കൊച്ചി: സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യിൽനിന്നു ദീലീപിനെ പുറത്താക്കിയത് തെറ്റായ തീരുമാനമെന്ന് സംശയിക്കുന്നതായി കലാഭവൻ ഷാജോൺ.ഈ തീരുമാനം പുനപരിശോധിക്കണമെന്നാണ് അഭിപ്രായം. ദിലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനമാണ്.പൃഥ്വിരാജിന്റെ സമ്മർദ്ദത്തിൽ മമ്മൂട്ടി കൈക്കൊണ്ട തീരുമാനമാണ് അതെന്ന പ്രചാരണം തെറ്റാണ്. മുഴുവൻ പേരുടെയും അഭിപ്രായം ആരാഞ്ഞിരുന്നു, താനടക്കം തീരുമാനത്തെ പിന്തുണച്ചുവെന്നും ഷാജോൺ ഒരുടെലിവിഷൻ ചാനലിന്റെ പരിപാടിയിൽ പറഞ്ഞു.

വിമൻ ഇൻ കലക്ടീവ് സംഘടനയുടെ പ്രവർത്തനം സിനിമയിലെ എല്ലാ സ്ത്രീകൾക്കും വേണ്ടിയാകണമെന്നും ഷാജോൺ ആവശ്യപ്പെട്ടു. ചുരുക്കം ചില പേരുകളിലേക്കു സംഘടന ഒതുങ്ങരുത്. ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ എല്ലാ സ്ത്രീകൾക്കും അതിൽ ഇടം നൽകണമെന്നും ഷാജോൺ പറഞ്ഞു.