- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നികുതിപ്പണം എങ്ങോട്ട്?; ദ പീപ്പിളിന്റെ നേതൃത്വത്തിൽ ജനകീയ സംവാദം സംഘടിപ്പിച്ചു
പാലാ: നികുതിപ്പണം എങ്ങോട്ട് എന്ന വിഷയത്തെ ആസ്പദമാക്കി പാലായിൽ ജനകീയസംവാദം സംഘടിപ്പിച്ചു. കേരളത്തിലെ കർഷക പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിളിന്റെ സംസ്ഥാന നേതൃസമിതിയും കർഷക വേദിയും സംയുക്തമായാണ് സംവാദം സംഘടിപ്പിച്ചത്. പാലാ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച സംവാദം ഇൻഫാം ദേശീയ സെക്രട്ടറി ജനറലും ദ പീപ്പിൾ
പാലാ: നികുതിപ്പണം എങ്ങോട്ട് എന്ന വിഷയത്തെ ആസ്പദമാക്കി പാലായിൽ ജനകീയസംവാദം സംഘടിപ്പിച്ചു. കേരളത്തിലെ കർഷക പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിളിന്റെ സംസ്ഥാന നേതൃസമിതിയും കർഷക വേദിയും സംയുക്തമായാണ് സംവാദം സംഘടിപ്പിച്ചത്. പാലാ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച സംവാദം ഇൻഫാം ദേശീയ സെക്രട്ടറി ജനറലും ദ പീപ്പിൾ കോർഡിനേറ്ററുമായ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കേരള ഗവൺമെന്റ് പൊതു ചെലവ് അവലോകന കമ്മിറ്റി മെംബർ ഡോ.മേരി ജോർജ് വിഷയാവതരണം നടത്തി.
കർഷക വേദി പ്രസിഡന്റ് ജോസ് പുത്തേട്ട്, കർഷക വേദി ജനറൽ സെക്രട്ടറി ജോസ് തോമസ് വെട്ടം, പിസി ജോസഫ്, ഡിജോ കാപ്പൻ, വിജയൻ തോപ്പിൽ എന്നിവർ പ്രസംഗിച്ചു. കർഷകർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. അഴിമതി കാരണം ക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും ശരിയാംവണ്ണം നടക്കുന്നില്ലെന്നും കർഷകർക്ക് എല്ലാ രംഗത്തും അവഗണനയാണു ലഭിക്കുന്നതെന്നും യോഗം വിലയിരുത്തി.