- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതു സ്ഥലത്ത് വച്ചു സഞ്ജയ് ഗാന്ധി ഇന്ദിരയുടെ കരണത്തടിച്ചത് ആറുതവണ; റിപ്പോർട്ട് ചെയ്യാൻ ഭയന്നു മാദ്ധ്യമങ്ങൾ; വിവരം അറിഞ്ഞ അമേരിക്കൻ പത്രലേഖകനെ നാടു കടത്തി; സഞ്ജയ് ഗാന്ധിയുടെ മരണം പോലും ദുരൂഹമാക്കുന്ന പഴയ എപ്പിസോഡുകൾ പുറം ലോകം അറിയുമോ?
ന്യൂഡൽഹി: സിക്ക് കൂട്ടക്കൊല അന്വേഷിക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനം ഒരു തുടക്കം മാത്രമാണ്. അരനൂറ്റാണ്ട് നിന്ന് ഗാന്ധി കുടുംബത്തിന്റെ തീവ്ര വാഴ്‌ച്ചയുടെ ശരി ചിത്രങ്ങൾ പുറം ലോകത്ത് എത്തിച്ചു കോൺഗ്രസ്സിന്റെ എല്ലാ സാധ്യതകളും അടക്കാനുള്ള ശ്രമങ്ങളുടെ ഭാഗം മാത്രം. സിക്ക് കൂട്ടക്കൊലയേക്കാൾ ഭയപ്പെടേണ്ട പലതും കോൺഗ്രസ്സ് കുടുംബത്തിന്റെ പട്ടികയിൽ ഉണ്ടെന്നാണ് സൂചന. ഇന്ദിരയുടെ മകനായ സഞ്ജയ് ഗാന്ധിയുടെ ഹെലികോപ്റ്റർ അപകടം ഒരു കൊലപാതകം ആണ് എന്നു കണ്ടെത്തിയാൽ പോലും ഞെട്ടേണ്ട സാഹചര്യം ഇപ്പോൾ ഇല്ല. അത്തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയേക്കാൾ വലിയ സൂപ്പർപവറായി വിലസിയത് സഞ്ജയ് ഗാന്ധിയാണെന്ന വാസ്തവം അക്കാലത്തെ മാദ്ധ്യമപ്രവർത്തകർക്കെല്ലാം അറിവുള്ളതാണ്. പലപ്പോഴും സഞ്ജയിന്റെ പ്രവർത്തനങ്ങളാൽ ഇന്ദിര വശം കെട്ടിരുന്നു. ആരെയും കൂസാതെ ഏകാധിപതിയുടെ സ്വഭാവം തുടർന്ന സഞ്ജയ് ഇന്ദരിയെ നിരവധി തവണ മർദ്ദിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. പുലിസ്റ്റർ ജേതാവും പ്രശസ്
ന്യൂഡൽഹി: സിക്ക് കൂട്ടക്കൊല അന്വേഷിക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനം ഒരു തുടക്കം മാത്രമാണ്. അരനൂറ്റാണ്ട് നിന്ന് ഗാന്ധി കുടുംബത്തിന്റെ തീവ്ര വാഴ്‌ച്ചയുടെ ശരി ചിത്രങ്ങൾ പുറം ലോകത്ത് എത്തിച്ചു കോൺഗ്രസ്സിന്റെ എല്ലാ സാധ്യതകളും അടക്കാനുള്ള ശ്രമങ്ങളുടെ ഭാഗം മാത്രം. സിക്ക് കൂട്ടക്കൊലയേക്കാൾ ഭയപ്പെടേണ്ട പലതും കോൺഗ്രസ്സ് കുടുംബത്തിന്റെ പട്ടികയിൽ ഉണ്ടെന്നാണ് സൂചന. ഇന്ദിരയുടെ മകനായ സഞ്ജയ് ഗാന്ധിയുടെ ഹെലികോപ്റ്റർ അപകടം ഒരു കൊലപാതകം ആണ് എന്നു കണ്ടെത്തിയാൽ പോലും ഞെട്ടേണ്ട സാഹചര്യം ഇപ്പോൾ ഇല്ല. അത്തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.
അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയേക്കാൾ വലിയ സൂപ്പർപവറായി വിലസിയത് സഞ്ജയ് ഗാന്ധിയാണെന്ന വാസ്തവം അക്കാലത്തെ മാദ്ധ്യമപ്രവർത്തകർക്കെല്ലാം അറിവുള്ളതാണ്. പലപ്പോഴും സഞ്ജയിന്റെ പ്രവർത്തനങ്ങളാൽ ഇന്ദിര വശം കെട്ടിരുന്നു. ആരെയും കൂസാതെ ഏകാധിപതിയുടെ സ്വഭാവം തുടർന്ന സഞ്ജയ് ഇന്ദരിയെ നിരവധി തവണ മർദ്ദിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. പുലിസ്റ്റർ ജേതാവും പ്രശസ്ത മാദ്ധ്യമപ്രവർത്തകനുമായ ലൂയിസ് സിമൻസാണ് അടിയന്തരാവസ്ഥക്കാലത്ത് തന്നെ ഞെട്ടിച്ച ഈ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
വാഷിങ്ങ്ടൺ പോസ്റ്റിന്റെ ഡൽഹി കറസ്‌പോണ്ടന്റ് ആയിരുന്നു ലൂയിസ് സിമൻസ്. അന്ന് സഞ്ജയ് ഗാന്ധിയിലെ നിഷേധി എത്രത്തോളം പുറത്തുവന്നിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ലൂയിസിന്റെ വെളിപ്പെടുത്തൽ. സഞ്ജയ് ഗാന്ധി അന്ന് പ്രധാനമന്ത്രിയായിരുന്ന അമ്മ ഇന്ദിരാ ഗാന്ധിയെ ഒരു സ്വകാര്യഡിന്നർ പാർട്ടിയിൽ വച്ച് ആറുപ്രാവശ്യം അടിച്ചുവെന്നതാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അന്ന് സർവാധിപതിയായി വിലസിയ സഞ്ജയ് ഗാന്ധിയെ ഭയന്ന ഇന്ത്യൻ മാദ്ധ്യമങ്ങൾ ആരും ഈ വാർത്ത പ്രസിദ്ധീകരിക്കാൻ തയ്യാറായില്ലെന്നും ലൂയിസ് തുറന്നു പറയുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് എല്ലാവരെയും ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്.
വിശ്വസ്തമായ സോഴ്‌സുകളിൽ നിന്നാണ് തനിക്ക് വാർത്ത കിട്ടിയത് എന്നാണ് ലൂയിസ് സിമൻസ് പറയുന്നത്. സംഭവം നടന്ന ഡിന്നർ പാർട്ടിയിൽ പങ്കെടുത്ത ഒരു സുഹൃത്ത് തന്നെ സന്ദർശിച്ചപ്പോൾ പറഞ്ഞതാണ് ഇത്. അതെ പാർട്ടിയിൽ പങ്കെടുത്ത മറ്റൊരു സുഹൃത്ത് അത് ശരി വയ്ക്കുകയും ചെയ്തത്രേ. പക്ഷെ അന്ന് അത് വാർത്തയാക്കാതെ പിന്നീട് ഉപയോഗിക്കാൻ ലൂയിസ് അത് മാറ്റി വച്ചു. എന്തിനാണ് സഞ്ജയ് അത് ചെയ്‌തെന്ന കാരണം അറിയില്ലെന്നും അദ്ദേഹം വപറഞ്ഞു.

പക്ഷെ പിന്നീട് മാദ്ധ്യമങ്ങൾക്ക് സെൻസർ ഷിപ്പ് വന്നതോടെ ഒരു ഇന്ത്യൻ മാദ്ധ്യമവും ആ വാർത്ത റിപ്പോർട്ട് ചെയ്തില്ല.പക്ഷെ ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള വിദേശ പാത്രങ്ങൾ അന്ന് വലിയ പ്രാധാന്യത്തോടെ അത് റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം സംഭവത്തെ കുറിച്ച് അറിഞ്ഞു എന്ന ഒറ്റക്കാരണം കൊണ്ട് വാർത്ത കൊടുത്തില്ലെങ്കിലും ലൂയിസിന് നാടു വിടാനുള്ള ഉത്തരവ് ലഭിക്കുകയുമുണ്ടായി. അഞ്ചു മണിക്കൂർ നോട്ടീസ് പീരിയഡിൽ കിട്ടിയ ആ ഉത്തരവ് പക്ഷെ അടിയന്തരാവസ്ഥയോട് ഇന്ത്യൻ സൈനികർക്കുള്ള അതൃപ്തി റിപ്പോർട്ട് ചെയ്തതിനായിരുന്നു.
അതും അറ്റസ്റ്റ്് ചെയ്ത് ഇമിഗ്രേഷൻ ഓഫീസിലേയ്ക്ക് നീക്കുകയായിരുന്നു.അതോടൊപ്പം കയ്യിലുണ്ടായിരുന്ന നോട്ട് ബുക്കുകൾ പിടിച്ച് വയ്ക്കുകയും ചെയ്തു.പിന്നീട് നാളുകൾക്ക് ശേഷം ആ ബുക്ക് മടക്കി നൽകുമ്പോൾ അതിൽ സൂചിപ്പിച്ചിട്ടുള്ള എല്ലാ പേരുകളും ചുവന്ന മഷിയിൽ അടയാളപ്പെടുത്തിയിരുന്നു.അവരെല്ലാം പിന്നീട് അരസ്ടിലും ആയി.ഒരിക്കലും രഹസ്യ വിവരങ്ങൾ തരുന്ന ആളുകളുടെ പേരുകൾ രേഖപ്പെടുത്തരുത് എന്ന് തനിക്ക് മനസ്സിലായി എന്നും ലൂയിസ് പറയുന്നു.
തുടർന്നു ബാങ്കോക്കിലെയ്ക്ക് പോയ ലൂയിസ് പിന്നീട് കുറേക്കാലം അവിടെയായിരുന്നു.അടിയന്തരാവസ്ഥക്കാലം കഴിഞ്ഞ് ഇന്ത്യയിൽ വന്ന ലൂയിസ് രാജീവും സോണിയയും അതിഥികൾ ആയെത്തിയ ഒരു ഡിന്നറിൽ പങ്കെടുക്കുകയുണ്ടായി. അന്ന് ഈ 'അടി' സംഭവത്തെക്കുറിച്ച് ആരാഞ്ഞപ്പോൾ രാജീവ് തലയാട്ടി പുഞ്ചിരിക്കുകയും സോണിയ പരിഭ്രാന്തയായി കാണപ്പെടുകയും ചെയ്തുവെന്നും ലൂയിസ് പറയുന്നു. സഞ്ജയ്‌യെയോ ഇന്ദിരയെയോ ലൂയിസ് നേരിട്ട് കണ്ട് സംസാരിച്ചതുമില്ല. എങ്കിലും ആ വാർത്ത തന്ന ആളുകളുടെ വിശ്വാസ്യതയിൽ ഉറപ്പ് ഉള്ളതുകൊണ്ട് സംഭവം സത്യം തന്നെയാണ് എന്ന് ലൂയിസ് ഇപ്പോഴും ഉറപ്പിച്ച് പറയുന്നു.

ഇന്ദിര-സഞ്ജയ് കാലത്ത് ഇങ്ങനെ സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സൂചനയും ഈ മാദ്ധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തലോടെ വ്യക്തമാകും. തിരുവായ്ക്ക് എതിർവാ ഇല്ലാതിരുന്ന കാലമായിരുന്നു അന്ന് എന്നതിനാൽ ഇത്തരം സംഭവങ്ങളൊന്നും പുറംലോകം അറിഞ്ഞില്ലെന്ന് മാത്രം.



