- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതലാളി ചമയുന്ന പെണ്ണുങ്ങൾ വേണ്ട; എപ്പോഴും സ്ത്രീകൾ പുരുഷന്മാർക്ക് കീഴ്പ്പെട്ടുജീവിക്കണം; വിവാഹത്തിന് മുമ്പ് പെൺകുട്ടികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ നരകത്തിൽ പോകും; ചെറുപ്പക്കാരികളെ കിഴവന്മാർക്ക് കെട്ടിച്ചുകൊടുക്കും; വിചിത്രവിശ്വാസങ്ങളുള്ള മൗലികവാദ കൾട്ട് വിഭാഗം ഗ്ലോറിയവെയ്‌ലിൽ നിന്ന് സ്വതന്ത്രയായ ലിലിയയുടെ കഥ
26 വയസ്സിന്റെ നിറവിൽ നിൽക്കുന്ന ലിലിയ തരവയുടെ ഇതുവരെയുള്ള ജീവിതം ആ പ്രായത്തിലെ മറ്റുപെൺകുട്ടികളുടേത് പോലെയായിരുന്നില്ല.മൗലികവാദ ക്രൈസ്തവ കൾട്ട് വിഭാഗമായ ഗ്ലോറിയവെയ്‌ലിന്റെ കർക്കശവും, കണിശവുമായ ആചാരബദ്ധവിശ്വാസത്തിൽ കുടുങ്ങി ജീവിതം മുരടിച്ചു പോയെന്നാണ് ലിലിയക്ക് ഇപ്പോൾ തോന്നുന്നത്. ആ മുരണ്ട ജീവിതത്തിൽ നിന്നും നിറങ്ങളും, കൗതുകങ്ങളുമുള്ള ആധുനിക ലോകത്തേക്ക് അവൾ പിച്ച വച്ചിട്ട് അധികം നാളായില്ല കേട്ടോ. ലിലിയയുടെ മുത്തച്ഛൻ ഓസ്‌ട്രേലിയൻ സ്വദേശിയായ സുവിശേഷ പ്രചാരകൻ നെവിൽ കൂപ്പറാണ് ന്യൂസിലൻഡിൽ ഈ കൾട്ട് വിഭാഗത്തിന് 1969 ൽ തുടക്കമിട്ടത്.18 വർഷമാണ് ലിലിയ ഈ വിഭാഗത്തിന് കീഴിൽ നിന്ദിതയും, പീഡിതയുമായി കഴിഞ്ഞത്.മുത്തച്ഛൻ നെവിൽ കൂപ്പർ ആളത്ര മര്യാദക്കാരനല്ല. ഓസ്‌ട്രേലിയയിലായിരിക്കുമ്പോൾ 12 മുതൽ 19 വയസ് വരെ പ്രായക്കാരായ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്ന് തവണ ജയിലിലായിട്ടുണ്ട. പിന്നീടാണ് ന്യൂസിലൻഡിൽ സുവിശേഷ പ്രചാരകനായെത്തിയത്. ഡോട്ടർ ഓഫ് ഗ്ലോറിയവെയിൽ എന്ന പേരിൽ ഒരു അനുഭവ പുസ്തകം ലിലിയ ഇപ്പോൾ പുറത്തിറക്കിയിട
26 വയസ്സിന്റെ നിറവിൽ നിൽക്കുന്ന ലിലിയ തരവയുടെ ഇതുവരെയുള്ള ജീവിതം ആ പ്രായത്തിലെ മറ്റുപെൺകുട്ടികളുടേത് പോലെയായിരുന്നില്ല.മൗലികവാദ ക്രൈസ്തവ കൾട്ട് വിഭാഗമായ ഗ്ലോറിയവെയ്‌ലിന്റെ കർക്കശവും, കണിശവുമായ ആചാരബദ്ധവിശ്വാസത്തിൽ കുടുങ്ങി ജീവിതം മുരടിച്ചു പോയെന്നാണ് ലിലിയക്ക് ഇപ്പോൾ തോന്നുന്നത്. ആ മുരണ്ട ജീവിതത്തിൽ നിന്നും നിറങ്ങളും, കൗതുകങ്ങളുമുള്ള ആധുനിക ലോകത്തേക്ക് അവൾ പിച്ച വച്ചിട്ട് അധികം നാളായില്ല കേട്ടോ.
ലിലിയയുടെ മുത്തച്ഛൻ ഓസ്‌ട്രേലിയൻ സ്വദേശിയായ സുവിശേഷ പ്രചാരകൻ നെവിൽ കൂപ്പറാണ് ന്യൂസിലൻഡിൽ ഈ കൾട്ട് വിഭാഗത്തിന് 1969 ൽ തുടക്കമിട്ടത്.18 വർഷമാണ് ലിലിയ ഈ വിഭാഗത്തിന് കീഴിൽ നിന്ദിതയും, പീഡിതയുമായി കഴിഞ്ഞത്.മുത്തച്ഛൻ നെവിൽ കൂപ്പർ ആളത്ര മര്യാദക്കാരനല്ല. ഓസ്‌ട്രേലിയയിലായിരിക്കുമ്പോൾ 12 മുതൽ 19 വയസ് വരെ പ്രായക്കാരായ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്ന് തവണ ജയിലിലായിട്ടുണ്ട. പിന്നീടാണ് ന്യൂസിലൻഡിൽ സുവിശേഷ പ്രചാരകനായെത്തിയത്.
ഡോട്ടർ ഓഫ് ഗ്ലോറിയവെയിൽ എന്ന പേരിൽ ഒരു അനുഭവ പുസ്തകം ലിലിയ ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്. അതിലെ അനുഭവകഥകൾ കണ്ണുനനയിക്കുന്നതാണ്. കൊച്ചുകുട്ടിയായിരിക്കെ തന്നെ ഒരു ടീമിന്റെ ഭാഗമായി പ്രവർത്തിക്കാൻ പഠിച്ചിരുന്നു ലിലിയ. കൂട്ടുകാരികൾക്കൊപ്പം, പാചകവും, തുന്നലുമൊക്കെയായി സന്തോഷത്തോടെ ഒരു ജീവിതം.പക്ഷേ, ആറ് വയസുള്ളപ്പോൾ അവൾക്ക് സ്‌കൂളിൽ നിന്ന് കിട്ടിയ ഒരു പ്രോഗ്രസ് കാർഡ് കാര്യങ്ങൾ മാറ്റി മറിച്ചു. പെൺകുട്ടിയുടെ നേതൃഗുണങ്ങളെ ആ കാർഡിൽ വാഴ്‌ത്തിയിരുന്നു.പ്രതീക്ഷയ്ക്ക് വിരുദ്ധമായി കാർഡ് കണ്ട മുത്തച്ഛൻ നെവിൽ കൂപ്പർ അത്താഴത്തിനിരിക്കുമ്പോൾ അവളെ പരിഹസിക്കുകയും, ശാസിക്കുകയുമാണ് ചെയ്തത്.
മുതലാളി ചമയുന്ന പെണ്ണുങ്ങളെ നമ്മുടെ സമുദായത്തിന് ആവശ്യമില്ലെന്നാണ് നെവിൽ കൂപ്പർ വിധിച്ചത്.അവിടം മുതൽ അവളുടെ ജീവിതം താറുമാറായി. ഗ്ലോറിയവെയ്‌ലിൽ സ്ത്രീകൾ എപ്പോഴും പുരുഷന്മാർക്ക് കീഴിലായിരിക്കണം. തലയിൽ തട്ടമിടണം, നീളമുള്ള അയഞ്ഞ നീലക്കുപ്പായം ധരിക്കണം,നീണ്ട സ്ലീവുകളുണ്ടായിരിക്കണം അങ്ങനെ നിബന്ധനകൾ അനവധി.കുട്ടികളുടെ പദവി സ്ത്രീകളേക്കാൾ താഴെയായിരുന്നു താനും. പലപ്പോഴും ചെറുപ്പക്കാരികളെ കിഴവന്മാർക്ക് വിവാഹം കഴിച്ചുകൊടുക്കും. ചോദിക്കാനും പറയാനും ആരുവരാൻ?
വിശന്നിട്ട് എന്തെങ്കിലും ഭക്ഷണസാധനങ്ങൾ ആരുമറിയാതെ എടുത്താൽ പിന്നെ പാപമായി, സാത്താന്റെ ഒപ്പം ജീവിക്കാൻ വിധിക്കപ്പെട്ടവളായി അങ്ങനെപോകുന്നു മാനസിക പീഡനങ്ങളും.16 ാം വയസിൽ കൾട്ടിലെ മറ്റുപെൺകുട്ടികളെ പോലെ തന്നെ മുത്തച്ഛന്റെ മുമ്പാകെ അവൾക്ക് ഒരു പ്രതിജ്ഞ എടുക്കേണ്ടി വന്നു.എല്ലായ്‌പ്പോഴും പുരുഷന്മാർക്ക് കീഴ്‌പ്പെട്ടിരിക്കും, വീടും വീട്ടുകാര്യങ്ങളും നോക്കും, ശുദ്ധയായിരിക്കും,വിവാഹമോചനം, ജനന നിയന്ത്രണം, ശർഭച്ഛിദ്രം, പരപുരുഷ ബന്ധം എന്നിവയെ തള്ളിപ്പറയും എന്നിങ്ങനെയായിരുന്നു പ്രതിജ്ഞയുടെ കാതൽ.വിവാഹം കഴിക്കും വരെ പെൺകുട്ടികൾ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ല. അങ്ങനെയൊന്ന് സംഭവിച്ചാൽ അവർ നരകത്തിൽ പോകുമെന്നായിരുന്നു ഭീഷണി.പിന്നീട് കൾട്ടിൽ നിന്ന് മോചനം നേടി പുറത്ത് വന്നപ്പോഴാണ് സെക്‌സിൽ ഏർപ്പെട്ടാലും നരകത്തിലൊന്നും പോകില്ലെന്ന് ലിലിയയ്ക്ക് മനസ്സിലായത്.അതായിരുന്നു അവളുടെ സ്വാതന്ത്ര്യത്തിന്റെ തുടക്കം.
ലിലിയയുടെയും രണ്ട് മൂത്ത സഹോദരങ്ങളുടെയും ശക്തമായ എതിർപ്പാണ് ഗ്ലോറിയവെയിലിൽ നിന്നുള്ള മോചനത്തിന് വഴിതെളിച്ചത്. കാലക്രമേണ ലിലിയയുടെ കുടുംബം ഗ്ലോറിയവെയിലിൽ നിന്ന് പുറത്ത് വന്നു. ഇന്ന് സ്വാതന്ത്ര്യത്തിന്റെ സുഖമുള്ള വായു ശ്വസിക്കുന്നു ലിലിയയും കുടുംബവും.ന്യൂസിലൻഡിന്റെ പടിഞ്ഞാറൻ തീരത്ത് ഹോപുരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചെറിയ ക്രൈസ്തവ വിഭാഗമാണ് ഗ്ലോറിയവെയ്ൽ.തന്റെ പുതിയ പുസ്തകം ഡോട്ടർ ഓഫ് ഗ്ലോറിയവെയ്ൽ പ്രതീക്ഷയുടെ സന്ദേശമാണ് പകരുന്നതെന്നാണ് ലിലിയ തരവയുടെ വിശ്വാസം.