ചലച്ചിത്രമേളയെ ശ്രദ്ധേയവുമാക്കുന്നത് അതിന്റെ വർണ്ണ വൈവിദ്ധ്യം കൊണ്ടു കൂടിയാണ്. ഡിഫറന്റാവാൻ വിചിത്രവേഷങ്ങളും കോംബിനേഷനുകലും മേളയിൽ കടന്നു വരും. ചലച്ചിത്ര മേളയ്ക്കു മാത്രം കാണാനാവുന്ന പ്രത്യേകതയാണിത്

താടിയിലും മുടിയിലുമുള്ള പരീക്ഷണം കൂടാതെ വേഷങ്ങളിലും ഈ പുതുമകാണാം. തലയിൽ കെട്ടും , ലുങ്കി ഉടുത്തും എത്തുന്ന പെൺകുട്ടികളെ മേളയിൽ മുഴുനീളം കാണാം മുടി വളർത്തിയ ചേട്ടന്മാരും വ്യത്യസ്തതരാണ് ഇതിൽ കൂടുതലും സൗഹൃദ കൂട്ടായ്മയാണ് മേളയിൽ കാണാൻ കഴിയുന്നത്. താടി ഒരു ഇന്ന് ഒരു പ്രത്യേക ട്രെൻഡി ആയതുകൊണ്ട് തന്നെ കൂടുതൽ കാണാൻ കഴിയുന്നത് മുടിയാണ് മാരെയും താടിക്കാരെയുമാണ്.

വ്യത്യസ്തരാകാൻ പാട്ടിന്റെ വഴി തേടുന്നവരും കുറവല്ല. കുറച്ചു പാാട്ടുകാർ എല്ലാ വർഷവും മേള കയ്യടക്കും. നാടൻ പാട്ടുകളാണ്പാടുന്നത്. മുടി നീട്ടി വളർത്തിയും ഉടുക്ക് കൊട്ടിയും ഇവർമേളയിലെശ്രദ്ധ കവരും