- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിയെ മോഷ്ടിച്ച് ചാരായം വാറ്റി തുടങ്ങി സ്പിരിറ്റ് കടത്തിൽ കേമനായി; വീട്കത്തിക്കൽ കേസിൽ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടതോടെ പേരിലും വമ്പനായി; വാഹനമോഷണവും ക്വട്ടേഷനും സ്ഥിരംപണിയാക്കി; ബിജെപിയിലും സിപിഎമ്മിലും മാറി മാറി പരീക്ഷണം; കൽപ്പറ്റ പാക്കം റിസോർട്ടുടമ വധശ്രമക്കേസ് പ്രതി മൂർത്തി ബിജു നാട്ടുകാരുടെ പേടിസ്വപ്നം
കൽപ്പറ്റ: പാക്കം റിസോർട്ടുടമയെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ ഒന്നാംപ്രതി മൂർത്തി പയറ്റി തെളിഞ്ഞ ക്രിമിനൽ. ഞെട്ടിപ്പിക്കുന്ന കഥകളാണ് നാട്ടുകാർക്ക് പറയാനുള്ളത്. അടുത്ത വീട്ടിലെ കോഴിയെ മോഷ്ടിച്ച് നാടൻ ചാരായം വാറ്റി വിറ്റാണ് മൂർത്തി ജീവിതം തുടങ്ങിയത്. ചാരയം വിൽപ്പന തക്രതിയായപ്പോൾ, ചേർക്കാൻ സ്പിരിറ്റ് കർണ്ണാടകത്തിൽ നിന്ന് സ്പിരിറ്റ് കടത്ത് തുടങ്ങി. വയനാട്ടിലെ വലിയ സ്പിരിറ്റ് കടത്തുകാരനായി മൂർത്തി ബിജു വളർന്നെങ്കിലും, ഈ ബിസിനസ്സുമായി അധികം നാൾ മുന്നോട്ടു പോകാൻ കഴിഞില്ല. നിരവധി തവണ പൊലീസും എക്സൈസ്സും ബിജുവിനെ അറസ്റ്റ് ചെയ്തു. ഇതിൽ ഒരു പ്രാവശ്യം മുർത്തിക്കുന്ന് എന്ന സ്ഥലത്തെ സ്പിരിറ്റ് കച്ചവടം ഒറ്റിക്കൊടുത്തു എന്നും പറഞ്ഞ് ഒരു നിരപരാധിയുടെ വീട് കത്തിച്ചതിന് ബിജുവിനെ അറസ്റ്റ് ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പൊകുന്ന വഴിക്ക് പൊലീസിനെ അക്രമിച്ച് രക്ഷപെട്ടു. അന്ന് ബിജുവിനെ കോടതിയിൽ കൊണ്ടു പോയ രണ്ട് പൊലീസ്‌കാർ സസ്‌പെൻഷനിൽ ആവുകയും ചെയ്തു. അന്നു മുതൽ ആണ് കെ.ആർ.ബിജു മൂർത്തി ബിജു ആകുന്നത്
കൽപ്പറ്റ: പാക്കം റിസോർട്ടുടമയെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ ഒന്നാംപ്രതി മൂർത്തി പയറ്റി തെളിഞ്ഞ ക്രിമിനൽ. ഞെട്ടിപ്പിക്കുന്ന കഥകളാണ് നാട്ടുകാർക്ക് പറയാനുള്ളത്. അടുത്ത വീട്ടിലെ കോഴിയെ മോഷ്ടിച്ച് നാടൻ ചാരായം വാറ്റി വിറ്റാണ് മൂർത്തി ജീവിതം തുടങ്ങിയത്. ചാരയം വിൽപ്പന തക്രതിയായപ്പോൾ, ചേർക്കാൻ സ്പിരിറ്റ് കർണ്ണാടകത്തിൽ നിന്ന് സ്പിരിറ്റ് കടത്ത് തുടങ്ങി. വയനാട്ടിലെ വലിയ സ്പിരിറ്റ് കടത്തുകാരനായി മൂർത്തി ബിജു വളർന്നെങ്കിലും, ഈ ബിസിനസ്സുമായി അധികം നാൾ മുന്നോട്ടു പോകാൻ കഴിഞില്ല. നിരവധി തവണ പൊലീസും എക്സൈസ്സും ബിജുവിനെ അറസ്റ്റ് ചെയ്തു.
ഇതിൽ ഒരു പ്രാവശ്യം മുർത്തിക്കുന്ന് എന്ന സ്ഥലത്തെ സ്പിരിറ്റ് കച്ചവടം ഒറ്റിക്കൊടുത്തു എന്നും പറഞ്ഞ് ഒരു നിരപരാധിയുടെ വീട് കത്തിച്ചതിന് ബിജുവിനെ അറസ്റ്റ് ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പൊകുന്ന വഴിക്ക് പൊലീസിനെ അക്രമിച്ച് രക്ഷപെട്ടു. അന്ന് ബിജുവിനെ കോടതിയിൽ കൊണ്ടു പോയ രണ്ട് പൊലീസ്‌കാർ സസ്‌പെൻഷനിൽ ആവുകയും ചെയ്തു. അന്നു മുതൽ ആണ് കെ.ആർ.ബിജു മൂർത്തി ബിജു ആകുന്നത്. അതിനിടെ റവന്യു ഭുമിയിൽ നിന്നും വീട്ടി, തേക്ക് എനി മരങ്ങൾ മുറിച്ച് കടത്തിയതിനും ബിജു നിരവധി കേസ്സുകളിൽ പ്രതിയായി. അതിനിടെ ഒരു സ്പിരിറ്റ് കേസ്സിൽ ശിക്ഷിക്കപ്പെട്ട് ജയിൽ വാസത്തിനിടയ്ക്ക് പരിചയപ്പെട്ട കൊലക്കേസ് പ്രതിയുടെ മകളെ കല്യാണം കഴിച്ച് മെല്ലെ നല്ല പുള്ള ചമഞ്ഞ് ബിജെപി യിൽ ചേർന്നു.
ബിജു പാർട്ടിയുടെ പേരിൽ ഗുണ്ടായിസം തുടങ്ങിയതോടെ ബിജെപിയിൽ നിന്നു പുറത്താക്കി. ഇതോടെ വാഹനമോഷണം, വീട്ടി കടത്ത്, ക്വട്ടേഷൻ എന്നിവ സ്ഥിരം ജോലിയാക്കി. നാട്ടിലെ ചെറിയ കേസ്സുകൾ എറ്റെടുത്ത് പൊലീസിന്റെ സഹായത്തോടെ ഒത്തു തീർപ്പാക്കി പണം കൈപ്പറ്റി. ഇതിൽ ഒരുപങ്ക് പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകി ഓമന പുത്രനായി. അതിനിടെ പരിചയപ്പെട്ട ഭർത്താവ് ആത്മഹത്യ ചെയ്ത പാവപ്പെട്ട സ്ത്രീയെ വശത്താക്കി ഉദ്യോഗസ്ഥർക്ക് കാഴ്‌ച്ചവെച്ച് ബന്ധം ഊട്ടി ഉറപ്പിച്ചു. അതിനിടയിൽ CPM ലെ ഒരു ലോക്കൽ നേതാവിന്റെ സഹായത്തോടെ കമ്യുണിസ്റ്റ് പാർട്ടിയിൽ കടന്നു കൂടി ലോക്കൽ കമ്മിറ്റി അംഗമായി. പാർട്ടിയുടെ പേരിൽ നിരവധി ഗുണ്ടാ പ്രവർത്തനങ്ങൾ നടത്തിയതിന് നിരവധി കേസ്സുകൾ മൂർത്തി ബിജുവിന്റെ പേരിൽ ഉണ്ട്.
ഒന്നുരണ്ട് കേസ്സുകളിൽ നിന്ന് ബിജുവിനെ രക്ഷിച്ചത് കൽപ്പറ്റ MLA സി കെ ശശീന്ദ്രനാണ്. അതിനു ശേഷം ശശീന്ദ്രൻ MLA യുടെ പേര് പറഞ്ഞ് മാർക്‌സിസ്റ്റ് പാർട്ടിയുടെ ആളായി വിലസുന്ന ബിജുവിനെ അപവാദം പേടിച്ച് തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലായി. സിപിഎമ്മിന്റെ നിരവധി കേസ്സുകളിൽ പ്രതിയായ ബിജുവിനെ RDO കോടതി നല്ല നടപ്പിനും ശിക്ഷിച്ചിട്ടുണ്ട്. അതിനിടയിലാണ് പാർട്ടിയെ സഹായിക്കാനെന്ന പേരിൽ ബിജു നേതൃത്വം നൽകി തട്ടിക്കൂട്ടിയ ക്വട്ടേഷൻ സംഘം റിസോർട്ട് ഉടമയെ വധിക്കാൻ ശ്രമിച്ചത്. ബിജുവിനെ അറസ്റ്റ് ചെയ്താൽ മേലെ കവല മഹാവിഷ്ണു ക്ഷേത്രത്തിന്റ മാനേജിങ് ട്രെസ്റ്റിയെ അക്രമിച്ച് കൊല്ലാൻ നൊക്കിയ കേസ്സിൽ അടക്കം തെളിവ് പുറത്ത് വരും എന്നും നാട്ടുകാർ പറയുന്നു. എന്നാൽ ഈ കൊടുംകുറ്റവാളിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തു കളിക്കുന്നുവെന്നാണ് ആരോപണം. അറസ്റ്റ് ചെയ്ത പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയോ ഇവർ കൃത്യത്തിനു വന്ന വാഹനം പിടിച്ചെടുക്കുകയോ ചെയ്തില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.