- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലെ ബസ് കണ്ടക്ടറുടെ മകൻ കച്ചവടം തുടങ്ങിയത് പഷ്മിന ഷാളുകൾ വിറ്റുകൊണ്ട്; ദുബായിൽ ഡയമണ്ട് ബിസിനസും റിയൽ എസ്റ്റേറ്റും ട്രേഡിങ്ങും ഐപിഎല്ലുമായി കോടികൾ അമ്മാനമാടിയത് ശരവേഗത്തിൽ; ആഡംബര നെറുകയിൽ ഇരിക്കെ പോൺ കിങ്ങാകാൻ ഇറങ്ങിയ രാജ് കുന്ദ്രയുടെ കഥ
ന്യൂഡൽഹി: രാജ് കുന്ദ്രയെ ഇപ്പോൾ എല്ലാവർക്കും അറിയാം. പോൺ സിനിമകൾ പിടിച്ച് കുപ്രസിദ്ധി നേടിയ വ്യവസായി. അത് പോണല്ല ഇറോട്ടിക്ക ആണെന്ന് കുന്ദ്ര വാദിക്കുന്നുണ്ടെങ്കിലും മുംബൈ പൊലീസ് സമ്മതിച്ച് കൊടുക്കുന്നില്ല. ശിൽപ ഷെട്ടിയുടെ ഭർത്താവ് ഇതാദ്യമല്ല, വിവാദങ്ങളിൽ കുരുങ്ങുന്നത്. ദാരിദ്ര്യം ഇഷ്ടപ്പെടാത്ത കുന്ദ്ര കാശുണ്ടാക്കാൻ ധാർമികത ഒന്നും നോക്കാറില്ല. ഇട്ടുമൂടാൻ പണമുണ്ടെങ്കിലും ആർത്തിയും ആഡംബരഭ്രമവും ഒന്നുവേറെ തന്നെ.
രാജ്കുന്ദ്ര ഡോട്ട് നെറ്റിൽ നോക്കിയാൽ പഴയ ചിത്രങ്ങൾ കാണാം. ഹോളിവുഡ് താരം മാറ്റ് ഡാമണുമായി കൈയിൽ റെഡ് വൈൻ ഗ്ലാസും ഏന്തി നിൽക്കുന്ന ചിത്രം. ചാൾസ് രാജകുമാരനെ ശ്രദ്ധിച്ചുകേട്ടിരിക്കുന്ന ആരാധകൻ, അങ്ങനെ പല റോളുകളിൽ.
2013 ജൂണിൽ കുന്ദ്രയെ വേറെ ചില വ്യത്യസ്ത കമ്പനികളിലും കണ്ടു. അന്ന് രാജസ്ഥാൻ റോയൽസിന്റെ സഹസ്ഥാപകനായിരുന്ന കുന്ദ്രയെ 12 മണിക്കൂറാണ് ഡൽഹി പൊലീസ് ചോദ്യംചെയ്തത്. ഐപിഎൽ ഗെയിമുകളിലെ ബെറ്റിങ്ങുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. ഒരിക്കൽ കുന്ദ്ര വളരെ ഫിലസോഫിക്കലായി എഴുതി. ജീവിതം നിങ്ങളെ പലതും പഠിപ്പിക്കും. സംരംഭകനായുള്ള എന്റെ യാത്രയാണ് എന്റെ ജീവിതത്തിലെ എംബിഎ. ഈ യാത്രയിൽ ഞാൻ തെറ്റുകൾ വരുത്തിയിട്ടുണ്ട്. അതിൽ നിന്ന് പാഠങ്ങളും പഠിച്ചു.
കോളേജ് പഠനം പൂർത്തിയാക്കാതെ കാശുണ്ടാക്കാൻ ഇറങ്ങി
അച്ഛന് ലണ്ടനിലെ കോട്ടൺ ഫാക്്ടറിയിൽ ജോലിയായിരുന്നു. എന്നാൽ, തന്റെ പിതാവ് 45 വർഷം മുമ്പ് ലണ്ടനിലേക്ക് കുടിയേറിയതാണെന്നും അവിടെ ബസ് കണ്ടക്ടറായി ജോലി ചെയ്താണ് ജീവിതം പോറ്റിയതെന്നും കുന്ദ്ര പറഞ്ഞതായും ലേഖനങ്ങൾ വന്നിട്ടുണ്ട്. അജീവിതം ഒട്ടും എളുപ്പമായിരുന്നില്ല.18 ാം വയസിൽ കോളേജ് വിട്ട ശേഷം താനൊരു സെൽഫ് മെയ്ഡ് മാൻ ആണെന്നും കുന്ദ്ര അവകാശപ്പെടാറുണ്ട്.
എപ്പോഴൊക്കെ പണത്തിൽ താൻ ധാരാളിയാകുമ്പോളും ഭാര്യ ശിൽപ അത് ചോദ്യം ചെയ്യാറുണ്ട്. താനുണ്ടാക്കിയ പണം ചെലവഴിക്കുന്നതിൽ എന്താണ് തെറ്റ് എന്നാണ് ശിൽപയോട് തിരിച്ച് ചോദിക്കാറുള്ളത്. ദാരിദ്ര്യത്തെ അത്രയും വെറുത്തതുകൊണ്ടാണ് താൻ പണക്കാരൻ ആയതെന്നും അതെല്ലാം സ്വപ്രയത്നത്താൽ ആണെന്നും അഭിമാനിച്ചിരുന്നു കുന്ദ്ര.
18 വയസായപ്പോൾ കുന്ദ്രയെ് ഇനി കരിയർ ഗൗരവത്തോടെ കാണാൻ അച്ഛൻ ഉപദേശിച്ചു. നേപ്പാളിലേക്ക് പോയി പഷ്മിന ഷാളുകൾ വാഘ്ഘി ബ്രിട്ടനിലെ ഫാഷൻ ഹൗസുകൾക്ക് വിറ്റാണ് ബിസിനസിലേക്ക് കാലെടുത്ത് വച്ചത്.പിന്നീട് ദുബായിൽ ഡയമണ്ട കച്ചവടം. വജ്രങ്ങളെ കുറിച്ചുള്ള ചെറിയ ഒരു കോഴ്സും പഠിച്ചിട്ടുണ്ട്. തനിക്ക് പ്രിയപ്പെട്ടതാണ് ഡയമണ്ട് ബിസിനസെന്ന് കുന്ദ്ര 2012 ൽ പറഞ്ഞിട്ടുണ്ട്.2004 ആകുമ്പോഴേക്കും, 198 മാത്ത ബ്രിട്ടീഷ്-ഏഷ്യൻ ധനികനായി സക്സസ് എന്ന യുകെ മാഗസിൻ കുന്ദ്രയെ തിരഞ്ഞെടുത്തിരുന്നു.
ശിൽപ ഷെട്ടി രണ്ടാം ഭാര്യ
ആദ്യ വിവാഹം രണ്ടുവർഷത്തിനുള്ളിൽ അവസാനിച്ചു. ശിൽപ ഷെട്ടിയെ 2008 ലാണ് വിവാഹം കഴിച്ചത്. യുകെയിലെ സെലിബ്രിറ്റി ബിഗ് ബ്രതർ റിയാലിറ്റി ഷോയിൽ വിജയിയായി ശിൽപ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു കല്യാണം. പൊതുരംഗത്ത് ഒരുഫാമിലി മാനായാണ് രാജ് കുന്ദ്ര അറിയപ്പെട്ടത്. കുടുംബത്തോട് വളരെയേറെ പ്രതിബദ്ധത കാട്ടുന്ന വ്യവസായി. നടി ശിൽപ ഷെട്ടിക്ക് ഇതൊന്നും അറിയില്ലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. എന്തായാലും ദമ്പതികൾ സ്വപ്ന തുല്യമായ ജീവിതമാണ് നയിച്ചിരുന്നത്.
ഒമ്പത് കമ്പനികളുടെ ഡയറക്ടറായിരുന്നു രാജ് കുന്ദ്ര. ജൂഹുവിലെ ആഡംബര വസതിയിൽ താമസം. ബുർജ് ഖലീഫയിൽ അപ്പാർട്ട്മെന്റ്. 19 ാമത്തെ നില കുന്ദ്ര ശിൽപയ്ക്ക് നൽകിയ വിവാഹ വാർഷിക സമ്മാനമായിരുന്നു. വിവാഹ നിശ്ചയത്തിന് മൂന്നു കോടി വില വരുന്ന ഡയമണ്ട് റിങ്. 50 ലക്ഷത്തിന്റെ വെഡ്ഡിംഹ് ലഹങ്ക. ഇംഗ്ലണ്ടിൽ ഏഴ് ബെഡ്റൂമുള്ള രാജ്മഹൾ എന്ന ബംഗ്ലാവ്. യാത്രയ്ക്കും വിനോദത്തിനുമായി സ്വകാര്യജെറ്റ് വിമാനം.
പോരാത്തതിന് ആഡംബര കാറുകളും. ശിൽപയുടെ നീല ലംബോർഗിനി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇന്ത്യയിൽ കാർ ഇറക്കും മുമ്പ് തന്നെ ദമ്പതികളുടെ വീട്ടിൽ കാറെത്തി. ബിഎംഡബ്ല്യു സെഡ് 4 ഉം ശിൽപയ്ക്ക് സ്വന്തമായുണ്ട്. എന്നാൽ, കുന്ദ്രയുടെ വ്യവസായം മാത്രം തലതിരിഞ്ഞതായി പോയി എന്നു മാത്രം.
വാരൻ ബഫറ്റ് ഇഷ്ടവ്യവസായി
തന്റെ വെബ്സറ്റിൽ അമേരിൽ ശതകോടീശ്വരൻ വാരൻ ബഫറ്റിനെ കുന്ദ്ര ഉദ്ധരിക്കുന്നുണ്ട്. ഒരിക്കലും ഒരുവരുമാന സ്രേതസിനെ മാത്രം ആശ്രയിക്കരുത്. ഒരു രണ്ടാം സ്രോസസ് സൃഷ്ടിക്കാനുള്ള നിക്ഷേപം ഇറക്കണം, ഇതായിരുന്നു ആ ഉദ്ധരണി. അച്ഛൻ ബാൽ കൃഷൻ ഗ്രോസറി കച്ചവടത്തിലേക്ക് മാറുന്നതോടെയാണ് കുന്ദ്രയുടെ കുടുംബത്തിന്റെ തലവര തെളിഞ്ഞത്. പോസ്റ്റ് ഓഫീസുകൾ വാങ്ങിയും മരുന്നു കടകൾ സ്വന്തമായി തുടങ്ങിയും പിതാവ് വ്യവസായ ലോകം വളർത്തി.
വിവാദങ്ങളുടെ തോഴൻ
കുന്ദ്ര ഐ.പി.എല്ലിൽ രാജസ്ഥാൻ ടീമിന്റെ 11.7 ശതമാനം ഓഹരിയും സ്വന്തമാക്കി. സാമ്പത്തിക മാന്ദ്യം ലോകത്തെ പിടിമുറുക്കിയ 2009ലായിരുന്നു അത്. അന്ന് നിക്ഷേപിച്ചതിന്റെ അനേക ഇരട്ടിയാണ് ഇന്ന് ടീമിന്റെ വിപണി മൂല്യം.2013 ൽ പന്തയ വിവാദത്തിൽ പെടുകയും ചെയ്തു. കുന്ദ്രയും മുൻ ഐസിസി മേധാവി എൻ.ശ്രീനിവാസന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പനും പന്തയക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, 2018 ൽ സുപ്രീം കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന് ഡൽഹി പൊലീസ് കുന്ദ്രയ്ക്ക് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.
നിർമ്മാണം, പുനരുൽപാദക ഊർജം, സിനിമ, ക്രിക്കറ്റ്, സൂപർ ഫൈറ്റ് ലീഗ് തുടങ്ങി പലയിടത്തായി നിക്ഷേപമുണ്ട് കുന്ദ്രക്ക്. ആൻഡ് വേർപ്, റഷ്യ യുക്രൈൻ, യുഎഇ എന്നിവിടങ്ങളിലെ ബിസിനസ് അവസരങ്ങളാണ് തന്നെ ഖനനവും. റിയൽ എസ്റ്റേറ്റും, വിനോദ, ഹോട്ടൽ ബിസിനസുകളിലെ വിജയത്തിലേക്ക് നയിച്ചതെന്ന് കുന്ദ്ര പറയുന്നു.
2017 ൽ ഒരു ടെക്സ്റ്റൈൽ കമ്പനി കുന്ദ്ര 24 ലക്ഷം തട്ടിയെടുത്തു എന്ന പരാതി നൽകി. വേറൊരു കമ്പനിയുടെ പേരിൽ നൽകിയ തുക തങ്ങൾക്ക് കൈമാറിയില്ല എന്നായിരുന്നു ശിൽപ ഷെട്ടിക്കും ഭർത്താവിനും എതിരായ പരാതി.
2018 ൽ ബിറ്റ്കോയിൻ വിവാദത്തിലും കുന്ദ്ര ഉണ്ടായിരുന്നു. പൂണെ ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് പ്രകാരം, ചില ബോളിവുഡ് നടന്മാർ ബിറ്റകോയിനിൽ നിക്ഷേപം ഇറക്കാൻ വേണ്ടി ഒരു അനധികൃത കോഴ ഇടപാടിനെ പ്രോത്സാഹിപ്പിച്ച് വരികയായിരുന്നു. 2000 കോടിയാണ് ഈ റാക്കറ്റിന്റെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തത്.
ആദ്യ ഭാര്യയുമായി വീണ്ടും ഉരസൽ
ഒരു എന്റടെയ്ന്മെന്റ് പോർട്ടലിനോട് തന്റെ മുൻ ഭാര്യ കവിതയുടെ മേൽ അവിഹിത ബന്ധം ആരോപിച്ചതാണ് കുന്ദ്രയെ വിവാദത്തിൽ ചാടിച്ചത്. തങ്ങളുടെ ബന്ധം വേർപിരിയാൻ കാരണം ശിൽപയാണെന്ന് കവിത പറഞ്ഞതാണ് കുന്ദ്രയെ ചൊടിപ്പിച്ചത്
രണ്ടു വർഷമായി പോൺ ബിസിനസ്
7.5 കോടി വരുന്ന കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിരിക്കുകയാണ്. വീട്ടിൽ നിന്ന് കണ്ടെടുത്ത സർവർ വഴി യുകെയിലെ കടലാസ് കമ്പനിയായ കിൻ റിനിലേക്ക് അശ്ലീല ചിത്രങ്ങൾ അപ്ലോഡ് ചെയ്തുവോ എന്നറിയാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രണ്ടുവർഷമായി കുന്ദ്ര പോൺ ബിസിനസ് രംഗത്തുണ്ട്.
രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത് എന്തിന്?
യുവതികളെ പോൺ മൂവികളിൽ അഭിനയിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുന്ന അഞ്ചംഗ സംഘത്ത ഈ വർഷം ഫെബ്രുവരി നാലിന് മുംബൈ പൊലീസ് പിടികൂടിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന യുവതികൾക്ക് വെബ്സീരീസിൽ അഭിനയ വാഗ്ദാനം നൽകിയാണ് ചൂണ്ടയിടുന്നത്. ഷൂട്ടിങ് ദിവസം പെട്ടെന്ന് തിരക്കഥ മാറും. യുവതികളെ വസ്ത്രം ഉരിയാൻ ഭീഷണിപ്പെടുത്തും. വിസമ്മതിച്ചാൽ, ഷൂട്ടിങ് തയ്യാറെടുപ്പുകൾക്ക് വേണ്ടി വന്ന ബിൽ അടയ്ക്കാൻ ആവശ്യപ്പെടുകയാണ് പതിവ്.
പോൺ ചിത്രങ്ങൾ ഷൂട്ട് ചെയതാലുടൻ അവ മുഖ്യധാരാ ഒടിടി പ്ലാറ്റ്ഫോമുകളുടെ മാതൃകയിൽ മൊബൈൽ ആപ്പുകളിൽ ലഭ്യമാക്കും. സബ്സ്ക്രിപ്പ്ഷൻ വഴിയാണ് ചിത്രങ്ങൾ നൽകുക. സോഷ്യൽ മീഡിയയിൽ പരസ്യവും നൽകും. അശ്ലീല ചിത്ര നിർമ്മാണം ഇന്ത്യയിൽ നിയമവിരുദ്ധമായതുകൊണ്ട് ഇതും അനധികൃതമാണ്
എവിടെ, എങ്ങനെ ഷൂട്ടിങ്?
മാധ് ദ്വീപുകൾ പോലെ മുംബൈയുടെ പ്രാന്തപ്രദേശങ്ങളിൽ ഒരുദിവസത്തെ ഷൂട്ടിംഗാണ് സാധാരണ നടക്കാറുള്ളത്. അഞ്ചോ ആറോ പേർ മാത്രമേ സംഘത്തിൽ കാണുകയുള്ളു. ഇവരൊക്കെ തന്നെയായിരിക്കും സംവിധായകരും, സംഭാഷണ രചയിതാക്കളും, ലൊക്കേഷൻ ഹണ്ടർമാരും, വെബ് ആപ്പ് ഡവലപ്പർമാരും. സർവകലാവല്ലഭന്മാർ. ലോക്ഡൗൺ കാലത്ത് ഈ ആപ്പുകൾ വല്ലാതെ പ്രശസ്തമായി. ചിലതിനൊക്കെ ലക്ഷങ്ങളായിരുന്നു സബ്സ്ക്രിപ്ഷൻ.
രാജ് കുന്ദ്രയുടെ റോൾ
രണ്ടുതരത്തിലാണ് പൊലീസ് അന്വേഷണം നീങ്ങിയത്. ഒന്ന് ഈ പോൺ ഷോകളുടെ പ്രൊഡ്യൂസർമാരെ പിടികൂടുക, രണ്ട്- ഈ ക്ലിപ്പുകൾ സംപ്രേഷണം ചെയ്യുന്നവരുടെ പിന്നാലെ കൂടുക. ചില പ്രൊഡക്ഷൻ ഹൗസുകൾ രാജ്യത്തിന് പുറത്ത് നിന്നുള്ള സർവറുകളിൽ നിന്നായിരുന്നു സംപ്രേഷണം.
ഇത്തരത്തിലുള്ള പ്രൊഡക്ഷൻ ഹൗസായ 'യുകെ'യുടെ എക്സിക്യൂട്ടീവ് ഉമേഷ് കാമത്ത് പിടിയിലായി. കാമത്തുമായും, കമ്പനിയുമായും ഉള്ള ബന്ധമാണ് രാജ്കുന്ദ്രയെ കുഴപ്പത്തിൽ ചാടിച്ചതെന്ന് പൊലീസ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ