- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദ പീപ്പിളിന്റെ കർഷക അവകാശ പ്രഖ്യാപനരേഖ പ്രകാശനം ചെയ്തു
കോട്ടയം: കർഷക ഐക്യവേദിയായ ദ പീപ്പിളിന്റെ കർഷക അവകാശപ്രഖ്യാപന കരടുരേഖ പുറത്തിറക്കി. കോട്ടയം തിരുനക്കര പൊലീസ് സ്റ്റേഷൻ ഗ്രൗണ്ടിൽ ഇൻഫാം ദേശീയ രക്ഷാധികാരി മാർ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തിൽ നടന്ന കർഷക ഉപവാസസമരത്തിൽ പാല രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആലുവ ഹൈന്ദവസേവാശ്രമ മഠാധിപതി സ്വാമി പുരാനന്ദയ്ക്ക് നൽകി പ്രകാശനം ചെയ്ത
കോട്ടയം: കർഷക ഐക്യവേദിയായ ദ പീപ്പിളിന്റെ കർഷക അവകാശപ്രഖ്യാപന കരടുരേഖ പുറത്തിറക്കി. കോട്ടയം തിരുനക്കര പൊലീസ് സ്റ്റേഷൻ ഗ്രൗണ്ടിൽ ഇൻഫാം ദേശീയ രക്ഷാധികാരി മാർ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തിൽ നടന്ന കർഷക ഉപവാസസമരത്തിൽ പാല രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആലുവ ഹൈന്ദവസേവാശ്രമ മഠാധിപതി സ്വാമി പുരാനന്ദയ്ക്ക് നൽകി പ്രകാശനം ചെയ്തു. ദ പീപ്പിൾ കോർഡിനേറ്റർ കർഷക അവകാശരേഖയുടെ പ്രഖ്യാപനം നടത്തി.
ചങ്ങനാശേരി അതിരൂപതാ ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, പാല രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, മലങ്കര ക്‌നാനായ ആർച്ച് ബിഷപ്പ് മാർ സെബീറിയോസ്, വിജയപുരം രൂപത ബിഷപ്പ് മാർ സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ജസ്റ്റിസ് പികെ ഷംസുദീൻ, സത്യസായി സമുന്നയുടെ ചെയർമാൻ ഡോ. എൻആർ മേനോൻ, ആലുവ ഹൈന്ദവസേവാശ്രമം അധിപൻ സ്വാമി പുരാനന്ദ, ഡോ. ജോൺ ദാനിയേൽ, മുൻ എംപി തോമസ് കുതിരവട്ടം, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എംകെ തോമസ്‌കുട്ടി എന്നിവർ എന്നിവർ പങ്കെടുത്തു. കർഷക അവകാശ പ്രഖ്യാപനരേഖയെക്കുറിച്ച് ജൂൺ, ജൂലൈ മാസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലാ കേന്ദ്രങ്ങളിലും കർഷക സംഘടനകളിലും ചർച്ചകളും സെമിനാറുകളും നടക്കും.
ചിങ്ങം 1 ന് കർഷക അവകാശരേഖ സർക്കാരിന് സമർപ്പിക്കും. അവകാശരേഖയെക്കുറിച്ച് പഠിക്കുവാനും നടപടികളെടുക്കുവാനും സർക്കാരിന് ഒരുമാസത്തെ സമയം നൽകും. തുടർ നടപടികൾ വൈകിയാൽ സെപ്റ്റംബർ 15 മുതൽ കേരളത്തിലുടനീളം ശക്തമായ കർഷക പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് ദ പീപ്പിളിന്റെ കോർഡിനേറ്ററും ഇൻഫാം ദേശീയ സെക്രട്ടറി ജനറലുമായ ഷെവലിയർ വിസിസെബാസ്റ്റ്യൻ സൂചിപ്പിച്ചു.