- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കോലുമിട്ടായി'യിലെ ഗാനങ്ങൾ റിലീസ് ചെയ്തു; കുഞ്ഞു താരങ്ങളായ ഗൗരവ് മേനോനും മീനാക്ഷിയും മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രം 28നു തീയറ്ററുകളിൽ
കൊച്ചി: മാസ്റ്റർ ഗൗരവ് മേനോനും ബേബി മീനാക്ഷിയും മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്ന 'കോലുമിട്ടായി'യിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രം 28നു തിയറ്ററുകളിൽ എത്തും. ചിത്രത്തിലെ നാല് ഗാനങ്ങൾക്കും സംഗീതം നൽകിയിരിക്കുന്നത് ശ്രീരാജ് സഹജനാണ്. ബി.കെ.ഹരിനാരായണൻ മൂന്ന് ഗാനങ്ങളും ലക്ഷ്മി എണ്ണപ്പാടം ഒരു ഗാനവും രചിച്ചിട്ടുണ്ട്. അരുൺ വിശ്വം സംവിധാനം നിർവഹിച്ച 'കോലുമിട്ടായി'യിൽ ബാലതാരങ്ങളായ നായിഫ് നൗഷാദ്, ആകാശ്, സിദ്ധാർത്ഥ്, റോഷൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. സൈജു ഗോവിന്ദ കുറുപ്പ്, കലാഭവൻ പ്രജോദ്, ദിനേശ് പ്രഭാകർ, കൃഷ്ണ പ്രഭ, അഞ്ജലി ഉപാസന തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം സന്തോഷ് അണിമയും ചിത്രസംയോജനം സുനീഷ് സെബാസ്റ്റ്യനുമാണ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ക്രയോൺസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചത് അഭിജിത്ത് അശോകനാണ്.
കൊച്ചി: മാസ്റ്റർ ഗൗരവ് മേനോനും ബേബി മീനാക്ഷിയും മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്ന 'കോലുമിട്ടായി'യിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രം 28നു തിയറ്ററുകളിൽ എത്തും.
ചിത്രത്തിലെ നാല് ഗാനങ്ങൾക്കും സംഗീതം നൽകിയിരിക്കുന്നത് ശ്രീരാജ് സഹജനാണ്. ബി.കെ.ഹരിനാരായണൻ മൂന്ന് ഗാനങ്ങളും ലക്ഷ്മി എണ്ണപ്പാടം ഒരു ഗാനവും രചിച്ചിട്ടുണ്ട്.
അരുൺ വിശ്വം സംവിധാനം നിർവഹിച്ച 'കോലുമിട്ടായി'യിൽ ബാലതാരങ്ങളായ നായിഫ് നൗഷാദ്, ആകാശ്, സിദ്ധാർത്ഥ്, റോഷൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. സൈജു ഗോവിന്ദ കുറുപ്പ്, കലാഭവൻ പ്രജോദ്, ദിനേശ് പ്രഭാകർ, കൃഷ്ണ പ്രഭ, അഞ്ജലി ഉപാസന തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു.
ഛായാഗ്രഹണം സന്തോഷ് അണിമയും ചിത്രസംയോജനം സുനീഷ് സെബാസ്റ്റ്യനുമാണ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ക്രയോൺസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചത് അഭിജിത്ത് അശോകനാണ്.