- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തു ലക്ഷം രൂപ മുടക്കിയാൽ നിങ്ങളുടെ കണ്ണിനു സൂര്യനെക്കാൾ തിളക്കം ലഭിക്കും; 24 കാരറ്റ് സ്വർണത്തിൽ തീർത്ത കോൺടാക്ട് ലെൻസ് പുറത്തിറക്കിയ ഇന്ത്യൻ ഡോക്ടർ
അണിയാൻ സ്വർണമായും വെള്ളിയായും പ്ലാറ്റിനമായും പലവിധ ആഭരണങ്ങളുണ്ട്. ശരീരത്തിൽ എവിടെ വേണമെങ്കിലും അണിയാം. കൈകളിലും കഴുത്തിലും കാതിലും ആഭരണമണിയുന്നതിനു പുറമെ തുളയുണ്ടാക്കി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ വരെ അലങ്കാരാഭരണങ്ങൾ അണിഞ്ഞു നടക്കുന്നവർ ഉണ്ട്. ഇത്തരക്കാർക്ക് ഇതാ കണ്ണിലണിയാനും സ്വർണാഭരണം! ഇതണിഞ്ഞ് സ്വർണത്തിളക്കമുള്ള കണ്ണു
അണിയാൻ സ്വർണമായും വെള്ളിയായും പ്ലാറ്റിനമായും പലവിധ ആഭരണങ്ങളുണ്ട്. ശരീരത്തിൽ എവിടെ വേണമെങ്കിലും അണിയാം. കൈകളിലും കഴുത്തിലും കാതിലും ആഭരണമണിയുന്നതിനു പുറമെ തുളയുണ്ടാക്കി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ വരെ അലങ്കാരാഭരണങ്ങൾ അണിഞ്ഞു നടക്കുന്നവർ ഉണ്ട്. ഇത്തരക്കാർക്ക് ഇതാ കണ്ണിലണിയാനും സ്വർണാഭരണം! ഇതണിഞ്ഞ് സ്വർണത്തിളക്കമുള്ള കണ്ണുകളോടെ കാഴ്‌ച്ചക്കുറവ് ഒരു അലങ്കാരമാക്കി കൊണ്ടു നടക്കുകയുമാകാം. മുംബൈയിലെ ഒരു ഡോക്ടറാണ് ഈ സ്വർണക്കണ്ണിന്റെ ഉപജ്ഞാതാവ്. ശേഖർ ഐ റിസർച്ച് ഇന്ത്യയിലെ ഡോക്ടർ ചന്ദ്രശേഖർ ചവാൻ 24 കാരറ്റ് സ്വർണത്തിന്റെ നാനോ കണങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച സാധാരണ കോൺടാക്ട് ലെൻസാണ് ഈ സ്വർണാഭരണം. ഇതണിഞ്ഞാൽ കാഴ്‌ച്ചക്കാർക്ക് തിളക്കമേറിയ കണ്ണുകൾ കാണാം.
നിങ്ങളുടെ കണ്ണിനു ഇതുപയോഗിച്ച് തിളക്കം കൂട്ടണമെങ്കിൽ ഒമ്പതു ലക്ഷം മുതൽ പതിനൊന്ന് ലക്ഷം വരെ മുടക്കാൻ തയാറാകേണ്ടി വരും. പ്രത്യേക കുഴമ്പു രൂപത്തിലാക്കിയാണ് ഈ സൂക്ഷ്മസ്വർണത്തരികൾ കോൺടാക്ട് ലൻസിൽ ചേർത്തിരിക്കുന്നത്. സ്വർണം കണ്ണിൽ സ്പർശിക്കാതിരിക്കാൻ മറ്റൊരു പാളികൂടി നിർമ്മിച്ചിരിക്കുന്നു. അഞ്ച് ഗ്രാം വീതം സ്വർണമാണ് ഓരോ കോൺടാക്ട് ലെൻസിലും ചേർത്തിരിക്കുന്നത്. ഈ കുഞ്ഞു സ്വർണ കണങ്ങൾ കാഴ്ചയെ ബാധിക്കുമോ എന്ന് വ്യക്തമല്ല. ആഢംബര കോൺടാക്ട് ലെൻസ് ആഭരണമായി ഡോക്ടർ ചവാന്റെ പക്കൽ ഇതു മാത്രമല്ല ഉള്ളത്. രത്‌നങ്ങൽ പതിപ്പിച്ച കോൺടാക്ട് ലെൻസും ഉണ്ട്. തന്റെ കൺ ആഭരണങ്ങൾക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. പലരേയും ഇതു സംഭ്രമിപ്പിച്ചപ്പോൾ ഏറെ പേരും ഇവ ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയ്ക്കു പുറത്തും ചൗഹാൻ വിൽക്കാൻ ആഗ്രഹിക്കുന്ന ഈ ലെൻസുകളുടെ ഉപയോഗത്തെ സംബന്ധിച്ച് യുഎസിലെ ചില കണ്ണുരോഗ വിദഗ്ദ്ധർ സുരക്ഷാ ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഇവയ്ക്ക് യുഎസ് ഫൂഡ് ആൻ ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്റെ അംഗീകാരവും ഇതുവരെ ലഭിച്ചിട്ടില്ല.