റോയൽ ഒമാൻ പൊലീസ് സഞ്ചരിക്കുന്ന ആശുപത്രികൾ ആരംഭിക്കുന്നു. തീവ്ര പരിചരണ വിഭാഗം അടക്കം നിരവധി നൂതന സംവിധാനങ്ങൾ മൊബൈൽ ആശുപത്രിയിൽ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. റോയൽ ഒമാൻ പൊലീസാണ് മൊബൈൽ ആശുപത്രി' സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

അത്യാഹിത ഘട്ടങ്ങളിൽ ആവശ്യമായിവരുന്ന ഇന്റൻസീവ് കെയർ യൂനിറ്റ്, ശസ്ത്രക്രിയാ വിഭാഗം, 20 ബെഡുകൾ അടങ്ങിയ അഞ്ച് അഡ്‌മിഷൻ വാർഡുകൾ, ലബോറട്ടറി, മെഡിക്കൽ സ്റ്റോർ എന്നിവ 'മൊബൈൽ ആശുപത്രി'യിൽ സജ്ജീകരിച്ചിട്ടുണ്ട്. ശസ്ത്രക്രിയ, അനസ്തേഷ്യ, ജനറൽ മെഡിക്കൽ എന്നി വിഭാഗങ്ങളിലെ ഡോക്ടറുമാരും ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, എക്സ്റേ ടെക്നീഷ്യൻ എന്നിവരുടെ മുഴുവൻ സമയ സേവനവും 'മൊബൈൽ ആശുപത്രി'കളിൽ ലഭ്യമാകും