- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദുബായ് ജോലിയിലും കുടുംബ ബിസിനസ്സും അടക്കം ഇൻസ്റ്റാഗ്രാമിൽ പറഞ്ഞതെല്ലാം പച്ചക്കള്ളം; ആദ്യ പ്രണയ തകർച്ചയിലെ കാരണം അറിഞ്ഞതോടെ കൂട്ടുകാരനെ ഒഴിവാക്കി മെഡിക്കൽ വിദ്യാർത്ഥിനി; എല്ലാം തിരിച്ചു പിടിക്കാൻ ഗൾഫ് വിസയും നേടി; വിമാന യാത്രാവിലക്ക് അതും പൊളിച്ചു; പിന്നെ തേടിയത് തോക്കും; മാനസയെ രാഖിൽ ഇല്ലായ്മ ചെയ്തത് എല്ലാം നഷ്ടപ്പെട്ടെന്ന പകയിൽ
കൊച്ചി: എട്ടു മാസങ്ങൾക്ക് മുൻപ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടവരായിരുന്നു മാനസയും രാഖിലും. കുറച്ചു നാൾ ഇവർ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. സോഷ്യൽമീഡിയ വഴി ചാറ്റിങ്ങും ഉണ്ടായിരുന്നു. ഇതിനിടെ രാഖിൽ പറഞ്ഞതെല്ലാം കള്ളമെന്ന് മാനസ തിരിച്ചറിഞ്ഞു. ഇതോടെ ഒഴിവാക്കി. ഈ പകയാണ് മാനസയുടെ ജീവനെടുത്തത്.
കള്ളം പറയുന്ന രാഖിലിനെ മാനസ ഒഴിവാക്കിയതോടെ എങ്ങനേയും പണക്കാരനായി മാനസയുടെ മനസ്സിൽ കയറാനായി ശ്രമം. ഇതിന് വേണ്ടി ഗൾഫിൽ ജോലിയും കണ്ടെത്തി. ഇന്റീരിയർ ഡെകറേഷൻ നടത്തി വന്നിരുന്ന രാഖിൽ വിസയും നേടി. എന്നാൽ കോവിഡു കാലത്തെ യാത്ര വിലക്കിൽ ഗൾഫിലേക്ക് വിമാനം കിട്ടിയില്ല. ഇതും നിരാശ കൂട്ടി. ഇതിനിടെയും മാനസയെ കൂടെ നിർത്താൻ ശ്രമിച്ചു. പക്ഷേ ആ കുട്ടി അതിന് വഴങ്ങിയില്ല. ഇതിന്റെ പ്രതികാരമായിരുന്നു കൊല.
പരിചയപ്പെട്ട സമയം രാഖിൽ പറഞ്ഞതെല്ലാം കള്ളമായിരുന്നു. ബിസിനസ് മാനേജ്മെന്റിൽ പിജി കഴിഞ്ഞ ശേഷം ദുബായിലെ പ്രശസ്തമായ കമ്പനിയിൽ ഉന്നതപദവിയിലാണ് ജോലിയെന്ന് മാനസയോട് രാഖിൽ പറഞ്ഞിരുന്നു. മാസങ്ങളുടെ ഇടവേളകളിൽ നാട്ടിൽ എത്താറുണ്ടെന്നും കുടുംബ ബിസിനസുകൾ നോക്കി നടത്തുന്നത് താനാണെന്നും രാഖിൽ മാനസയോട് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.
എന്നാൽ രാഖിലിന്റെ മുൻ പ്രണയം ഉൾപ്പെടെ മാനസ മനസ്സിലാക്കി. ആദ്യ പ്രണയം തകർന്ന ശേഷമായിരരുന്നു രാഖിൽ മാനസയുമായി അടുത്തത്. ആദ്യ പ്രണയം തകർത്തതും രാഖിന്റെ സ്വാഭാവത്തിലെ പ്രശ്നങ്ങലായിരുന്നു. ഇതോടെ ചതിക്കപ്പെടുമെന്ന് മാനസ സംശയിച്ചു. ബന്ധം തുടങ്ങി മാസങ്ങൾക്കകം തന്നെ രാഖിൽ പറഞ്ഞത് നുണയാണെന്ന് മാനസ കണ്ടെത്തിയിരുന്നു.
ഇതോടെ പഴയ പ്രണയത്തെ കുറിച്ച് അടക്കം രാഖിലിനോട് ചോദിക്കുകയും ഇനി ശല്യം ചെയ്യരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തു. എന്നാൽ, ഇതുചെവിക്കൊള്ളാതെ രാഖിൽ നിരന്തരം മാനസയെ വിളിക്കുകയും പിന്തുടരുടകയും ചെയ്തു. ഇതേത്തുടർന്നാണ് മാനസയുടെ പിതാവ് പൊലീസിൽ പരാതിപ്പെടുകയും അവിടെ വച്ചു വിഷയം ഒത്തുതീർത്തതും. ഇതിന് ശേഷവും മാനസയെ അടുപ്പിക്കാൻ ശ്രമിച്ചു. എന്നാൽ മൈൻഡ് ചെയ്തില്ല മാനസ. ഇതോടെ തന്റെ ജീവിതം തകർന്നെന്ന് രാഖിൽ സഹോദരന് മെസേജ് അയയ്ക്കുകയും ചെയ്തിരുന്നു. മാനസികമായി ഏറെ തകർന്ന രാഖിൽ ആരോടും മിണ്ടാതെ കുറേ നാൾ കഴിഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം സഹാദരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രാഖിൽ ഒരു മാസമായി മാനസ താമസിച്ചിരുന്ന ഹോസ്റ്റലിന് സമീപം റൂം എടുത്ത് താമസിച്ചി വരികയായിരുന്നു. മാനസയ്ക്ക് ഈ കാര്യം അറിയില്ലായിരുന്നു. മാനസയെ രാഖിൽ ആഴ്ചകളോളം പിന്തുടർന്നിരുന്നു. രാഖിൽ താമസിച്ചിരുന്ന മുറി റോഡിന് അഭിമുഖമായിരുന്നു. എന്നാൽ തുണികൊണ്ട് മറച്ചിരുന്നതിനാൽ റോഡിലുള്ളവർക്ക് മുറി കാണാൻ കഴിയില്ലായിരുന്നു.
ഈ തുണയിൽ ഒരു കീറലുണ്ട്. ഇതിലൂടെ പുറത്തു നടക്കുന്നതെല്ലാം അവിടെ ഉള്ളവർക്ക് കാണാം. ഈ തുണി കീറൽ മാനസയെ നിരീക്ഷിക്കാൻ വേണ്ടിയാണെന്ന സംശയവും ഉണ്ട്. മാനസയെ വഴങ്ങിയില്ലെങ്കിൽ കൊല്ലാൻ രാഖിൽ തീരുമാനിച്ചിരുന്നിരിക്കാം എന്നാണ് അനുമാനം. റോഡിൽ വച്ച് വെടിവച്ചു കൊല്ലുകയെന്ന ലക്ഷ്യത്തോടെയാകും റോഡരികിൽ റൂം എടുത്തത്. എന്നാൽ രണ്ട് ദിവസമായി മാനസ പുറത്തിറങ്ങിയില്ല. ഇതോടെയാകും വീട്ടിലേക്കുള്ള രാഖിന്റെ അതിക്രമിച്ചു കയറൽ എന്നാണ് പൊലീസിന്റെ നിഗമനം.
പ്ലൈവുഡ് വ്യാപാരിയെന്നായിരുന്നു താമസിച്ചിരുന്ന സ്ഥലത്തെ ഉടമസ്ഥനോട് രാഖിൽ പരിചയപ്പെടുത്തിയത്. ഒരു മാസം മുമ്പ് വന്ന് ഏതാനും ദിവസം ഈ വീട്ടിൽ താമസിച്ചു. അതിന് ശേഷം വ്യാഴാഴ്ച തിരിച്ച് കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും കണ്ണൂരിൽ നിന്ന് തോക്ക് കൊണ്ടു വന്നതെന്നാണ് നിഗമനം.
നെല്ലിക്കുഴിയിലെ ഇന്ദിര ഗാന്ധി ഡെന്റൽ കോളേജിലെ ഹൗസ് സർജനാണ് കണ്ണൂർ നാറാത്ത് സ്വദേശിയായ മാനസ. വെള്ളിയാഴ്ച ഉച്ചയോടെ പ്രതി രാഖിൽ ഇവിടെയെത്തുകയും മാനസയെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.