- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുങ്ങിയ സ്ഥലത്ത് പാർക്ക് ചെയ്യാൻ ധൈര്യമില്ലെങ്കിൽ പുറത്തിറങ്ങി സ്വിച്ച് ഇടുക; ടാറ്റയുടെ റേഞ്ച് റോവറിലെ ഓട്ടോമാറ്റിക് പാർക്കിങ് സിസ്റ്റം സൂപ്പർഹിറ്റ്
ചിലർക്ക് വിലകൂടിയ വാഹനങ്ങൾ തങ്ങളുടെ മക്കളെപ്പോലെയോ കണ്ണിലെ കൃഷ്ണമണി പോലെയോ ആണ്. എപ്പോഴും അവ കൺമുന്നിൽ തന്നെ വേണം. അതിനാൽ ഇടുങ്ങിയ സ്ഥലങ്ങളിൽ അവ പാർക്ക് ചെയ്യാൻ അത്തരക്കാർ ഇഷ്ടപ്പെടാറില്ല. അതായത് ഇടുങ്ങിയ റോഡുകളിലോ കോർണറുകളിലോ ഇവ നിർത്തിയിടാൻ താൽപര്യപ്പെടുന്നില്ല. ഈയൊരു പ്രശ്നം പരിഹരിക്കുന്നതിനാണ് ഓട്ടോമാറ്റിക് പാർക്കിങ് സി
ചിലർക്ക് വിലകൂടിയ വാഹനങ്ങൾ തങ്ങളുടെ മക്കളെപ്പോലെയോ കണ്ണിലെ കൃഷ്ണമണി പോലെയോ ആണ്. എപ്പോഴും അവ കൺമുന്നിൽ തന്നെ വേണം. അതിനാൽ ഇടുങ്ങിയ സ്ഥലങ്ങളിൽ അവ പാർക്ക് ചെയ്യാൻ അത്തരക്കാർ ഇഷ്ടപ്പെടാറില്ല. അതായത് ഇടുങ്ങിയ റോഡുകളിലോ കോർണറുകളിലോ ഇവ നിർത്തിയിടാൻ താൽപര്യപ്പെടുന്നില്ല. ഈയൊരു പ്രശ്നം പരിഹരിക്കുന്നതിനാണ് ഓട്ടോമാറ്റിക് പാർക്കിങ് സിസ്റ്റവുമായി ടാറ്റ രംഗത്തെത്തിരിക്കുന്നത്. തങ്ങളുടെ റേഞ്ച്റോവറിലാണ് ടാറ്റ ഇത് പരീക്ഷിച്ചിരിക്കുന്നത്. ഇടുങ്ങിയ സ്ഥലത്ത് പാർക്ക് ചെയ്യാൻ ഇഷ്ടപ്പെടാത്തവർക്ക് ഇതു പ്രകാരം പുറത്തിറങ്ങി സ്വച്ചിട്ടാൽ മാത്രം മതിയാകും. െ്രെഡവർക്ക് വാഹനത്തിന്റെ പുറത്ത് നിന്നും സ്മാർട്ട്ഫോണിലൂടെ വാഹനത്തെ നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനമാണിത്. സംഗതി എന്തായാലും പുതിയ പരീക്ഷണം സൂപ്പർഹിറ്റായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്മാർട്ട്ഫോണിന്റെ ടച്ച്സ്ക്രീനിലുള്ള വെർച്വൽ സ്റ്റീയറിങ് വീൽ തിരിക്കുന്നതിലൂടെ വാഹനത്തിന്റെ ചലനം നിയന്ത്രിക്കാനാവുമെന്നതാണ് ഈ സാങ്കേതികവിദ്യയെ വ്യത്യസ്തമാക്കുന്നത്. സ്ക്രീനിന് മുകളിലെ ഇത്തരം വിരൽ ചലനങ്ങളിലൂടെ വാഹനത്തിന്റെ ബ്രേയ്ക്കും വാൾവുകളും നിയന്ത്രിക്കാനും സാധിക്കും. ഈ സംവിധാനത്തിലൂടെ ഒരു റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ഒരു കളിപ്പാട്ട കാറിനെ നിയന്ത്രിക്കുന്നത് പോലെ യഥാർത്ഥ കാറിനെയും നിയന്ത്രിക്കാൻ സാധിക്കുമെന്ന് സാരം.
ഈ പുതിയ റിമോട്ട് കൺട്രോൾ റേഞ്ച് റോവർ ഇപ്പോൾ ഏററവും പുതിയ പ്രോട്ടോടൈപ്പ് ടെക്നോളജിയിലെത്തി നിൽക്കുകയാണ്. ഇത് ഇന്ന് ജാഗ്വറിന്റെ വാർക്ക് വിക്ക്ഷെയറിലെ ഗേഡോണിലെ ടെസ്റ്റ് ട്രാക്ക് ആൻൻഡ് എൻജിനീയറിങ് സെന്ററിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഈ അത്ഭുതവാഹനം അഞ്ച് വർഷത്തിനുള്ളിൽ ഷോറൂമുകളിൽ എത്തുമെന്നാണ് കരുതുന്നത്. റഡാർ ക്യാമറ, അൾട്രാസോണിക് സൗണ്ട്, ലൈറ്റ് റേഞ്ച് സെൻസറുകൾ, ക്ലെവർ ആപ് എന്നിവ സഹിതമുള്ള റിമോട്ട് കൺട്രോൾഡ് കാർ ജെയിംസ് ബോണ്ട് സിനിമയിലാണ് ആദ്യമായി കണ്ടിരുന്നത്. റിമോട്ട് കൺട്രോൾ സിസ്റ്റത്തിലൂടെ െ്രെഡവർക്ക് വാഹനത്തിന്റെ സ്ററീയറിങ്, ബ്രേക്ക്, വാൾവുകൾ എന്നിവ പുറത്ത് നി്ന്ന് സ്മാർട്ട്ഫോണും വൈഫൈ ലിങ്കും ഉപയോഗിച്ച് നിയന്ത്രിക്കാനാവുന്നു. പാർക്കിങ് വേളയിൽ വാഹനത്തിന്റെ ഗിയറും വേഗതയും ദിശയും പുറത്ത് നിന്ന് ഇത്തരത്തിൽ നിയന്ത്രിക്കാൻ സാധിക്കും. അതിലൂടെ പാർക്കിങ് സുഗമമാവുകയും ചെയ്യും.
നിങ്ങൾ കാർ പാർക്ക് ചെയ്ത് എങ്ങോട്ടെങ്കിലും പോയെന്നിരിക്കട്ടെ. അപ്പോഴായിരിക്കും നിങ്ങളുടെ കാറിനരികെ ഡോർ പോലും തുറക്കാനാവത്തവിധം തൊട്ടു കൊണ്ട് മറ്റൊരു കാർ പാർക്ക് ചെയ്യുന്നത്. അപ്പോൾ നിങ്ങൾ കാർ എടുക്കാൻ വരുമ്പോൾ എന്താണ് ചെയ്യുക...?. ഒന്നുകിൽ മറ്റേ കാറിന്റെ ഉടമസ്ഥൻ വരുന്നത് വരെ കാത്തിരിക്കേണ്ടി വരും. അല്ലെങ്കിൽ സെക്യൂരിറ്റിയുടെ കൈയിലെ കീ ഉപയോഗിച്ച് മറ്റേ കാർ അൽപം മാറ്റി നിങ്ങളുടെ കാർ എടുക്കേണ്ടി വരും. എന്നാൽ പുതിയ സാങ്കേതികവിദ്യ പ്രചാരത്തിൽ വരുന്നതോടെ നിങ്ങൾക്ക് നിങ്ങളുടെ കാറിന്റെ ഡോർ തുറന്ന് ഉള്ളിൽ കയറാതെ തന്നെ ഇത് റിവേഴ്സ് എടുത്ത് നിങ്ങൾക്ക് പ്രശ്നം പരിഹരിക്കാവുന്നതാണ്.എന്നാൽ വാഹനത്തിൽ നിന്നും 10 മീറ്റർ അകലെ വച്ച് മാത്രമെ ഇത് പ്രവർത്തിക്കുകയുള്ളൂ. അതിന് പുറമെ സ്മാർട്ട് കീ ഡിറ്റെക്ട് ചെയ്യുകയും വേണം.