്ടത്.
പൗരോഹിത്യ അടിമത്തത്തിൽ അവർ അത്ര ദൈന്യത നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്. തുറന്നു പറഞ്ഞാൽ ഇനി എവിടേയ്ക്കു പോകും എന്ന ചോദ്യത്തിനു മുന്നിൽ, എവിടെയും അഭയം ലഭിച്ചില്ലെങ്കിൽ ഇവിടെ ആശ്രമത്തിലേയ്ക്കു പോരൂ എന്ന ഒരു ഏറ്റുപറച്ചിലിനിടെ ലഭിച്ച ധൈര്യമാണ് കാര്യങ്ങൾ ഇവിടെവരെ എത്തിച്ചത്. ഇരയാക്കപ്പെട്ട ആ കന്യാസ്ത്രീയുടെ തീരുമാനമാണ് ഈ സമരത്തിന് ആധാരം. സമരത്തിനു പിന്നിൽ ഒരു രാഷ്ട്രീയ ലക്ഷ്യവുമില്ല, ആരോടും ഒരു വൈരാഗ്യവുമില്ല. വൈകിയാണെങ്കിലും നീതിയുടെ പക്ഷത്തുള്ളരോടു നന്ദിയുണ്ട്' അദ്ദേഹം പറഞ്ഞു'.
സിസ്റ്റർ അനുപമ പറഞ്ഞത് തന്നെയായിരുന്നു ഇരയായ കന്യാസ്ത്രീയുടെ സഹോദരിക്കും പറയാനുള്ളത്: 'സമരത്തിനു പിന്നിൽ പ്രവർത്തിക്കുന്നത് ആരാണ് എന്ന് ചോദിക്കുന്നവരോട് ദൈവം മാത്രമാണ് എന്നാണ് പറയാനുള്ളത്. ഞങ്ങൾക്കു മാത്രം നീതി ലഭിക്കുന്നതിനല്ല സമരത്തിനിറങ്ങിയത്. ഞങ്ങളുടെ സ്വന്തമെന്നു വിശ്വസിച്ച സമൂഹമാണ് ഞങ്ങളെ സമരത്തിനിറക്കിവിട്ടതെന്നും' അവർ പറഞ്ഞു.
അതേസമയം, വീര്യം ഉണർത്തിയ നിരവധി സന്മനസ്സുകൾക്കൊപ്പം, വീര്യം കെടുത്തിയവരും ഏറെയയെന്ന് കന്യാസ്ത്രീയുടെ വൈദികനായ സഹോദരൻ മറുനാടനോട് പറഞ്ഞു:
'ഒത്തിരി കൃതജ്ഞതയുണ്ട്. നീതിക്ക് വേണ്ടിയുള്ള സഹോദരിയുടെ പോരാട്ടത്തിൽ ആരൊക്കെയെന്ന് തെളിഞ്ഞു. സഭയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചെങ്കിലും, സഭയിൽ നിന്നും സഭാധികാരികളിൽ നിന്നും നീതി കിട്ടിയില്ല. പല ബിഷപ്പുമാരുടെ അടുത്തുപോയെങ്കിലും ഒന്നും ചെയ്തില്ല. നുണ പറഞ്ഞ് പീഡകനെ രക്ഷിക്കുന്ന നിലപാടെടുത്തു.
ഡിവൈഎസ്‌പി കെ.സുഭാഷ്, എസ്‌ഐ മോഹൻദാസ്, മറ്റുപൊലീസുകാർ സത്യസന്ധമായി അന്വേഷിച്ചു. കന്യാസ്ത്രീയെ നേരിൽ കണ്ട് സത്യാവസ്ഥ ബോധ്യപ്പെട്ടു. പലതരത്തിൽ സമ്മർദ്ദമുണ്ടായിട്ടും അവർ അന്വേഷണ ഉദ്യോഗസ്ഥരെന്ന നിലയിൽ നീതിബോധത്തിൽ ഉറച്ചുനിന്നു. പിന്നീട് സമരത്തിനിറങ്ങിയ അഞ്ചു കന്യാസ്ത്രീകളുടെ കണ്ണീരുകണ്ടുകൊണ്ട് സമരം ഏറ്റെടുത്തും രംഗത്ത് വന്ന ആക്ഷൻ കൗൺസിലും സ്വമനസാലെ നിരാഹാരം കിടക്കാൻ തയ്യാറായ സഹോദരീ-സഹോദരന്മാരും എല്ലാവരോടും കൃതജ്ഞതയുണ്ട്. മാധ്യമങ്ങളും നീതിബോധത്തിനൊപ്പം നിന്നുസഹായിച്ചു.
എന്നാൽ, വേദനയുണ്ടായ സംഭവങ്ങളുമുണ്ടായി. സമരത്തിന്റെ അവസാനം വരെ സഹോദരിയെ താറടിക്കുന്ന തരത്തിൽ പി.സി.ജോർജിനെ പോലുള്ള എംഎൽഎമാരും, കന്യാസ്ത്രീകളുടെ സമരകോലാഹലമെന്ന് അധിക്ഷേപിച്ച കോടിയേരിയെ പോലുള്ളവരുമൊക്കെ വീര്യം കെടുത്തുന്ന രീതിയിലാണ് പെരുമാറിയത്. നാണമില്ലേ നിങ്ങൾക്കിത് എന്നോടിത് ചോദിക്കാൻ എന്ന് മോഹൻലാൽ ചോദിച്ചത്. സഹോദരിയെയും കുടുംബത്തെയുമൊക്കെ താഴ്‌ത്തി കെട്ടിയ ചില ക്രൈസ്തവ പ്രസ്ഥാനങ്ങൾ എന്നിവരൊക്കെ പുറകോട്ടടിച്ചെങ്കിലും പൊതുവെ എല്ലാവരും നീതിബോധത്തിനൊപ്പം നിന്നു.'
പഴുതില്ലാതെ നിയമപോരാട്ടം എങ്ങനെ നടത്താമെന്ന കാര്യം ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഫ്രാങ്കോ മുളയ്ക്കൽ ശക്തനായതുകൊണ്ട് തന്നെ ശക്തമായ നിയമനടപടികൾക്കാണ് ഒരുങ്ങുന്നത്. അതേസമയം, രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സഭയെ തള്ളിപ്പറയാതിരിക്കാൻ കന്യാസ്ത്രീകളുടെ സമരത്തെ കോലാഹലമായി വിശേഷിപ്പിച്ച കോടിയേരി നിലപാട് മയപ്പെടുത്തുന്നതും ശനിയാഴ്ച കണ്ടു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്യാൻ ഏതാനും കന്യാസ്ത്രീകൾ രംഗത്തു വന്നത് ക്രൈസ്തവ സഭയ്ക്കുള്ളിൽ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അതിന്റെ അർത്ഥം മനസിലാക്കി പ്രവർത്തിക്കാനുള്ള ആർജ്ജവം സഭാ നേതൃത്വത്തിനുണ്ടെന്ന് കരുതുന്നതായും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
കന്യാസ്ത്രീകൾ സമരം നടത്തിയതിൽ തെളിഞ്ഞത് അവരുടെ ഇച്ഛാശക്തിയാണ്. സമരത്തിൽ ഏർപ്പെട്ട കന്യാസ്ത്രീകൾ നിയമലംഘനം നടത്തിയവരെ നിയമത്തിന് മുന്നിൽ എത്തിക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു രംഗത്ത് വന്നത്. എന്നാൽ ആ സമരത്തെ ഹൈജാക്ക് ചെയ്ത് സർക്കാർ വിരുദ്ധവും സിപിഎം വിരുദ്ധവുമാക്കാൻ നടത്തിയ രാഷ്ട്രീയ, വർഗ്ഗീയ കരുനീക്കങ്ങളെയാണ് സിപിഎം തുറന്നു കാണിച്ചത്. സമരകേന്ദ്രത്തിൽ വച്ച് പലരും നടത്തിയ പ്രതികരണങ്ങളിൽ ഇക്കാര്യം വ്യക്തമായിരുന്നു. കന്യാസ്ത്രീകൾ നടത്തിയ സമരം സമൂഹത്തിൽ പ്രതികരണം സൃഷ്ടിച്ചതാണ്. ഇരകളെ സംരക്ഷിക്കാനും വേട്ടക്കാരെ പിടികൂടാനും എല്ലാ പ്രശ്‌നത്തിലും ഇടപെട്ടുകൊണ്ടിരിക്കുന്ന സർക്കാർ ഈ പ്രശ്‌നത്തിലും പ്രതിബദ്ധത തെളിയിക്കുകയാണുണ്ടായതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ശബ്ദമായിരുന്നു