- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
91കാരിയായ രാജ്ഞിയും 96കാരനായ ഭർത്താവും അപ്രതീക്ഷിത വേനൽ ആഘോഷിച്ചത് കുതിരപ്പുറത്ത് കയറി; നഗ്‌ന സഞ്ചാരികളെ കൊണ്ട് നിറഞ്ഞ് ബീച്ചുകൾ; ചൂടിൽ പേടിച്ച് ട്രെയിനുകൾ പോലും റദ്ദാക്കി
യുകെയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ഒരു വേനൽക്കാലത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്.ഇതിനോടനു ബന്ധിച്ച് വെസ്റ്റ്ലണ്ടൻ അടക്കമുള്ള ചില ഇടങ്ങളിൽ ഊഷ്മാവ് 33 ഡിഗ്രിക്കടുത്തെത്തുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായ ഈ വേനൽക്കാലം മിക്കവരും ആഘോഷമാക്കുകയാണ്. ഇന്നലെ ഇവർക്കൊപ്പം ആഘോഷത്തിൽ പങ്ക് ചേർന്നിരിക്കുകയാണ് 91 കാരിയായ എലിസബത്ത് രാജ്ഞിയും ഭർത്താവും 96 കാരനുമായ ഫിലിപ്പും. കുതിരപ്പുറത്ത് കയറിയാണ് അവർ സമ്മർ ഈ പ്രായത്തിലും സമ്മർ അടിച്ച് പൊളിച്ചിരിക്കുന്നത്. തെളിഞ്ഞ വെയിലും ചൂടും ആസ്വദിക്കാനും സൺബാത്തിനുമായി രാജ്യമാകമാനമുള്ള ബീച്ചുകളിൽ നഗ്‌ന സഞ്ചാരികൾ നിറഞ്ഞിട്ടുമുണ്ട്. കടുത്ത ചൂടിനെ പേടിച്ച് വിവിധ റൂട്ടുകളിൽ ട്രെയിനുകൾ പോലും റദ്ദാക്കുകയും ചെയ്തിരുന്നു. ഇന്നലെ സ്റ്റേറ്റ് ഓപ്പണിങ് ഓഫ് പാർലിമെന്റുണ്ടായിരുന്നുവെങ്കിൽ രാജ്ഞി ലണ്ടനിലുണ്ടാവേണ്ടതായിരുന്നു. എന്നാൽ അത് രണ്ട ദിവസം നീട്ടിയിരിക്കുന്നതിനാൽ അവർ വിൻഡ്സർ കാസിലിൽ വേനൽക്കാലം ആഘോഷിക്കുന്നതിന്റെ ചുറുചുറുക്കിലായിരുന്നു. ലണ്ടനിലെ രാഷ്ട്രീയ അനിശ്ചിത
യുകെയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ഒരു വേനൽക്കാലത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്.ഇതിനോടനു ബന്ധിച്ച് വെസ്റ്റ്ലണ്ടൻ അടക്കമുള്ള ചില ഇടങ്ങളിൽ ഊഷ്മാവ് 33 ഡിഗ്രിക്കടുത്തെത്തുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായ ഈ വേനൽക്കാലം മിക്കവരും ആഘോഷമാക്കുകയാണ്. ഇന്നലെ ഇവർക്കൊപ്പം ആഘോഷത്തിൽ പങ്ക് ചേർന്നിരിക്കുകയാണ് 91 കാരിയായ എലിസബത്ത് രാജ്ഞിയും ഭർത്താവും 96 കാരനുമായ ഫിലിപ്പും. കുതിരപ്പുറത്ത് കയറിയാണ് അവർ സമ്മർ ഈ പ്രായത്തിലും സമ്മർ അടിച്ച് പൊളിച്ചിരിക്കുന്നത്. തെളിഞ്ഞ വെയിലും ചൂടും ആസ്വദിക്കാനും സൺബാത്തിനുമായി രാജ്യമാകമാനമുള്ള ബീച്ചുകളിൽ നഗ്‌ന സഞ്ചാരികൾ നിറഞ്ഞിട്ടുമുണ്ട്. കടുത്ത ചൂടിനെ പേടിച്ച് വിവിധ റൂട്ടുകളിൽ ട്രെയിനുകൾ പോലും റദ്ദാക്കുകയും ചെയ്തിരുന്നു.
ഇന്നലെ സ്റ്റേറ്റ് ഓപ്പണിങ് ഓഫ് പാർലിമെന്റുണ്ടായിരുന്നുവെങ്കിൽ രാജ്ഞി ലണ്ടനിലുണ്ടാവേണ്ടതായിരുന്നു. എന്നാൽ അത് രണ്ട ദിവസം നീട്ടിയിരിക്കുന്നതിനാൽ അവർ വിൻഡ്സർ കാസിലിൽ വേനൽക്കാലം ആഘോഷിക്കുന്നതിന്റെ ചുറുചുറുക്കിലായിരുന്നു. ലണ്ടനിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളിൽ നിന്നും കുറച്ച് സമയത്തേക്കാണെങ്കിലും അവധി യെടുത്തതിന്റെ സ്വാസ്ഥ്യവും സന്തോഷവും രാജ്ഞിയുടെ മുഖത്ത് പ്രകടമായിരുന്നു. ഒരു പുരുഷസുഹൃത്തിനൊപ്പം ബെർക്ക്ഷെയറിലെ കൺട്രിയാർഡിലെ പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ കണ്ട് രാജ്ഞി സന്തോഷിക്കുകയും ചെയ്തിരുന്നു. തുടർന്ന് കുതിരപ്പുറത്ത് സഞ്ചരിക്കാനും രാജ്ഞി സമയം കണ്ടെത്തി.
ഇതിന് പുറമെ രാജ്ഞിയുടെ ഭർത്താവും ഡ്യൂക്ക് ഓഫ് എഡിൻബർഗുമായ ഫിലിപ്പും ഇന്നലത്തെ തെളിഞ്ഞ വെയിലിൽ ഉല്ലാസവാനായി പുറത്തിറങ്ങി ആഘോഷിച്ചിരുന്നു. തന്റെ കുതിരപ്പുറത്തേറി എസ്റ്റേറ്റിലൂടെ അദ്ദേഹവും സഞ്ചരിച്ചിരുന്നു.കളർഫുള്ളായ തന്റെ പതിവ് വസ്ത്രധാരണത്തിൽ നിന്നും വ്യത്യസ്തമായി രാജ്ഞി ജോധ്പുർസും ഹെഡ്സ്‌കാർഫ്സും ഇളം കളറിലുള്ള ജാക്കറ്റും ഗ്ലൗവ്സുകളുമായിരുന്നു ഇന്നലത്തെ സവാരിക്കിടെ ധരിച്ചിരുന്നത്. പുതിയ പാർലിമെന്ററി സെഷൻ ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്ഞി ഇന്നലെ വെസ്റ്റ്മിൻസ്റ്ററിൽ ഒരു പ്രസംഗം നടത്താനിരുന്നതായിരുന്നു. എന്നാൽ ഈ ഇവന്റ് ബുധനാഴ്ചത്തേക്ക് മാറ്റിയതിനാൽ രാജ്ഞി ഒരു ദിവസത്തെ അവധിയെടുക്കുകയായിരുന്നു. കുതിര സവാരിക്ക് പുറമെ ഫിലിപ്പ് ഇന്നലെ കാരിയേജ് ഡ്രൈവിംഗിനും സമയം കണ്ടെത്തിയിരുന്നു.
2017ൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ചൂടാർന്ന ദിവസമായിരുന്നു ഇന്നലെ. ഇതിനോടനുബന്ധിച്ച് വെസ്റ്റ് ലണ്ടനിലെ ഊഷ്മാവ് 32.4 സെന്റിഗ്രേഡിലെത്തുകയും ചെയ്തിരുന്നു. കടുത്ത വേനലും ചൂടും നുകരാൻ രാജ്യമാകമാനമുള്ള ബീച്ചുകളിലേക്ക് നിരവധി പേരാണ് കൂട്ടത്തോടെ ഒഴുകിയെത്തിയിരുന്നത്. 1976ന് സമാനമായ ചൂട് രാജ്യത്ത് സംജാതമായതിനെ തുടർന്ന് ഗവൺമെന്റ് കടുത്ത ആരോഗ്യ മുന്നറിയിപ്പുകൾ ഉയർത്തിയിരുന്നു. ഇതനുസരിച്ച് പ്രായമായവരെയും കുട്ടികളെയും രോഗികളെയും രാവിലെ 11 മണിക്കും ഉച്ചയ്ക്ക് ശേഷം മൂന്നിനും ഇടയിൽ പുറത്തിറക്കരുതെന്ന കടുത്ത നിർദ്ദേശം പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ട് നൽകിയിരുന്നു.
ഇതിനെ തുടർന്ന് മെറ്റ് ഓഫീസ് ലെവൽ 3 ഹീറ്റ് വേവ് ആക്ഷൻ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും വ്യാഴാഴ്ച വരെ ഈ മുന്നറിയിപ്പ് ബാധകമാണ്. ചൂട് പരിധി വിട്ടുയർന്നതിനാൽ സൗത്ത് ഈസ്റ്റിൽ ഏതാണ്ട് 50ഓളം ട്രെയിനുകൾ ഇന്നലെ റദ്ദാക്കിയിരുന്നു. ഡസൻ കണക്കിന് ട്രെയിനുകൾ സമയം വൈകിയോടുകയും ചെയ്തിരുന്നു. സൂര്യപ്രകാശമേറ്റ് പാളങ്ങൾ വില്ലിച്ച് അപകടമുണ്ടാകുമെന്ന ഭയം മൂലമായിരുന്നു ട്രെയിനുകൾ റദ്ദാക്കിയത്. വ്യാഴാഴ്ച ഇനിയും ചൂടുയരുമെന്നും ഇന്നലത്തെ റെക്കോർഡ് മറികടക്കുമെന്നും മുന്നറിയിപ്പുണ്ട്.